ജാക്കി ചാന്റെ മകന് മയക്കുമരുന്ന് കേസില്‍ ആറ് മാസം തടവ്
ബീജിങ്: ഹോളിവുഡ് ആക്ഷന്‍ ഹീറോ ജാക്കി ചാന്റെ മകന് മയക്കമരുന്ന് കേസില്‍ ആറ് മാസത്തെ തടവ് ശിക്ഷ. 32 കാരനായ ജെയ്‌സി ചാന് ബീജിങിലെ കോടതിയാണ് ശിക്ഷ വിധിച്ചത്.
കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് ജെയ്‌സി ചാന്റെ വീട് പോലീസ് റെയ്ഡ് ചെയ്തത്. പരിശോധനയില്‍ 100 ഗ്രാം മരിജുവാന കണ്ടടുക്കുകയും ചെയ്തിരുന്നു. ജെയ്‌സി ചാനിനൊപ്പം തായ് വാന്‍ സിനിമ താരം കെയ് കോയും അറസ്റ്റിലായിരുന്നു. ജെയ്‌സി ചാനും കെയ് കോയും സുഹൃത്തുക്കളും ഒരുമിച്ചിരുന്നാണ് ലഹരി മരുന്ന് ഉപയോഗച്ചിരുന്നത്.

മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാമായിരുന്നു കുറ്റങ്ങളായിരുന്നു ജെയ്‌സി ചാനിന് മേല്‍ ചുമത്തിയിരുന്നത്. എന്നാല്‍ തടവ് ആറ് മാസമാക്കി കോടതി കുറച്ചു. 2,000 യുവാന്‍ പിഴയടക്കാനും വിധിച്ചിട്ടുണ്ട്. ജെയ്സി ചാന്‍ കോടതിയില്‍ കുറ്റ സമ്മതം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
ചൈനയിലെ അറിയപ്പെടുന്ന നടന്‍മാരില്‍ ഒരാള്‍ കൂടിയാണ് ജാക്കി ചാന്റെ മകന്‍. അഞ്ച് വര്‍ഷം മുമ്പ് ചൈനയിലെ ലഹരിവിരുദ്ധ സമിതിയുടെ അംബാസഡറായി ജാക്കി ചാനെ നിയോഗിച്ചിരുന്നു. രാജ്യത്ത് ഇത്രയേറെ സ്വാധീനമുള്ള ഒരാളുടെ മകന് പോലും നിയമത്തിന്റെ മുന്നില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്ന സന്ദേശമാണ് ഇതുവഴി ചൈന നല്‍കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലഹരി ഉപയോഗിച്ചത് മാത്രമായിരുന്നില്ല ജെയസി ചാന്‍ ചെയ്ത കുറ്റം. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് അഭയം നല്‍കി എന്ന വകുപ്പും ചേര്‍ത്തായിരുന്നു കേസ് എടുത്തത്.
മകനെയോര്‍ത്ത് ലജ്ജിക്കുന്നു എന്നായിരുന്നു ജെയ്‌സി ചാനെ അറസ്റ്റ് ചെയ്ത വേളയില്‍ ജാക്കി ചാന്‍ പ്രതികരിച്ചത്.












Click it and Unblock the Notifications