കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധ നീക്കമോ? ദമാസ്കസ് വിമാനത്താവളത്തില്‍ ഇസ്രായേല്‍ മിസൈലാക്രമണം, സൈനികർ കൊല്ലപ്പെട്ടു

Google Oneindia Malayalam News

സിറിയന്‍ വിമാനത്താവളത്തിന് നേരെ ഇസ്രായേലി സേനയുടെ വ്യോമാക്രമണം. തലസ്ഥാന നഗരമായ ദമാസ്കസിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമത്തില്‍ വിമാനത്താവളത്തിന്റെ സുരക്ഷ ചുമതയിലുണ്ടായിരുന്ന രണ്ട് സൈനികർ കൊല്ലപ്പെട്ടതായും മറ്റ് രണ്ട് സൈനികർക്ക് പരിക്കേറ്റതായി സിറിയന്‍ സൈന്യം വ്യക്തമാക്കി.

അക്രമണത്തെ തുടർന്ന് ദമാസ്കസ് വിമാനത്താവളത്തിന്റെ പ്രവർത്തനം താല്‍ക്കാലികമായി നിർത്തിവെച്ചു. ഏഴ് മാസത്തിനിടെ ഡമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനരഹിതമാക്കിയ രണ്ടാമത്തെ ആക്രമണമാണ് ഇന്ന് നടന്നത്.

ആക്രമണത്തില്‍ വിമാനത്താവളത്തിലെ സമീപത്തുള്ള

ആക്രമണത്തില്‍ വിമാനത്താവളത്തിലെ സമീപത്തുള്ള കെട്ടിടങ്ങള്‍ക്ക് കേടുപാടുകൾ സംഭവിച്ചതായും അറിയിച്ച സൈന്യം പക്ഷെ ഇത് സംബന്ധിച്ച കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കാന്‍ തയ്യാറായില്ല. ലെബനനിലെ ഹിസ്ബുള്ള ഉൾപ്പെടെയുള്ള സിറിയന്‍ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകളിലേക്ക് ഇറാനിൽ നിന്ന് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് തടയാനുള്ള പ്രത്യക്ഷ ശ്രമത്തിലാണ് കഴിഞ്ഞ കുറേ നാളുകളായി ഇസ്രായേൽ.

ആറിയ കഞ്ഞി പഴങ്കഞ്ഞി: റിയാസ്-റോബിന്‍ പ്രശ്നം തീർക്കാന്‍ ഇടപെടുമോ? രസകരമായ മറുപടിയുമായി ശാലിനിആറിയ കഞ്ഞി പഴങ്കഞ്ഞി: റിയാസ്-റോബിന്‍ പ്രശ്നം തീർക്കാന്‍ ഇടപെടുമോ? രസകരമായ മറുപടിയുമായി ശാലിനി

തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളെന്ന പേരില്‍

തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളെന്ന പേരില്‍ സിറിയയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഭാഗങ്ങളിൽ വിമാനത്താവളങ്ങളും തുറമുഖങ്ങളും ഇസ്രായേല്‍ സൈന്യം കൂടുതലായി ലക്ഷ്യമിടുകയും ചെയ്യുന്നുണ്ട്. ഇസ്രായേൽ ആക്രമണം വിമാനത്താവളത്തിലും ഡമാസ്‌കസിന്റെ തെക്ക് ഭാഗത്തുള്ള ഒരു ആയുധ ഡിപ്പോയിലും പതിച്ചെന്നുമാണ് ഒരു യുദ്ധ നിരീക്ഷകനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

'വേറെ ഒരു പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു'; ദിലീപിന്റെ ശബ്ദരേഖയും കുരുക്ക് മുറുക്കിയ പൊലീസും'വേറെ ഒരു പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു'; ദിലീപിന്റെ ശബ്ദരേഖയും കുരുക്ക് മുറുക്കിയ പൊലീസും

ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടെന്നാണ്

ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടെന്നാണ് ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് അറിയിക്കുന്നത്. അതേസമയം, സംഭവത്തില്‍ ഇസ്രായേലില്‍ നിന്നും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. ജൂൺ 10 ന്, ഡമാസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം അടിസ്ഥാന സൗകര്യങ്ങൾക്കും റൺവേകൾക്കും കാര്യമായ കേടുപാടുകൾ വരുത്തിയിരുന്നു.

Hair care: കഞ്ഞിവെള്ളമാണ് മുടിയുടെ വളം: നേട്ടങ്ങള്‍ ഒട്ടേറെ, അറിയാം ഗുണങ്ങള്‍

അന്നത്തെ ആക്രമണങ്ങള്‍ക്ക് പിന്നാലെ താല്‍ക്കാലികമായി

അന്നത്തെ ആക്രമണങ്ങള്‍ക്ക് പിന്നാലെ താല്‍ക്കാലികമായി അടച്ചിട്ട വിമാനം അറ്റകുറ്റപ്പണി പൂർത്തിയാക്കി രണ്ടാഴ്ചയ്ക്ക് ശേഷമായിരുന്നു തുറന്നത്. സെപ്തംബറിൽ, സിറിയയിലെ ഏറ്റവും വലുതും വാണിജ്യ കേന്ദ്രവുമായ വടക്കൻ നഗരമായ അലപ്പോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇസ്രായേൽ വ്യോമാക്രമണം ഉണ്ടാവുകയും പിന്നീട് ദിവസങ്ങളോളം വിമാനത്താവളം അടച്ചിടുകയും വേണ്ടി വന്നിരുന്നു.

ഇസ്രായേലി യുദ്ധവിമാനങ്ങൾ ലതാകിയ തുറമുഖത്ത്

2021-ന്റെ അവസാനത്തിൽ, ഇസ്രായേലി യുദ്ധവിമാനങ്ങൾ ലതാകിയ തുറമുഖത്ത് നടത്തിയ ആക്രമണത്തില്‍ കണ്ടെയ്നറുകള്‍ക്ക് വലിയ നാശനഷ്ടം സംഭവിക്കുകയും തുറമുഖത്ത് തീ പടരുകയും ചെയ്തിരുന്നു. സമാനമായി സമീപ വർഷങ്ങളിൽ സിറിയയുടെ സർക്കാർ നിയന്ത്രണത്തിലുള്ള ഭാഗങ്ങളിൽ ഇസ്രായേൽ നൂറുകണക്കിന് ആക്രമണങ്ങളാണ് നടത്തയിത്.

സിറിയൻ പ്രസിഡന്റ് ബാഷർ അസദിന്റെ സേന

അതേസമയം, സിറിയൻ പ്രസിഡന്റ് ബാഷർ അസദിന്റെ സേനയെ പിന്തുണയ്ക്കാൻ ആയിരക്കണക്കിന് പോരാളികളെ അയച്ച ലെബനന്റെ ഹിസ്ബുള്ള പോലുള്ള ഇറാൻ സഖ്യകക്ഷി തീവ്രവാദ ഗ്രൂപ്പുകളുടെ താവളങ്ങൾ ലക്ഷ്യമിടുന്നതായി ഇസ്രായേൽ സമ്മതിച്ചിട്ടുമുണ്ട്. ഇറാൻ പിന്തുണയുള്ള ആയിരക്കണക്കിന് പോരാളികൾ സിറിയയുടെ 11 വർഷത്തെ ആഭ്യന്തര യുദ്ധത്തിൽ ചേരുകയും അസദിന് അനുകൂലമായി പ്രവർത്തിക്കുകയുമാണ്.

English summary
Israeli missile strikes Damascus airport, two soldiers killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X