ടാക്‌സ് കൊടുക്കാതിരിക്കാന്‍ പുരുഷനും പുരുഷനും വിവാഹിതരായി

  • Posted By:
Subscribe to Oneindia Malayalam

ഡബ്ലിന്‍: സ്വവര്‍ഗ്ഗ പ്രേമികള്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് ഒരു പുതിയ കാര്യമല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനായുള്ള നിയമനിര്‍മ്മാണങ്ങളും വിവാഹങ്ങളും നടന്നുവരുന്നു. എന്നാല്‍ ടാക്‌സ് ഒഴിവാക്കാന്‍ ഒരു പുരുഷന്‍ മറ്റൊരു പുരുഷനെ വിവാഹം ചെയ്താലോ? പണം മറ്റെന്തിനേക്കാളും പ്രാധാന്യമുള്ള വസ്തുവായി മാറിയ ലോകത്ത് ഇതൊക്കെ സംഭവിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഡബ്ലിനിലാണ് വീടിന്മേലുള്ള പൂര്‍വികസ്വത്ത് ടാക്‌സ് ഒഴിവാക്കാന്‍ രണ്ട് ഐറിഷ് പുരുഷന്‍മാര്‍ വിവാഹിതരായത്.

ജേക്കബ് തോമസ് സര്‍ക്കാരിനെ പരിഹസിച്ച് പണി ചോദിച്ചു വാങ്ങുന്നു; ഇനി പുറത്തേക്ക്?

സുഹൃത്തുക്കളായ 83-കാരന്‍ മാറ്റ് മര്‍ഫിയും, 58-കാരന്‍ ഒ'സള്ളിവനുമാണ് വീടിന് മേലുള്ള ടാക്‌സില്‍ നിന്നും രക്ഷപ്പെടാന്‍ വിവാഹിതരാകാന്‍ തീരുമാനിച്ചത്. തന്റെ കാര്യങ്ങള്‍ നോക്കുന്ന സള്ളിവന് കാലശേഷം വീട് നല്‍കാനായിരുന്നു മര്‍ഫി എഴുതിവെച്ചത്. എന്നാല്‍ ഇതിനായി 50000 പൗണ്ട് ചെലവ് വരുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഈ ട്വിസ്റ്റ്. 30 വര്‍ഷക്കാലമായി ഇരുവരും സുഹൃത്തുക്കളാണ്. ഇതിനിടയില്‍ മാറ്റിന് ജൈന്റ് സെല്‍ ആര്‍ത്രൈറ്റിസ് പിടിപെട്ടു, സള്ളിവാന് സ്വന്തം വീടും നഷ്ടമായി.

gaymarg

രണ്ടാം ഭാര്യയുമായുള്ള ബന്ധം തകര്‍ന്ന ശേഷം ഒറ്റയ്ക്കായ മാറ്റിനെ ശുശ്രൂഷിച്ചിരുന്നത് സള്ളിവനാണ്. ഇതോടെയാണ് തന്നോടൊപ്പം താമസിക്കാന്‍ മാറ്റ് സുഹൃത്തിനോട് ആവശ്യപ്പെടുന്നത്. മാറ്റിനാണെങ്കില്‍ ഒരാളെ പണം കൊടുത്ത് ശുശ്രൂഷയ്ക്ക് വെയ്ക്കാനുള്ള ശേഷിയുമില്ല. ഇതോടെയാണ് മരിക്കുമ്പോള്‍ വീട് സുഹൃത്തിന് ഇരിക്കട്ടെയെന്ന് അദ്ദേഹം തീരുമാനിച്ചത്. എന്നാല്‍ പൂര്‍വ്വികസ്വത്തായി ലഭിച്ച വീടിന്റെ ടാക്‌സ് അടയ്ക്കണമെങ്കില്‍ വീട് തന്നെ വില്‍ക്കേണ്ട ഗതികേടിലായിരുന്നു സള്ളിവന്‍.

ടാക്‌സില്‍ നിന്നും രക്ഷപ്പെടാന്‍ വിവാഹം കഴിക്കേണ്ടി വരുമെന്ന് ഒരു സുഹൃത്ത് തമശയ്ക്ക് പറഞ്ഞതാണ് കാര്യമായത്. ഇതോടെ സള്ളിവാനെ വിവാഹം ചെയ്യാമെന്ന് മാറ്റ് വ്യക്തമാക്കി. ഉടന്‍ തന്നെ വിവാഹവും നടന്നു. അഞ്ച് സുഹൃത്തുക്കള്‍ക്ക് അടുത്തുള്ള ബാറില്‍ നിന്ന് ഭക്ഷണവും നല്‍കി സന്തോഷമായി ടാക്‌സില്‍ നിന്നും രക്ഷപ്പെട്ടു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Best friends, 2 Irish men marry to avoid inheritance tax on house

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്