Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നു: പാകിസ്താന് വെളിപാട്! ശത്രുത മറന്ന് കൈകോര്‍ക്കും!!

യുദ്ധ തല്‍പ്പരരായ ഇന്ത്യ പാകിസ്താനുമായി മികച്ച ബന്ധം കെട്ടിപ്പടുക്കാന്‍ സഹകരിക്കുന്നില്ലെന്നും ബജ് വ

ഇസ്ലാമാബാദ്: ഇന്ത്യയോട് സമാധാനപരമായ ബന്ധം പുലര്‍ത്താന്‍ താല്‍പ്പര്യമുണ്ടെന്ന വെളിപ്പെടുത്തലുമായി പാക് സൈനിക മേധാവി മേജര്‍ ഖമര്‍ ജാവേദ് ബജ് വ. നേരത്തെ പലതവണ ഇന്ത്യയുമായി സമാധാനപരമായ ബന്ധം സ്ഥാപിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ബജ് വ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നിലപാട് ഉണ്ടാകുന്നില്ലെന്നും ബജ് വ ചൂണ്ടിക്കാണിക്കുന്നു. യുദ്ധ തല്‍പ്പരരായ ഇന്ത്യ പാകിസ്താനുമായി മികച്ച ബന്ധം കെട്ടിപ്പടുക്കാന്‍ സഹകരിക്കുന്നില്ലെന്നും അതിനാല്‍ പാകിസ്താന്‍റെ അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം അസ്ഥിരാവസ്ഥയില്‍ തുടരുകയാണെന്നും ബജ് വ കൂട്ടിച്ചേര്‍ത്തു.

പാകിസ്താന്‍റെ കിഴക്കുഭാഗത്ത് അസ്ഥിരാവസ്ഥയിലുള്ള അഫ്ഗാനിസ്താനും പശ്ചിമ ഭാഗത്ത് യുദ്ധതല്‍പ്പരരായ ഇന്ത്യയുമാണുള്ളതെന്നും പ്രതികൂലമായ ഏറ്റുമുട്ടലുകള്‍ ചരിത്രപരമായ പ്രശ്നനങ്ങള്‍ എന്നിവ കാരണം പാകിസ്താന്‍ ഉള്‍പ്പെടുന്ന മേഖല കലുഷിതമായിത്തന്നെ തുടരുകയാണെന്നും ബജ് വ പറയുന്നു. കറാച്ചിയില്‍ ഒരു സെമിനാറില്‍ സംസാരിക്കുമ്പോഴായിരുന്നു പാക് സൈനിക മേധാവി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചത്.

qamar-javed-bajwa-

പാകിസ്താനെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന ശത്രുക്കള്‍ രാജ്യത്തിന്‍റെ സാമ്പത്തിക കേന്ദ്രമായ കറാച്ചിയെ ലക്ഷ്യം വെയ്ക്കുകയാണെന്നും കറാച്ചിയെ പഴയ സാമ്പത്തികപരമായി പഴയ പ്രതാപകാലത്തേയ്ക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തിവരുന്നതെന്നും ഖമര്‍ ബജ് വ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+