വിശക്കുന്നയാള്‍ ഭക്ഷണം മോഷ്ടിച്ചത് കുറ്റകരമല്ലെന്ന് കോടതി
റോം: വിശക്കുന്നയാള്‍ ഭക്ഷണം മോഷ്ടിച്ചാല്‍ കുറ്റക്കാരനെന്ന് വിധിക്കാനാകില്ലെന്ന് കോടതി. ഇറ്റലിയിലെ പരമോന്നത കോടതിയാണ് ജനകീയമായ വിധി പുറപ്പെടുവിച്ചത്. ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നും ഭക്ഷണം മോഷ്ടിച്ചെന്ന പേരില്‍ ആറുമാസത്തെ തടവ് ശിക്ഷ ലഭിച്ചയാള്‍ കോടതിയില്‍ അപ്പീലുമായി എത്തിയപ്പോഴായിരുന്നു കോടതി വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.
2011ല്‍ യുക്രൈന്‍ സ്വദേശിയായ റോമന്‍ ഓസ്ട്രിക്കോവ് ജെനോയിലുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 5 യൂറോയില്‍ താഴെ വരുന്ന ചീസും, സോസേജും മോഷ്ടിച്ചെന്നാണ് കേസ്. ഒരു കസ്റ്റമര്‍ ഇക്കാര്യം സ്റ്റാഫിന്റെ ശ്രദ്ധയില്‍ പെടുത്തുകയും സ്റ്റാഫ് റോമന്‍ ഓസ്ട്രിക്കിനെ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു.

പ്രാദേശിയ കോടതിയില്‍ വിചാരണ ചെയ്ത ഇദ്ദേഹത്തെ ആറുമാസത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. കൂടാതെ 100 യൂറോ പിഴയും വിധിച്ചു. രണ്ടാമത്തെ അപ്പീലിലാണ് ഇപ്പോള്‍ ഇയാളെ കുറ്റവിമുക്തനാക്കിയത്. വിശന്നുവലഞ്ഞ ഒരാള്‍ അഞ്ചു യൂറോയില്‍ താഴെയുള്ള ഭക്ഷണം മോഷ്ടിച്ചത് എങ്ങിനെ കുറ്റമാകുമെന്ന് കോടതി ചോദിക്കുന്നു.
ഭക്ഷണമില്ലാതെ ഒരാള്‍ക്ക ജീവിക്കാനാകില്ല. അതിനുള്ള വഴിയല്ല മോഷണമെങ്കിലും അങ്ങിനെ ചെയ്തുപോയതുകൊണ്ട് ശിക്ഷ നല്‍കാനാകില്ലെന്ന കോടതി ചൂണ്ടിക്കാട്ടി. ഇറ്റലിയില്‍ വളരെ സംസാരവിഷയമായ ഒരു വിധിയായി മാറിക്കഴിഞ്ഞു ഓസ്ട്രിക്കോവിന്റെത്. കോടതിയുടെ വിധിയെ ജനകീയമെന്ന് പലരും വിശേഷിപ്പിച്ചെങ്കിലും മോഷണത്തിന് പ്രോത്സാഹനം നല്‍കുന്നതാണ് വിധിയെന്ന് മറ്റൊരു കൂട്ടരും പ്രതികരിച്ചു.












Click it and Unblock the Notifications