Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇസ്രായേലിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം'; അറബ് ഉച്ചകോടിയില്‍ ഇറാന്‍ പ്രസിഡന്റ്

റിയാദ്: പലസ്തീനിന് നേരെ നടത്തുന്ന രൂക്ഷമായ ആക്രമണത്തില്‍ ഇസ്രായേലിനെ കടന്നാക്രമിച്ച് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി. സൗദി തലസ്ഥാനമായ റിയാദില്‍ നടന്ന അറബ്, മുസ്ലീം നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കവെ ആയിരുന്നു റൈസിയുടെ പ്രതികരണം. ഇസ്രായേല്‍ സൈന്യത്തെ ഒരു 'ഭീകര സംഘടന' ആയി പ്രഖ്യാപിക്കണമെന്ന് ഇബ്രാഹിം റൈസി ഇസ്ലാമിക സര്‍ക്കാരുകളോട് ആഹ്വാനം ചെയ്തു.

ഇസ്ലാമിക സര്‍ക്കാരുകള്‍ അധിനിവേശ ഭരണകൂടത്തിന്റെ സൈന്യത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണം എന്നായിരുന്നു റൈസിയുടെ പ്രതികരണം. അറബ് ലീഗിന്റെയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്റെയും (ഒഐസി) അടിയന്തര യോഗം റിയാദില്‍ പുരോഗമിക്കുകയാണ്. മാര്‍ച്ചില്‍ ഇറാനും സൗദി അറേബ്യയും ബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതിന് ശേഷം ആദ്യമായാണ് റൈസി റിയാദ് സന്ദര്‍ശിക്കുന്നത്.

Israel Palestine War

ഇസ്രായേലുമായി ബന്ധമുള്ള രാജ്യങ്ങള്‍ ബന്ധം വിച്ഛേദിക്കണം എന്നും റൈസി അഭ്യര്‍ത്ഥിച്ചു. പലസ്തീനികള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്ലാമിക രാജ്യങ്ങള്‍ സ്വീകരിക്കേണ്ട സുപ്രധാന നടപടികളായി സയണിസ്റ്റ് ഭരണകൂടവുമായുള്ള ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയമോ സാമ്പത്തികമോ ആയ ബന്ധങ്ങള്‍ വിച്ഛേദിക്കുന്നത് പരിഗണിക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഇസ്രായേലിനെതിരെ പ്രത്യേകിച്ച് ഊര്‍ജമേഖലയില്‍ വ്യാപാര ബഹിഷ്‌കരണം നടപ്പാക്കുന്നതിന് മുന്‍ഗണന നല്‍കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രായേലിന് സാമ്പത്തികവും സൈനികവുമായ പിന്തുണ നല്‍കുന്ന അമേരിക്കക്കെതിരെയും റൈസി ആഞ്ഞടിച്ചു. സയണിസ്റ്റ് ഭരണകൂടത്തിന്റെ യുദ്ധ യന്ത്രവും അതിന്റെ ഇന്ധനവും അമേരിക്കക്കാരുടേതാണ് എന്നും അദ്ദേഹം പറഞ്ഞു.

യു എസ് സര്‍ക്കാര്‍ ആണ് ഈ കുറ്റകൃത്യത്തിന്റെ കമാന്‍ഡറും പ്രധാന പങ്കാളിയും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരമ്പരാഗത പലസ്തീന്‍ വസ്ത്രമായ കെഫിയ സ്‌കാര്‍ഫ് ധരിച്ചാണ് റൈസി റിയാദില്‍ എത്തിയത്. അതിനിടെ സ്വതന്ത്ര പലസ്തീന്‍ ആവശ്യം അറബ് ഉച്ചകോടിയില്‍ സൗദി അറേബ്യ ഉന്നയിച്ചു. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തില്‍ 1500 ഓളം ഇസ്രായേലികളും പതിനായിരത്തിലേറെ പലസ്തീനികളുമാണ് കൊല്ലപ്പെട്ടത്.

അറബ് ലീഗും ഒ ഐ സിയും വെവ്വേറെ കൂടിക്കാഴ്ച നടത്താനായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ശനിയാഴ്ച രാവിലെയാണ് സൗദി വിദേശകാര്യ മന്ത്രാലയം ബ്‌ളോക്കുകളുടെ ഉച്ചകോടികള്‍ സംയോജിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇസ്രായേലുമായുള്ള കരാറുകള്‍ തല്‍ക്കാലം നിര്‍ത്തിവെച്ച് ഇറാനുമായി ബന്ധം മുന്നോട്ട് കൊണ്ടുപോകാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+