ആദ്യം യുഎഇ, പിന്നെ സൗദി അറേബ്യ; കടലിലൂടെ കേബിള്‍... ഇന്ത്യയുടെ നീക്കം വിജയിക്കുമോ?
ദുബായ്: ജിസിസി രാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടുകള്‍ വിപുലീകരിക്കാന്‍ ഇന്ത്യ. പവര്‍ ഗ്രിഡുകള്‍ ബന്ധിപ്പിക്കുന്ന ചര്‍ച്ച പുരോഗമിക്കുന്നു. യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായുള്ള പവര്‍ ഗ്രിഡ് ബന്ധിപ്പിക്കലാണ് ആദ്യ ചര്‍ച്ച. സിംഗപ്പൂര്‍ വൈദ്യുതി ആവശ്യത്തിന് ഇന്ത്യയെ കൂടുതല്‍ ആശ്രയിക്കാനുള്ള സാധ്യതയും തെളിഞ്ഞിട്ടുണ്ട്.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് വഴി കടലിലൂടെ കേബിള്‍ സ്ഥാപിച്ചാണ് പവര്‍ ഗ്രിഡ് ബന്ധിപ്പിക്കുന്ന ആലോചനകള്‍. കേന്ദ്ര വൈദ്യുതി മന്ത്രാലയം ഇക്കാര്യം പരിഗണിച്ചുവരികയാണ്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാലാകും തുടര്‍ നടപടികള്‍. യുഎഇയുമായുള്ള കരാര്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തിയിട്ടുണ്ട്. അതിന് ശേഷമാകും സൗദിയുമായുള്ള കരാര്‍.

ഗള്‍ഫ് രാജ്യങ്ങളുമായി വൈദ്യുതി ശൃംഖല ബന്ധിപ്പിക്കാന്‍ സാധിച്ചാല്‍ ഇന്ത്യയ്ക്ക് വലിയ നേട്ടമാകും. ഇന്ത്യയും യുഎഇയും കഴിഞ്ഞ ജനുവരിയില്‍ സാധ്യതാ പഠനം തുടങ്ങിയിരുന്നു. ഒരു സൂര്യന്‍, ഒരു ലോകം, ഒരു ഗ്രിഡ് എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇപ്പോള്‍ ഇന്ത്യയിലെ പവര്‍ ഗ്രിഡുമായി ബന്ധിപ്പിക്കാന്‍ സിംഗപ്പൂരും ശ്രമം നടത്തിവരികയാണ്.
സൗദി അറേബ്യയിലെ അല്‍ ഫാദിലി കണ്‍വേര്‍ട്ടര്‍ സ്റ്റേഷന്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിന് ജപ്പാനിലെ ഹിറ്റാച്ചി എനര്‍ജിക്ക് ജിസിസി രാജ്യങ്ങള്‍ കരാര്‍ നല്‍കിയിട്ടുണ്ട്. ഇത് പൂര്‍ത്തിയായാല്‍ 1800 മെഗാവാട്ട് വൈദ്യുതി ജിസിസി രാജ്യങ്ങൡലേക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ജിസിസിയിലെ വൈദ്യുതി ശൃംഖല ഇറാഖുമായി ബന്ധിപ്പിക്കുന്നതിനുള്ള 22 കോടി ഡോളറിന്റെ അഞ്ച് കരാറുകളും ജിസിസി നല്‍കിക്കഴിഞ്ഞു.
വൈദ്യുതി പ്രസരണവുമായി ബന്ധപ്പെട്ട് സൗദിയും ഇറാഖും കൂടുതല്‍ സഹകരിക്കാന്‍ ധാരണയായി. സൗദിയിലെ അരാര്‍, ഇറാഖിലെ യൂസുഫിയ എന്നീ മേഖലകളില്‍ പ്രത്യേക പദ്ധതി നടപ്പാക്കാനും ആലോചിക്കുന്നുണ്ട്. ജിസിസിയിലെയും അതുവഴി ഇന്ത്യയുള്‍പ്പെടെയുള്ള പ്രമുഖ രാജ്യങ്ങളുടെയും വൈദ്യുതി പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് ചര്‍ച്ചകള്‍.
സിംഗപ്പൂര്‍ ഇന്ത്യയില്‍ നിന്ന് വൈദ്യുതി വാങ്ങും
വൈദ്യുതി മേഖലയില്‍ വലിയ പ്രതിസന്ധി നേരിടുന്ന രാജ്യമാണ് സിംഗപ്പൂര്‍. വിദേശത്ത് നിന്ന് കൂടുതല്‍ വൈദ്യുതി ഇറക്കുമതിക്ക് സിംഗപ്പൂര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങാനാണ് ചര്‍ച്ചകള്‍. നാല് ഗിഗാ വാട്ട് വൈദ്യുതി സിംഗപ്പൂരിലേക്ക് ഇറക്കുമതി ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ബന്ധപ്പെട്ട കരാര്‍ നടപടികള്‍ പൂര്‍ത്തിയായേക്കും.
ഇന്ത്യയുടെ വൈദ്യുത ശൃംഖലയുമായി ബന്ധമുണ്ടാക്കാന്‍ സിംഗപ്പൂരിന് ആഗ്രഹമുണ്ട്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നിന്ന് കടലിനടിയിലൂടെ കേബിള്‍ സ്ഥാപിച്ചാണ് ഇത് സാധ്യമാക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രാദേശികമായി പവര്‍ ഗ്രിഡുകള്‍ സ്ഥാപിക്കുക, പുനരുപയോഗ ഊര്‍ജ മേഖല വിപുലമാക്കുക, സോളാര്‍ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആശയങ്ങളാണ് സിംഗപ്പൂരിനുള്ളത്.












Click it and Unblock the Notifications