കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാ വിരുദ്ധ ട്വീറ്റ് ശശി തരൂർ റീട്വീറ്റ് ചെയ്തു; വിമർശനവുമായി കുവൈത്ത് ഇന്ത്യന്‍ എംബസി

Google Oneindia Malayalam News

കുവൈത്ത്: കോണ്‍ഗ്രസ് എംപി ശശി തരൂരിന് എതിരെ കുവൈത്തിലെ ഇന്ത്യന്‍ എംബസി രംഗത്ത്. ശശി തരൂർ ഇന്ത്യാ വിരുദ്ധ ട്വീറ്റ് പങ്കിട്ടതിന് എതിരെയാണ് എംബസി രംഗത്ത് വന്നത്. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാകിസ്ഥാന്‍ വ്യക്തിയെ ഇസ്ലാമാബാദ് ആദരിച്ചിരുന്നു.

എന്നാൽ, ഈ ആദരിച്ച വ്യക്തിയുടെ ട്വീറ്റ് ശശി തരൂര്‍ പങ്കിട്ടു. ഇന്ത്യാ വിരുദ്ധയുളള ട്വീറ്റാണിതെന്ന് എംബസി വ്യക്തമാക്കി. ട്വീറ്റ് പങ്കിട്ടതിന് പിന്നാലെയാണ് കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ പ്രതികരണം. വിഷയത്തിൽ കുവൈത്തിലെ ഇന്ത്യന്‍ എംബസി തരൂരിനെതിരെ വിമർശനം ഉന്നയിച്ചു.

tharror

കുവൈത്തിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കിയത് ഇങ്ങനെ; -

'പട്ടിയെപ്പോലെ അവനെ തല്ലിച്ചതച്ചു'; 'കൊച്ചിനെ കൊന്നവരെ വെറുതെ വിടൂല്ല' - ട്വന്‍റി 20 പ്രവർത്തകർ'പട്ടിയെപ്പോലെ അവനെ തല്ലിച്ചതച്ചു'; 'കൊച്ചിനെ കൊന്നവരെ വെറുതെ വിടൂല്ല' - ട്വന്‍റി 20 പ്രവർത്തകർ

'ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാകിസ്ഥാന്‍ വ്യക്തിയെ ഇസ്ലാമാബാദ് ആദരിച്ചു. പാകിസ്ഥാന്‍ പുരസ്‌കാരമായ അംബാഡര്‍ ഓഫ് പീസാണ് ഈ വ്യക്തിയ്ക്ക് ലഭിച്ചത്. പാകിസ്ഥാനി ഏജന്റിന്റെ ഇന്ത്യാ വിരുദ്ധ ട്വീറ്റ് ആരാധ്യനായ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം റീട്വീറ്റ് ചെയ്തു. ഇത് കാണുന്നത് സങ്കടകരം ആണ്. ഇത്തരം ഇന്ത്യാ വിരുദ്ധ ഘടകങ്ങള്‍ നമ്മള്‍ പ്രോത്സാഹിപ്പിക്കരുത്.'- കുവൈത്തിലെ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ കുറിച്ചു.

English summary
Indian Embassy in Kuwait against to Congress MP Shashi Tharoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X