ഓര്‍ലാന്‍ഡോയിലെ സ്വവര്‍ഗ്ഗാനുരാഗികളുടെ കൂട്ടക്കൊലയും ഐസിസ് ചെയ്തത്
ഓര്‍ലാന്‍ഡോ: ഓര്‍ലാന്‍ഡോയിലെ സ്വവര്‍ഗ്ഗാനുരാഗികളുടെ നിശാ ക്ലബ്ബില്‍ വെടിവപ്പ് നടത്തിയതിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തു. ഐസിസിന്റെ നിയമാവലി പ്രകാരം വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ് സ്വവര്‍ഗ്ഗ രതി.
ഒമര്‍ മറ്റീന്‍ എന്ന യുവാവാണ് കൂട്ടക്കൊല നടത്തിയത്. ഇയാള്‍ തങ്ങളുടെ പ്രതിജ്ഞ എടുത്തിട്ടുള്ള ആളാണ് എന്നാണ് ഐസിസിന്റെ വാദം. ഐസിസിന്റെ വാര്‍ത്താ ഏജന്‍സിയായ അമാഖിലൂടെയാണ് ഈ വിവരം പുറത്ത് വിട്ടിട്ടുള്ളത്.
അമേരിക്കന്‍ അധികൃതര്‍ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ ഒമര്‍ മറ്റീന്റെ ഐസിസ് ബന്ധങ്ങള്‍ സംശയിക്കാന്‍ ഒരുപാട് കാരണങ്ങളുണ്ട്. ഇയാള്‍ അഫ്ഗാന്‍ വംശജനാണെന്നത് മാത്രമല്ല അത്...

ഒമര്‍ മറ്റീന്‍
29 കാരനായ ഒമര്‍ മറ്റീന്‍ ഒരു സ്വകാര്യ സുരക്ഷ ഏജന്‍സിയിലെ ജീവനക്കാരനായിരുന്നു. കടുത്ത മതവിശ്വാസി ആയിരുന്നു ഇയാള്‍.

ഐസിസ് ട്വീറ്റ്
ആക്രണം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ ഐസിസിന് അനുകൂല ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് ഒമറിന്റെ ചിത്രം പുറത്ത് വിട്ടു.

സ്വവര്‍ഗ്ഗാനുരാഗം
സ്വവര്‍ഗ്ഗാനുരാഗികളോട് ഒമറിന് നേരത്തേ വിദ്വേഷമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മതത്തിന് നിരക്കുന്നതല്ലെന്നായിരുന്നത്രെ ഒമറിന്റെ വാദം.

മുമ്പും സംശയത്തിന്റെ നിഴലില്‍
മുമ്പും എഫ്ബിഐയുടെ സംശയിക്കപ്പെടുന്നവരുടെ പട്ടികയില്‍ ഉണ്ടായിരുന്ന ആളാണ് ഒമര്‍ മറ്റീന്‍. ഒരു അമേരിക്കന്‍ ചാവേറുമായി ബന്ധപ്പെട്ടായിരുന്നു ഈ അന്വേഷണം.

ഇസ്ലാമിക തീവ്രവാദം
ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് 2013 ലും 2014 ലും ഒമര്‍ മറ്റീന്‍ നിരീക്ഷണത്തിലായിരുന്നു.

പ്രഖ്യാപിച്ചിരുന്നോ
കൂട്ടക്കൊല നടത്തുന്നതിന് മുമ്പ് ഒമര്‍ മറ്റീന്‍ 911 എന്ന എര്‍ജന്‍സി നമ്പറില്‍ വിളിച്ച് തന്റെ ഐസിസ് ബന്ധം പ്രഖ്യാപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

തോക്കുകള്‍
രണ്ട് യന്ത്രത്തോക്കുകളുമായാണ് മറ്റീന്‍ കൂട്ടക്കൊല നടത്തിയത്. ലൈസന്‍സ് ഇല്ലാത്ത തോക്കുകളാണ് ഇവ. എവിടെ നിന്നാണ് ആധുനിക തോക്കുകള്‍ മറ്റീന് കിട്ടിയത് എന്നതിലും വലിയ ആശങ്കയുണ്ട്.

ഐസിസും സ്വവര്‍ഗ്ഗ രതിയും
സ്വവര്‍ഗ്ഗ രതിയോട് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട് ഐസിസ്. ഐസിസിന്റെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് വധശിക്ഷയാണ് ശിക്ഷ.












Click it and Unblock the Notifications