Get Updates
Get notified of breaking news, exclusive insights, and must-see stories!

നജാദ് വീണ്ടും ഇറാന്‍ പ്രസിഡന്റാകുമോ? ആവേശം വിതറി തീപ്പൊരി നേതാവ്, ഒപ്പം മറ്റു പ്രമുഖരും

ടെഹ്‌റാന്‍: ഒരുകാലത്ത് അറബ് ലോകത്ത് ഏറ്റവും ചര്‍ച്ചയായിരുന്ന പേരായിരുന്നു മഹ്മൂദ് അഹ്മദി നജാദിന്റേത്. അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും കടുത്ത വിമര്‍ശകനായിരുന്ന അദ്ദേഹത്തിന്റെ ലോകവേദികളിലെ പല പ്രസംഗങ്ങളും നിലപാടുകളും വിവാദമായിരുന്നു. എട്ട് വര്‍ഷം ഇറാന്റെ പ്രസിഡന്റായിരുന്ന അദ്ദേഹം കുറച്ചുകാലമായി പൊതുവേദികളില്‍ സജീവമല്ല. എന്നാല്‍ ഇപ്പോള്‍ വീണ്ടും മല്‍സരിക്കാന്‍ തയ്യാറെടുക്കുന്നു.

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സിയുടെ അപ്രതീക്ഷിത വിയോഗമാണ് പുതിയ തിരഞ്ഞെടുപ്പിലേക്ക് നയിച്ചത്. അസര്‍ബൈജാന്‍ അതിര്‍ത്തിയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ കഴിഞ്ഞ മാസമാണ് റെയ്‌സി മരിച്ചത്. 50 ദിവസത്തിനകം പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് ഇറാന്‍ നിയമം. ഇതുപ്രകാരം ഈ മാസം തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു. മല്‍സരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങി.

Mahmoud Ahmadinejad

ഒട്ടേറെ പ്രമുഖര്‍ ഇതിനകം പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഇതില്‍ നജാദിന്റെ സാന്നിധ്യമാണ് ആഗോള മാധ്യമങ്ങളില്‍ നിറയുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്നാണ് നജാദിന്റെ വാഗ്ദാനം. ഇറാന്‍ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് നജാദ് ഇത്തരമൊരു വാഗ്ദാനം മുന്നോട്ട് വച്ചിരിക്കുന്നത്.

2005 മുതല്‍ 2013 വരെ ഇറാന്‍ പ്രസിഡന്റായിരുന്നു നജാദ്. പദവി ഒഴിഞ്ഞ് നാല് വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും മല്‍സരിക്കാന്‍ ഇറാനില്‍ അനുമതിയുണ്ട്. ഇതുപ്രകാരം 2017ല്‍ അദ്ദേഹം തിരഞ്ഞെടുപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അനുമതി ലഭിച്ചില്ല. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ നിര്‍ദേശം അവഗണിച്ചാണ് അന്ന് നജാദ് പേര് രജിസ്റ്റര്‍ ചെയ്തിരുന്നത്.

2021ലെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നജാദ് രംഗത്തുവന്നിരുന്നില്ല. ജനങ്ങളുടെ ആഭ്യര്‍ഥന പരിഗണിച്ചാണ് ഇപ്പോള്‍ മല്‍സരിക്കാന്‍ തയ്യാറായിരിക്കുന്നതെന്ന് നജാദ് മാധ്യമങ്ങളോട് പറഞ്ഞു. ആഭ്യന്തരമായും അന്തര്‍ദേശീയമായും ഇറാന്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ തനിക്ക് സാധിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നേരത്തെ ഗാര്‍ഡിയന്‍ കൗണ്‍സില്‍ മല്‍സരിക്കാന്‍ അനുമതി നിഷേധിച്ചത് സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. വലിയൊരു കൂട്ടം അനുയായികള്‍ നജാദിനൊപ്പമുണ്ടായിരുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന ദിനം ഇന്നാണ്. ഞായറാഴ്ച നിരവധി പ്രമുഖരാണ് പേര് രജിസ്റ്റര്‍ ചെയ്തത്. ആരൊക്കെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണം എന്ന് തീരുമാനിക്കുന്നത് ഗാര്‍ഡിയന്‍ കൗണ്‍സിലാണ്. മത-നിയമ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതിയാണിത്. വിമത സ്വരമുള്ളവരെ മല്‍സരിപ്പിക്കാന്‍ ഗാര്‍ഡിയന്‍ കൗണ്‍സില്‍ തയ്യാറാകില്ല എന്ന വിമര്‍ശനമുണ്ട്.

അഹമദി നജാദ് പ്രസിഡന്റായിരുന്ന വേളയില്‍ ഇറാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിന്നു. അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും ഉപരോധമായിരുന്നു പ്രധാന കാരണം. പിന്നീട് പ്രസിഡന്റായ ഹസന്‍ റൂഹാനിയുടെ കാലത്താണ് യൂറോപ്യന്‍ രാജ്യങ്ങള്‍ നേരിയ തോതില്‍ ഉപരോധത്തില്‍ ഇളവ് വരുത്തിയത്. എന്നാല്‍ ഒബാമയ്ക്ക് ശേഷം ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ പ്രസിഡന്റായതോടെ ഇറാനെതിരായ ഉപരോധം ശക്തമാക്കുകയായിരുന്നു.

അമേരിക്കയുമായുള്ള ആണവ ചര്‍ച്ചയ്ക്ക് മുഖ്യ പങ്ക് വഹിച്ചിരുന്ന സഈദ് ജലീലി, മൂന്ന് തവണ പാര്‍ലമെന്റ് സ്പീക്കറായിരുന്ന അലി ലാരിജാനി, ടെഹ്‌റാന്‍ മേയര്‍ അലി റസാ സക്കാനി, കേന്ദ്രബാങ്ക് മേധാവി മുന്‍ മേധാവി അബ്ദുന്നാസര്‍ ഹിമ്മാത്തി തുടങ്ങി നിരവധി പ്രമുഖര്‍ ഇതിനകം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ അനുമതി ലഭിക്കുന്നവര്‍ തമ്മിലാകും മല്‍സരം. രാജ്യത്തിന്റെ സര്‍ക്കാരിന് ചുക്കാന്‍ പിടിക്കുകയും അന്താരാഷ്ട്ര വേദിയില്‍ ഇറാനെ പ്രതിനിധീകരിക്കുകയുമാണ് പ്രസിഡന്റിന്റെ പ്രധാന ചുമതല. പ്രസിഡന്റിനും പാര്‍ലമെന്റിനും മുകളിലാണ് പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനഇയുടെ സ്ഥാനം. ഇറാനിലെ അവസാന വാക്ക് ഇദ്ദേഹമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+