ഇന്ത്യക്കാര്‍ക്ക് ഒടുക്കത്തെ ഭാഗ്യമാണ്, പ്രവാസിക്ക് ദുബായില്‍ അടിച്ചത് രണ്ടാം ബംപര്‍, കോടീശ്വരന്!!
കര്‍ണാടകത്തില്‍ നിന്നുള്ള ഒരാള്‍ ഇപ്പോള്‍ കോടീശ്വരനായി മാറിയിരിക്കുകയാണ്. അതും ഒരിക്കല്‍ അല്ല, ഇത് രണ്ടാം തവണയാണ് ഭാഗ്യം ഇതേ വ്യക്തിയെ തേടിയെത്തുന്നത്.

ദുബായ്: ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ഭാഗ്യം ഏതൊക്കെ വഴിയിലാണ് വരുന്നതെന്ന് പറയാന്‍ പറ്റാത്ത അവസ്ഥയാണ്. അബുദാബിയിലെ ബിഗ് ടിക്കറ്റില്‍ സ്ഥിരം ജേതാക്കളാവുന്നത് ഇന്ത്യക്കാരായിരിക്കും. കേരളത്തില്‍ നിന്നുള്ളവര്‍ അടക്കം കോടീശ്വരന്മാരായി കഴിഞ്ഞു. ഇപ്പോഴിതാ ദുബായ് ലോട്ടറിയിലും ഇന്ത്യക്കാര്‍ക്ക് ഭാഗ്യം തേടി വരികയാണ്.
കര്‍ണാടകത്തില്‍ നിന്നുള്ള ഒരാള്‍ ഇപ്പോള്‍ കോടീശ്വരനായി മാറിയിരിക്കുകയാണ്. അതും ഒരിക്കല്‍ അല്ല, ഇത് രണ്ടാം തവണയാണ് ഭാഗ്യം ഇതേ വ്യക്തിയെ തേടിയെത്തുന്നത്. നേരത്തെയും ഇതേ ലോട്ടറിയില്‍ ഇന്ത്യക്കാര്‍ക്ക് ബംപറടിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇതുമെന്ന് വേണമെങ്കില്‍ പറയാം. വിശദമായ വിവരങ്ങളിലേക്ക്...

ബെംഗളൂരുവില്‍ നിന്നുള്ള ഭാഗ്യവാണ്
ബെംഗളൂരുവില്‍ നിന്നുള്ള 48കാരനായ പ്രവാസിക്കാണ് ബംപറടിച്ചിരിക്കുന്നത്. അത് ഒരിക്കല്‍ അല്ല, ഇരട്ട ഭാഗ്യമആമ് അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്. ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റിലാണ് അദ്ദേഹത്തിന് സമ്മാനം അടിച്ചിരിക്കുന്നത്. ആഴ്ച്ചയിലാണ് ഈ ടിക്കറ്റിന്റെ നറുക്കെടുപ്പ് നടക്കുന്നത്. ഫെബ്രുവരി ഒന്നിന് നറുക്കെടുത്ത ടിക്കറ്റിലാണ് ബെംഗളൂരു നിവാസി രണ്ടാമത്തെ ബംപറടിച്ചത്. അമിത് സരഫ് എന്നാണ് ഇയാളുടെ പേര്. സമ്മാനമായി അടിച്ചിരിക്കുന്നത് മെഴ്സിഡസ് ബെന്‍സ് എസ് 500 കാര്‍ ആണ്

ഇന്ത്യയിലേക്കുള്ള യാത്രയില്‍ ഭാഗ്യം
ടിക്കറ്റ് നമ്പര്‍ 0115നാണ് സമ്മാനം അടിച്ചത്. ജനുവരി പന്ത്രണ്ടിനാണ് ഈ ടിക്കറ്റ് അമിത് സരഫ് വാങ്ങുന്നത്. അതിനും ഒരു ഇന്ത്യാ ബന്ധമുണ്ട്. ദില്ലിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഈ ടിക്കറ്റ് അമിത് സരഫ് വാങ്ങിയത്. അത് വമ്പന്‍ ഭാഗ്യമായി മാറുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് മാത്രമാണ് അമിത്തിന് മറ്റൊരു ബംപര്‍ ലോട്ടറി കൂടി അടിച്ചത്. ഒരു മില്യണ്‍ ഡോളറുകളാണ് സമ്മാനം അടിച്ചത്. എട്ട് കോടി 21 ലക്ഷം രൂപയില്‍ അധികം വരും ഈ തുക. ഇത്രയും ഭാഗ്യം വേറെ ആര്‍ക്കും ഉണ്ടാവുമെന്നും തോന്നുന്നില്ല.

ആദ്യ ബംപര്‍ വന്നത് ഇങ്ങനെ
2021 ജനുവരി ഇരുപതിനാണ് അമിത്തിന് ആദ്യമായി ബംപറടിച്ചത്. സീരീസ് 348 ടിക്കറ്റിനായിരുന്നു സമ്മാനം അടിച്ചത്. ഈ ജയത്തിന് പിന്നാലെ ബെംഗളൂരുവില്‍ നിന്ന് ദുബായിലേക്ക് പോവുകയായിരുന്നു അദ്ദേഹം. ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷന്റെ സ്ഥിരം മത്സരാര്‍ത്ഥിയാണ് അമിത് സരഫ്. 2016 മുതല്‍ സ്ഥിരമായി അദ്ദേഹം ടിക്കറ്റെടുക്കാറുണ്ട്. ഓണ്‍ലൈന്‍ ട്രേഡിംഗ് ബിസിനസ്സാണ് അമിത് സരഫ് നടത്തുന്നത്. സീരീസ് 1829ല്‍ ഉള്ള ആറ് ടിക്കറ്റുകളാണ് അമിത് സരഫ് വാങ്ങിയത്. അതാണ് ജീവിതത്തിലേക്ക് വലിയ ഭാഗ്യങ്ങള്‍ കൊണ്ടുവന്നത്.

ഭാവിയെ കുറിച്ച് ചിന്തിച്ചു
വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല
ദുബായ് ഡ്യൂട്ടി ഫ്രീ വിജയിച്ചോടെയാണ് ഇപ്പോള്‍ താമസിക്കുന്ന ഇടത്ത് നിന്ന് മാറാന്‍ തീരുമാനിച്ചതെന്ന് അമിത് സരഫ് പറഞ്ഞു. ദുബായിലേക്കാണ് മാറിയത്. ഇത് ഭാവിയെ കുറിച്ച് ചിന്തിച്ചത് കൊണ്ടാണ്. ഇത് ജീവിതത്തിലെ ഏറ്റവും മികച്ച ലോട്ടറികളിലൊന്നാണ്. ഇന്ന് എനിക്ക് ഭാഗ്യം തേടിയെത്തിയത് രണ്ട് തവണയാണെന്നും അമിത് പറഞ്ഞു. അതേസമയം ദുബായില്‍ നിരവധി പേര്‍ക്ക് ലോട്ടറി അടിക്കുന്നുണ്ട്. തുടര്‍ച്ചയായി ഭാഗ്യം തേടിയെത്തുന്നത് കാരണം വിദേശികള്‍ പലരും ഇന്ത്യക്കാരെ കൊണ്ട് ടിക്കറ്റെടുക്കുന്ന ശീലം വരെ ഉണ്ടാക്കിയെടുത്തിരുന്നു.

ആദ്യത്തെ ഭാഗ്യവാനല്ല
ഫിലിപ്പൈന്‍സില്‍ നിന്നുള്ള കോഫി സ്റ്റോര്‍ മാനേജര്‍ക്കും ദുബായില്‍ ആഴ്ച്ചകള്‍ക്ക് മുമ്പ് ബംപറടിച്ചിരുന്നു. റസ്സല്‍ റീസ് എന്ന കോഫി ഷോപ്പ് ജീവനക്കാരന് 33 കോടിയാണ് സമ്മാനമായി ലഭിച്ചത്. 2023ലെ ആദ്യത്തെ കോടീശ്വരനാണ് റസ്സല്‍ റീസ്. ടിക്കറ്റിനായി റീസ് മുടക്കിയത് വെറും 333 രൂപയാണ്. ഇയാള്‍ ആകെ അമ്പരപ്പിലാണ്. പതിനഞ്ചാം നമ്പര്‍ എനിക്ക് വലിയ ഭാഗ്യം തരുന്നതാണെന്ന് റീസ് പറയുന്നു. അതേസമയം സ്വയം ജീവിതത്തില്‍ ഏറ്റവും ആവശ്യമുള്ള സമയത്താണ് ബംപറടിച്ചതെന്ന് അദ്ദേഹം പറഞ്ഞു
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications