Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന്‍ തിരിച്ചുപണിയുന്നു, അമേരിക്കക്കെതിരേ ഉപരോധം, 15 കമ്പനികള്‍ കരിമ്പട്ടികയില്‍

ഈ ഉപരോധം അമേരിക്കയെ യാതൊരു തരത്തിലും ബാധിക്കില്ല. കാരണം ഇറാനുമായി ഇടപാടുകള്‍ നടത്തുന്ന കമ്പനികളല്ല 15 ഉം.

തെഹ്‌റാന്‍: 15 അമേരിക്കന്‍ കമ്പനികള്‍ക്കെതിരേ ഇറാന്‍ ഉപരോധം ചുമത്തും. ഇസ്രായേലുമായുള്ള ഈ കമ്പനികളുടെ ബന്ധം ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാല്‍ ഈ ഉപരോധം അമേരിക്കയെ യാതൊരു തരത്തിലും ബാധിക്കില്ല. കാരണം ഇറാനുമായി ഇടപാടുകള്‍ നടത്തുന്ന കമ്പനികളല്ല 15 ഉം.

ഇറാന്റെ ആയുധ പദ്ധതിയുമായി സഹകരിക്കുന്നുവെന്നാരോപിച്ച് രണ്ട് ദിവസം മുമ്പ് അമേരിക്ക നിരവധി വിദേശ കമ്പനികള്‍ക്കെതിരേ പുതിയ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് ഇറാന്‍ നീക്കമെന്ന് വിലയിരുത്തുന്നു.

ഉപരോധത്തിനുള്ള ന്യായം

പലസ്തീനികള്‍ക്ക് നേരെ ആക്രമണം നടത്തുന്ന ഇസ്രായേലിനെ സഹായിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ക്കെതിരേയാണ് ഇറാന്റെ ഉപരോധം. ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്ന അമേരിക്കന്‍ കമ്പനികളാണ് ഇവ. അതുകൊണ്ടാണ് ഈ 15 കമ്പനികള്‍ക്കെതിരേ ഉപരോധം പ്രഖ്യാപിക്കുന്നതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.

ആസ്തി കണ്ടുകെട്ടും

ഈ കമ്പനികളുടെ ആസ്തി കണ്ടുകെട്ടുമെന്നും അവര്‍ക്ക് ഇറാന്‍ വിസ നല്‍കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുനൈറ്റഡ് ടെക്‌നോളജീസ്, ഐടിടി കോര്‍പറേഷന്‍, മഗ്നം റിസര്‍ച്ച് ഐഎന്‍സി, മിലിറ്ററി അര്‍മമെന്റ് കോര്‍പറേഷന്‍, ബുഷ്മാസ്റ്റര്‍ ഫയര്‍ആംസ് ഇന്റര്‍നാഷനല്‍ തുടങ്ങി 15 കമ്പനികള്‍ക്കെതിരേയാണ് നടപടി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി

അധിനിവിഷ്ട പലസ്തീനിലെ ഇസ്രായേല്‍ ജൂത കുടിയേറ്റ നിര്‍മാണങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ നല്‍കുന്ന കമ്പനികളും കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്.

അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത് വെള്ളിയാഴ്ച

ഇറാനുമായും ഉത്തര കൊറിയയുമായും ബന്ധമുള്ള വിദേശ കമ്പനികള്‍ക്കെതിരേ അമേരിക്ക വെള്ളിയാഴ്ച ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് 2015 ജൂലൈയില്‍ വന്‍ശക്തി രാഷ്ട്രങ്ങളും ഇറാനും തമ്മിലുണ്ടാക്കിയ കരാറിനെ ട്രംപ് വിമര്‍ശിച്ചിരുന്നു. കരാറിനെ തുടര്‍ന്നാണ് ഒബാമ ഭരണകൂടം ഇറാനെതിരായ ഉപരോധത്തില്‍ ഇളവ് വരുത്തിയിരുന്നത്. എന്നാല്‍ ട്രംപ് അധികാരത്തിലെത്തിയതോടെ വീണ്ടും ഉപരോധം ശക്തമാക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+