നരേന്ദ്ര മോദി ഭീകരന്‍; ഗുജറാത്തില്‍ കൂട്ടക്കൊല നടത്തി, ചുടുചോര കൈയില്‍- പ്രകോപനവുമായി പാകിസ്താന്
Recommended Video

ഇസ്ലാമാബാദ്: ഇന്ത്യക്കെതിരേ ഗുരുതരമായ ആരോപണവുമായി പാകിസ്താന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് ആക്രമിച്ചാണ് പാകിസ്താന്‍ വിദേശകാര്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം കൂടുതല്‍ വഷളാക്കുന്നതാണ് പാകിസ്താന്റെ നീക്കം.
ഇരുരാജ്യങ്ങളും തമ്മില്‍ നേരത്തെ വാക് പോര് നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് മോദിയെ പേരെടുത്ത് പരിഹസിച്ച് പാക് വിദേശ കാര്യമന്ത്രി ഖാജ ആസിഫ് രംഗത്തെത്തിയിക്കുന്നത്. നരേന്ദ്ര മോദി ഭീകരനാണെന്നാണ് ആസിഫ് പറഞ്ഞത്. പാകിസ്താന്‍ ഭീകരത കയറ്റി അയക്കുന്ന രാജ്യമാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേരത്തെ ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് പാക് മന്ത്രിയുടെ പ്രതികരണം.

പാകിസ്താനിലെ ജിയോ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് ഇന്ത്യക്കെതിരേ ആഞ്ഞടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീകരന്‍ എന്ന് അദ്ദേഹം വിളിച്ചു.
പാകിസ്താന്‍ ഭീകരത കയറ്റി അയക്കുന്ന രാജ്യമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി പ്രസംഗിച്ചത്. സത്യത്തില്‍ ആരാ ഭീകരവാദി. ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ ഒരു ഭീകരനാണ്- ആസിഫ് പറഞ്ഞു.
ഗുജറാത്തിലെ മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത വ്യക്തിയാണ് മോദി. മുസ്ലിംകളുടെ ചോര മോദിയുടെ കൈകളിലുണ്ട്. ഭീകര പാര്‍ട്ടിയായ ആര്‍എസ്എസ് ആണ് ഇന്ത്യ ഭരിക്കുന്നതെന്നും ആസിഫ് കുറ്റപ്പെടുത്തി.
അതേസമയം, ആസിഫ് കഴിഞ്ഞാഴ്ച ചില തീവ്രവാദി കേന്ദ്രങ്ങള്‍ പാകിസ്താനിലുണ്ടെന്ന സൂചനകള്‍ നല്‍കി സംസാരിച്ചിരുന്നു. മുംബൈ ആക്രമണത്തിന്റെ ആസൂത്രകനായ ഹാഫിസ് സഈദ് പാകിസ്താന് ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications