ഇസ്രായേല്‍ യുദ്ധക്കുറ്റവാളി, ലോകത്തോട് അക്കാര്യം വിളിച്ച് പറയുമെന്ന് എര്‍ദോഗന്‍
ജെറൂസലേം: ഗാസയിലെ പ്രത്യാക്രമണത്തില്‍ ഇസ്രായേലിനെതിരെ വീണ്ടും തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയിബ് എര്‍ദോഗന്‍. ഇസ്രായേല്‍ യുദ്ധ കുറ്റവാളിയാണ്. അക്കാര്യം ലോകത്തിന് മുന്നില്‍ അറിയിക്കുമെന്നും എര്‍ദോഗന്‍ പറഞ്ഞു. അതേസമയം ഇസ്രായേലില്‍ നിന്നുള്ള ബന്ദികളെ വിട്ടയക്കാന്‍ തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. പക്ഷേ അതിന് ചില നിബന്ധനകളുണ്ടെന്നും ഹമാസ് അറിയിച്ചു.
ഇസ്രായേല്‍ തടവില്‍ വെച്ചിരിക്കുന്ന എല്ലാ തടവുപ്പുള്ളികളെയും മോചിപ്പിക്കണം. അങ്ങനെയെങ്കില്‍ ഇസ്രായേല്‍ ബന്ദികളെ വിട്ടയക്കാന്‍ തയ്യാറാണെന്നും ഹമാസ് അറിയിച്ചു. ഗസയില്‍ കനത്ത ആക്രമണം ഇസ്രായേല്‍ തുടരുന്നതിനിടെയാണ് ഈ പ്രഖ്യാപനം വന്നത്. റഷ്യ-ഇസ്രായേല്‍ ഇരട്ട പൗരത്വമുള്ള എട്ട് പൗരന്മാരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. റഷ്യയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഇവരെ മോചിപ്പിക്കാന്‍ ഹമാസ് തയ്യാറായിരിക്കുകയാണ്.

ഹമാസുമായി നല്ല ബന്ധമാണ് ഹമാസിനുള്ളത്. റഷ്യ അവരെ തീവ്രവാദ ഗ്രൂപ്പായി കാണുന്നില്ല. ഗാസയില്‍ ബന്ദികളാക്കി വെച്ചിരിക്കുന്നവരെ മോചിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമം റഷ്യ ആരംഭിച്ചിട്ടുണ്ട്. ഹമാസുമായി ചര്‍ച്ചകളും റഷ്യ ഒരുവശത്ത് കൂടി നടത്തുന്നുണ്ട്. ഗാസയുടെ ഉത്തര മേഖലയിലാണ് ഹമാസ നേതൃത്വം പ്രവര്‍ത്തിക്കുന്നതെന്ന് ഇസ്രായേല്‍ സൈന്യം കരുതുന്നുണ്ട്. ഇവിടെയാണ് ഇപ്പോള്‍ കരമാര്‍ഗം സൈന്യം ആക്രമണം നടത്തുന്നത്.
നേരത്തെ നോര്‍ത്ത് ഗാസയില്‍ നിന്ന് ദക്ഷിണ മേഖലയിലേക്ക് മാറാന്‍ ഇസ്രായേല്‍ സൈന്യം നിര്‍ദേശിച്ചത് ഇക്കാരണത്താലാണ്.ഇതിനിടെ എര്‍ദോഗന്റെ ഗാസ പരാമര്‍ശത്തിന് പിന്നാലെ ഇസ്രായേല്‍ തുര്‍ക്കിയില്‍ നിന്ന് നയതന്ത്ര പ്രതിനിധിയെ പിന്‍വലിച്ചിരിക്കുകയാണ്. അതേസമയം ഗാസ വിഷയത്തില്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരണമെന്ന് യുഎഇ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കരയുദ്ധം ശക്തമായ പശ്ചാത്തലത്തിലാണ് യുഎഇയുടെ പ്രതികരണം.
ഗാസയിലെ ആശയവിനിമയ സംവിധാനങ്ങളെല്ലാം ഇസ്രായേല്‍ വിച്ഛേദിച്ചിരിക്കുകയാണ്. ഇസ്രായേലിന്റെ സൈനിക നീക്കത്തെ യുഎഇ അപലപിച്ചിരിക്കുകയാണ്. നേരത്തെ ഇസ്രായേലുമായുള്ള ബന്ധം പുനസ്ഥാപിച്ചിരുന്നു. ഗാസയിലെ പ്രശ്‌നങ്ങളും, നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതുമെല്ലാം ആശങ്കപ്പെടുത്തുന്നതാണെന്ന് യുഎഇ പറഞ്ഞു.
അതേസമയം യുഎന്‍ സമാധാന സംഘത്തിന്റെ ബേസില്‍ ഷെല്‍ വന്ന് പതിച്ചിരിക്കുകയാണ്. ദക്ഷിണ ലെബനിലെ ബേസിലാണ് ഷെല്‍ പതിച്ചതെന്ന് യുഎന്‍ വക്താവ് ആന്‍ഡ്രിയ ടെനെന്റി പറഞ്ഞു. അതേസമയം ആര്‍ക്കും പരിക്കില്ല. ആരാണ് ഷെല്‍ പ്രയോഗിച്ചതെന്ന് പരിശോധിക്കുകയാണെന്നും ടെനെന്റി വ്യക്തമാക്കി. ഗാസയില്‍ ഇപ്പോള്‍ നടക്കുന്ന കരയുദ്ധം ഹമാസിനെതിരായ യുദ്ധത്തിന്റെ രണ്ടാം ഘട്ടമാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഈ യുദ്ധം ഇനിയും നീണ്ടുനില്‍ക്കുന്നത്. വളരെ ബുദ്ധിമുട്ടേറിയതായിരിക്കും യുദ്ധമെന്നും നെതന്യാഹു പറഞ്ഞു.












Click it and Unblock the Notifications