Get Updates
Get notified of breaking news, exclusive insights, and must-see stories!

പലസ്തീനിലെ ഇസ്രായേല്‍ കുടിയേറ്റങ്ങള്‍ക്കെതിരായ യുഎന്‍ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ; എതിര്‍ത്ത് അമേരിക്ക

ജനീവ: കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള അധിനിവേശ പലസ്തീന്‍ പ്രദേശത്തും അധിനിവേശ സിറിയന്‍ ഗോലാനിലും കുടിയേറ്റ പ്രവര്‍ത്തനങ്ങളെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ. കിഴക്കന്‍ ജറുസലേമും അധിനിവേശ സിറിയന്‍ ഗോലാനും ഉള്‍പ്പെടെ അധിനിവേശ പലസ്തീന്‍ പ്രദേശത്ത് ഇസ്രായേല്‍ കുടിയേറ്റം എന്ന തലക്കെട്ടിലുള്ള യുഎന്‍ കരട് പ്രമേയം വന്‍ ഭൂരിപക്ഷത്തോടെയാണ് പാസാക്കിയത്.

145 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ ഏഴ് രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ഇസ്രായേല്‍, അമേരിക്ക, കാനഡ, ഹംഗറി, മാര്‍ഷല്‍ ദ്വീപുകള്‍, ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ, നൗറു എന്നീ രാജ്യങ്ങളാണ് യു എന്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. 18 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. നവംബര്‍ 9 ന് കരട് പ്രമേയം അംഗീകരിച്ചു.

Israel Palestine War

നേരത്തെ ഭീകരസംഘടനയായ ഹമാസിനെക്കുറിച്ച് ഒരു പരാമര്‍ശവും നടത്താത്തതിനാല്‍, ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഉടനടി മാനുഷിക വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന ജോര്‍ദാന്‍ സമര്‍പ്പിച്ച കരട് പ്രമേയത്തിന്‍ മേലുള്ള വോട്ടെടുപ്പില്‍ നിന്ന് കഴിഞ്ഞ മാസം ഇന്ത്യ യു എന്‍ ജനറല്‍ അസംബ്ലിയില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ ഇസ്രായേലിന് പ്രതികൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്.

അതേസമയം യു എന്‍ പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തതില്‍ അതിയായ സന്തോഷമുണ്ട് എന്ന് യു എന്നിലെ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാകേത് ഗോഖലെ പറഞ്ഞു. കുടിയേറ്റക്കാര്‍ വഴി പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശം നിയമവിരുദ്ധമാണ് എന്നും സാകേത് ഗോഖലെ പറഞ്ഞു.

അതിനിടെ അറബ് ഉച്ചകോടിയില്‍ ഇസ്രായേലിനെതിരെ കടുത്ത നിലപാടാണ് ഇറാനും സൗദി അറേബ്യയും അടക്കമുള്ള രാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. ഇസ്രായേല്‍ സൈന്യത്തെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം എന്നാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രഹിം റൈസി ആവശ്യപ്പെട്ടത്. ഇസ്രായേലുമായുള്ള കരാര്‍ തല്‍ക്കാലം നിര്‍ത്തി വെച്ച് ഇറാനുമായി ബന്ധം ദൃഢമാക്കാനാണ് സൗദി അറേബ്യയുടെ ശ്രമം.

ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലിലേക്ക് നുഴഞ്ഞ് കയറി ആക്രമണം നടത്തിയതോടെയാണ് യുദ്ധം ആരംഭിച്ചത്. പിന്നാലെ ഇസ്രായേല്‍ പ്രത്യാക്രമണവും തുടങ്ങി. ഇതുവരെ 1500 ഓളം ഇസ്രായേലികളും പതിനായിരത്തിലേറെ പലസ്തീനികളുമാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+