അല്‍ഖ്വയ്ദ നേതാവിനെ ഐസിസുകാര്‍ തലവെട്ടി കൊന്നു, വീഡിയോ പുറത്ത്
റാഖ:ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ മറ്റ് രാജ്യങ്ങളിലേയ്ക്ക് പിടിമുറുക്കുമ്പോള്‍ അവിടെയുള്ള തീവ്രവാദ സംഘടനകളുമായി ഏറ്റുമുട്ടുന്നത് പതിവാണ്. അഫ്ഗാനിസ്ഥാനില്‍ എത്തിയ ഐസിസ് ഭീകരര്‍ താലിബാന്‍ ഭീകരരുമായി ഏറ്റുമുട്ടുന്നത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഐസിസിന്റെ തട്ടകമായ സിറിയയിലും ഇറാഖിലും സ്ഥിതി ഇതിലും മോശമാണ്. അല്‍ ഖ്വയ്ദയുടെ സിറിയന്‍ വിഭാഗമായ ജബത്ത് അല്‍ നുസ്രയുമായി ഐസിസ് ഏറ്റുമുട്ടലിലാണ്. കഴിഞ്ഞ ദിവസം അല്‍നുസ്രയുടെ നേതാക്കളില്‍ ഒരാളെ ഐസിസ് പരസ്യമായി തലവെട്ടി കൊന്നു. ഇതിന്റെ വീഡിയോയും പുറത്ത് വിട്ടു.
അന്‍ നുസ്രയുടെ മുതിര്‍ന്ന നേതാവ് അബ്ദേ അല്‍ ബാര അല്‍ ഇറാഖിയുടെ തലയാണ് ഐസിസ് ഭീകരര്‍ വെട്ടിമാറ്റിയത്. ജൂണ്‍ 15ന് നയീമില്‍ വച്ചാണ് വഴദശിക്ഷ നടപ്പാക്കിയത്. നേതാവിന്റെ തലവെട്ടുന്ന വീഡിയോ ലഭിച്ചതായി ചില മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെ സാക്ഷിയാക്കി പരസ്യമായാണ് ഐസിസ് വധശിക്ഷ നടപ്പാക്കുന്നത്.

കാല്‍മുട്ടില്‍ ഇരിയ്ക്കുന്ന നേതാവിനെ ഐസിസ് ആരാച്ചാര്‍ വാള്‍ കൊണ്ട് തലവെട്ടുന്നതാണ് വീഡിയോ. ഐസിസിനെ എതിര്‍ത്തതിനും പോരാടിയതിനുമാണ് വധശിക്ഷ. അല്‍നുസ്രയും ഇസ്ലാമിക് സ്‌റ്റേറ്റും പരസ്പരം സഹകരിയ്ക്കുന്ന തീവ്രവാദ സംഘടനകളായിരുന്നു. എന്നാല്‍ ഐസിസ് മേല്‍ക്കോയ്മ നേടിയതോടെ ഇരുവരും ശത്രുതയിലായി.












Click it and Unblock the Notifications