എണ്‍പത് വയസ്സുകാരിയെ ഐസിസ് ജീവനോടെ കത്തിച്ചു
ബാഗ്ദാദ്: വൃദ്ധയായ ക്രിസ്ത്യന്‍ സ്ത്രീയ്ക്കും ഐസിസ്‌ന്റെ ക്രൂരതയ്ക്ക് മുന്നില്‍ രക്ഷയില്ല. നിയമലംഘനത്തിന്റെ പേരില്‍ ഇവരെ ജീവനോടെ തീവച്ച് കൊല്ലുകയായിരുന്നു.
വടക്കന്‍ ഇറാഖില്‍ മൊസ്യൂളിനടുത്തുള്ള കരംലിഷ് ഗ്രാമത്തിലാണ് സംഭവം നടന്നത്. ശരിയത്തിന്റെ പേരില്‍ ഐസിസ് ഏര്‍പ്പെടുത്തിയ കര്‍ശന നിയമം പാലിക്കാന്‍ കഴിയാതെപോയതാണ് വൃദ്ധയായ സ്ത്രീയ്ക്ക് മരണശിക്ഷ വിധിയ്ക്കാന്‍ കാരണമായതെന്ന് ബാസ്‌ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാഖില്‍ അസീറിയന്‍ ക്രിസ്ത്യാനികള്‍ താമസിയ്ക്കുന്ന പ്രദേശങ്ങളിലൊന്നാണ് കരംലിഷ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ ഐസിസ് ഈ പ്രദേശം ഭാഗികമായി കൈയ്യടക്കിയപ്പോള്‍ രണ്ട് ലക്ഷത്തോളം പേരാണ് ഇവിടെ നിന്ന് പലായനം ചെയ്തത്.
പ്രദേശത്ത് ഐസിസ്‌ന്റെ കൊടും ക്രൂരതകളാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അസാധാരണമായ ലൈംഗിക വേഴ്ചയ്ക്ക് തയ്യാറാകാതിരുന്ന 20 കാരിയെ കഴിഞ്ഞ ആഴ്ച ഇവിടെ ഐസിസ് തീവ്രവാദികള്‍ ജീവനോടെ കത്തിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്തെ നിരവധി ക്രിസ്ത്യന്‍ പള്ളികള്‍ തീവ്രവാദികള്‍ നശിപ്പിച്ച് കഴിഞ്ഞു.
തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ മത ന്യൂനപക്ഷങ്ങളെ അതിക്രൂരമായാണ് ഐസിസ് പീഡിപ്പിയ്ക്കുന്നത്. സ്ത്രീകളെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. യസീദി സ്ത്രീകള്‍ക്ക് നേരെ ഐസിസ് ചെയ്യുന്ന ക്രൂരതകള്‍ മനുഷ്യമനസ്സാക്ഷിയെ തന്നെ മരവിപ്പിയ്ക്കുന്നതാണ്.












Click it and Unblock the Notifications