കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന്റെ അന്ത്യം;ഇറാഖില്‍ തോല്‍വി സമ്മതിച്ചു!പലായനമോ ആത്മഹത്യയോ മാര്‍ഗ്ഗമെന്ന് ഭീകരരോട് ബാഗ്ദാദി

ഇറാഖി ടിവി ചാനല്‍ അല്‍സുമാരിയയെ ഉദ്ധരിച്ച് അല്‍ അറേബ്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്

Google Oneindia Malayalam News

കെയ്‌റോ: ഇറാഖില്‍ ഐസിസില്‍ നിന്ന് സൈന്യം മൊസൂള്‍ തിരിച്ചുപിടിച്ചതോടെ ഐസിസിന്റെ നാശം സംഭവിതായി തുറന്നുസമ്മതിച്ച് സ്ഥാപകന്‍ അബൂബക്കര്‍ അല്‍ ബാഗാദാദി. മാധ്യമ റിപ്പോര്‍ട്ടുകളാണ് ബാഗ്ദാദി തോല്‍വി സമ്മതിച്ചുവെന്ന് വ്യക്തമാക്കുന്നത്. സ്വയം പ്രഖ്യാപിത കാലിഫേറ്റ് അബൂബക്കര്‍ അല്‍ ബാഗ്ദാദി നടത്തിയ പ്രസംഗത്തില്‍ ഐസിസിന്റെ ചുവടുകള്‍ പിഴച്ചുവെന്നും അറബ് വംജരല്ലാത്ത ഐസിസ് പോരാളികള്‍ പലായനം ചെയ്യുകയോ സ്വയം ചാവേറുകളായി പൊട്ടിത്തെറിക്കാമെന്ന് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇറാഖി ടിവി ചാനല്‍ അല്‍സുമാരിയയെ ഉദ്ധരിച്ച് അല്‍ അറേബ്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാഗ്ദാദിയുടെ വിടവാങ്ങല്‍ പ്രസംഗം ഐസിസ് ഭീകരര്‍ക്കിടയിലും പണ്ഡിതന്‍മാര്‍ക്കിടയിലും വിതരണം ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൊസൂളില്‍ ഐസിസിനെ തുരത്തുന്നതിന് ഇറാഖ് സൈന്യം നിലപാട് ശക്തിപ്പെടുത്തിയതിന് പിന്നാലെയാണ് ഐസിസ് തോല്‍വി സമ്മതിച്ചത്.

al-baghdadi

ഇറാഖിലുള്ള ഐസിസിന്റെ എല്ലാ ഓഫീസുകളും അടച്ചുപൂട്ടുന്നതിനും അറബ് വംശജരല്ലാത്ത പോരാളികള്‍ സ്വന്തം രാജ്യത്തേയ്ക്ക് പലായനം ചെയ്യുകയോ സ്വര്‍ഗ്ഗത്തില്‍ 72 കന്യകമാരെ ലഭിക്കുമെന്ന ഉറപ്പില്‍ സ്വയം പൊട്ടിത്തെറിയ്ക്കുകയോ ചെയ്യണമെന്നാണ് ബാഗ്ദാദിയുടെ നിര്‍ദേശമെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാഖ് സര്‍ക്കാരും വ്യക്തമാക്കുന്നുണ്ട്. ഐസിസ് വിരുദ്ധ പോരാട്ടങ്ങളില്‍ പലതവണ പരിക്കേറ്റ ബാഗ്ദാദിയുടെ തലയ്ക്ക് 10 മില്യണ്‍ ഡോളര്‍ വിലയിട്ടിട്ടുണ്ട്.

2014ലാണ് സ്വയം കാലിഫേറ്റ് എന്ന വിശേഷിപ്പിക്കപ്പെടുന്ന ബാഗ്ദാദി അയല്‍ രാജ്യമായ സിറിയുടെ ഭാഗങ്ങള്‍ തന്റെ നിയന്ത്രണത്തിലാക്കിയത്. എന്നാല്‍ ഇറാഖില്‍ ആധിപത്യമുറപ്പിച്ച ഐസിസിനെതിരെ അമേരിക്ക- റഷ്യ സംയുക്ത സൈന്യത്തിന്റെ പിന്തുണയോടെ ഇറാഖ് നടത്തിയ വ്യോമാക്രമണങ്ങളാണ് ഐസിസിന്റെ അടിത്തറ തകര്‍ത്തുകളഞ്ഞത്.

English summary
s Iraqi forces are trying to recapture West Mosul, Islamic State of Iraq and the Levant (ISIS) chief Abu Bakr al-Baghdadi has admitted the terror group's defeat in Iraq, according to media reports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X