അന്ന് ഞെട്ടിച്ചതാണ് ഇറാൻ, 38 വര്‍ഷം മുമ്പ്!!! അമേരിക്കക്കാരെ ഒരുവർഷത്തിലേറെ ബന്ദികളാക്കി; വെല്ലുവിളി
ടെഹ്റാന്: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയി സ്ഥാനമേറ്റതിന് ശേഷം ഇറാനുമായുളള ബന്ധം ഏറ്റവും വഷളായിരിക്കുകയാണ്. പുതിയ നിരോധങ്ങളാണ് ഇറാന് മേല്‍ ചുമത്തുന്നത്. ഇറാന് സൈന്യത്തെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്താനും നീക്കം നടക്കുന്നുണ്ട്.
അതിനിടെയാണ് ഇറാന്റെ പ്രകാപനപരമായ നീക്കം. 38 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നെ ഒരു സംഭവത്തിന്റെ ഓര്മ പുതുക്കിയാണ് ഇറാന് അമേരിക്കയെ വെല്ലുവിളിക്കുന്നത്.
1979 ല്‍ ടെഹ്റാനിലെ അമേരിക്കന്‍ എംബസി കൈയ്യേറി 52 അമേരിക്കക്കാരെ ബന്ദികളാക്കിയ ആ സംഭവം ലോക ചരിത്രത്തിലെ തന്നെ ഞെട്ടിക്കുന്ന ഒന്നായിരുന്നു.

അമേരിക്കയെ ഞെട്ടിച്ച സംഭവം
അമേരിക്കയെ എന്നല്ല, ലോകത്തെ തന്നെ ഞെട്ടിച്ചതായിരുന്നു ആ സംഭവം. 1979 നവംബര്‍ നാലിന് ടെഹ്റാനിലെ അമേരിക്കന്‍ എംബസിയിലേക്ക് യുവാക്കള്‍ അടക്കമുള്ള വന്‍ സംഘം ഇരട്ടുകയറുകയായിരുന്നു. പിന്നീട് നടന്നത് ചരിത്രം.

444 ദിവസങ്ങള്‍
അമേരിക്കന്‍ പൗരന്മാരും നയതന്ത്ര ഉദ്യോഗസ്ഥരും ആയി 52 പേരെയാണ് അന്ന് ബന്ദികളാക്കിയത്. ഒന്നും രണ്ടും ദിവസം ആയിരുന്നില്ല ഇത്. 444 ദിവസങ്ങള്‍ തുടര്‍ച്ചയായി ഇവരെ ബന്ദികളാക്കി വച്ചു. ഒടുവില്‍ 1981 ജനുവരി 20 ന് ആണ് ഇവരെ വിട്ടയച്ചത്.

ഭരണം നഷ്ടപ്പെടുത്തിയ സംഭവം
ജിമ്മി കാര്‍ട്ടറിന് തിരഞ്ഞെടുപ്പില്‍ വന്‍ പരാജയത്തിന് വഴിവച്ചതും ഇതേ സംഭവം ആയിരുന്നു. പൗരന്മാരെ മോചിപ്പിക്കാന്‍ ആകാതെ പോയത് വലിയ നാണക്കേടും ആയി. തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് റീഗന് അമേരിക്കന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

അള്‍ജീറിയ പ്രഖ്യാപനം
ഈ വിഷയത്തില്‍ ഇറാനുമായി മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയത് അള്‍ജീറിയയുടെ നേതൃത്വത്തില്‍ ആയിരുന്നു. അങ്ങനെ ഒടുവില്‍ 1981 ജനുവരി 20 ന് ബന്ദികളെ മോചിപ്പിക്കാന്‍ തീരുമാനിച്ചു. ഇറാനില്‍ അമേരിക്കന്‍ ഇടപെടലുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്കിയ ആ ക്രരാര് അള്‍ജീറിയ പ്രഖ്യാപനം എന്നാണ് അറിയപ്പെടുന്നത്.

ഓര്മ പുതുക്കി
അന്നത്തെ ആ അമേരിക്കന്‍ എംബസിക്ക് മുന്നില്‍ തടിച്ചുകൂടിയായിരുന്നു ഇറാന് ഇത്തവണ ഓര്‍മപുതുക്കല്‍ നടത്തിയത്. ആയിരങ്ങളാണ് അമേരിക്കയ്ക്കെതിരെ മുദ്രാവാക്യം മുഴക്കി എത്തിയത്. അമേരിക്കയെ പരസ്യമായി വെല്ലുവിളിക്കുന്നതിന് സമാനമായിരുന്നു ഇത്.

മിസൈല്‍ പ്രദര്‍ശനം
ഇറാന്റെ ഏറ്റവും ശക്തമായ ഭൂതല മിസൈലിന്റെ പ്രദര്‍ശനവും നടന്നു. രണ്ടായിരം കിലോമീറ്റര്‍വരെ പ്രഹര ശേഷിയുടെ സെജ്ജില്‍ മിസൈല്‍ ആയിരുന്നു പ്രദര്‍ശിപ്പിച്ചത്. അടുത്തിടെ ഇറാനും അമേരിക്കയും നടത്തുന്ന വാക്പോരിനെ കുറേ കൂടി രൂക്ഷമാക്കും ഇത് എന്ന് ഉറപ്പാണ്.
-
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
ഇറാനൊപ്പം ചേര്‍ന്ന് ഹൂതികളും...! ഇസ്രായേലിലേക്ക് മിസൈല്‍ വര്‍ഷം, യുദ്ധം പുതിയ തലത്തിലേക്ക് -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍ -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
ഇറാന്റെ തന്ത്രം 'പൊളിക്കാന്‍' യുഎഇ, സൗദി, ഇറാഖ് നീക്കം; എങ്കിലും അളവ് എത്തില്ല, 3 കുഴലുകള്‍ -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഖത്തറിന് മറ്റൊരു വന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി












Click it and Unblock the Notifications