ബന്ദികളുടെ കഴുത്തറുക്കുന്ന ഐസിസ് തീവ്രവാദിയെ തിരിച്ചറിഞ്ഞു
ലണ്ടന്‍: ഇറാഖിലും സിറയയിലും വ്യാപിച്ചുകിടക്കുന്ന തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റി(ഐസിസ്)നുവേണ്ടി ബന്ദികളുടെ തലയറുക്കുന്ന ഭീകരനെ തിരിച്ചറിഞ്ഞു. ജിഹാദി ജോണ്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ പടിഞ്ഞാറന്‍ ലണ്ടന്‍ സ്വദേശിയായ മുഹമ്മദ് എംവസിയാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ വാഷിംങ്ടണ്‍ പോസ്റ്റും മുഹമ്മദ് എംവസിയാണ് ജിഹാദി ജോണെന്ന് സ്ഥിതീകരിച്ചിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും ക്രൂരനായി വിലയിരുത്തപ്പെടുന്ന ഇയാള്‍ ലണ്ടനിലെ ഒരു സമ്പന്ന കുടുംബാംഗമായിരുന്നു. കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് ബിരുദധാരിയായ ഇയാള്‍ 2012ലാണ് ഐസിസില്‍ ആകൃഷ്ടനായി രാജ്യം വിടുന്നത്. സിറിയയില്‍ തീവ്രവാദ സംഘങ്ങളുടെ പ്രശംസപിടിച്ചു പറ്റിയ ജോന് സ്വയം കഴുത്തറുക്കല്‍ ജോലി ഏറ്റെടുക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

പാശ്ചാത്യരെ കൊന്നൊടുക്കാന്‍ അവരില്‍ നിന്നുതന്നെ ഒരാളെ ഐസിസ് കണ്ടെത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുവരെയായി രണ്ട് ബ്രിട്ടീഷ് പൗരന്മാരെയും, മൂന്ന് അമേരിക്കക്കാരെയും, രണ്ട് ജപ്പാന്കാരെയും ജിഹാദി ജോണ്‍ തലയറുക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ബ്രിട്ടീഷ് ഇംഗ്ലീഷിലാണ് ജോണിന്റെ സംസാരം.
തനിക്കു മുന്നില്‍ മുട്ടുകുത്തിയിരിക്കുന്ന ബന്ദിയുടെ കഴുത്ത് വലതുകൈകൊണ്ട് പിടിച്ച് ഇടതുകൈകൊണ്ട് കഴുത്തറുക്കുകയാണ് ഇയാളുടെ രീതി. തല മറച്ചാണ് ഇയാള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇയാളുടെ താവളം മനസിലാക്കാനും പിടികൂടാനുമായി അമേരിക്കയും സഖ്യസേനയും ശ്രമിച്ചുവരികയാണ്.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications