'ടൈറ്റന് ദുരന്തം ഒരു പേടി സ്വപ്നം, കുടുംബങ്ങള്‍ക്ക് തെറ്റായ പ്രതീക്ഷകള്‍ നല്കി'; ജെയിംസ് കാമറൂണ്‍
വാഷിംഗ്ടണ്‍: ആഴക്കടലിലുള്ള ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളിലേക്കുള്ള പര്യവേക്ഷണ യാത്രയ്ക്കിടെ അഞ്ച് യാത്രികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി സംവിധായകന് ജെയിംസ് കാമറൂണ്‍. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ടൈറ്റാനിക്ക് കപ്പല്‍ കാണാന്‍ പോയ സമുദ്രപേടകത്തില്‍ യാത്ര ചെയ്ത അഞ്ച് പേരും കൊല്ലപ്പെട്ടെന്ന വാര്‍ത്ത സ്ഥിരീകരിച്ചത്. ഈ വാര്‍ത്ത പ്രതീക്ഷിച്ചതാണെന്നും അധികൃതകര്‍ കഴിഞ്ഞ നാല് ദിവസം കുടുംബങ്ങള്‍ക്ക് തെറ്റായ പ്രതീക്ഷയാണ് നല്‍കിയതെന്നും അദ്ദേഹം എ ബി സി ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു
'നാല് കുടുംബങ്ങള്‍ക്കും തെറ്റായ പ്രതീക്ഷകള്‍ നല്‍കിയത് എന്തിനാണെന്ന് എനിക്ക് ഊഹിക്കാന്‍ കഴിയുന്നില്ല. അത് അവരെ സംബന്ധിച്ച് ഭയാനകരമായ ഒന്നാണ്. വലിയൊരു പേടി സ്വപ്നം പോലെയാണ് തനിക്ക് തോന്നിയത്. ഈ അപകടം സംഭവിച്ചതിന് ഒരു ഒഴികഴിവില്ല, അത് ഭയങ്കരവും ദാരുണവുമാണ് '- ജെയിംസ് കാമറൂണ്‍ പറഞ്ഞു.

'ടൈറ്റന് അപ്രത്യക്ഷമായി ഒരു മണിക്കൂറിനുള്ളില്‍ തന്നെ കടലിനടിയില്‍ നിന്ന് വലിയൊരു സ്ഫോടനം ഉണ്ടായതായി ഞങ്ങള്‍ക്ക് സ്ഥിരീകരണം ലഭിച്ചു. സബ്മെര്‍സിബിള്‍ നിര്‍മ്മിക്കുന്നതിലെ പ്രശ്നങ്ങളും ജെയിംസ് കാമറൂണ്‍ ചൂണ്ടിക്കാട്ടി. സംയോജിത കാര്‍ബണ്‍ ഫൈബറും ടൈറ്റാനിയം ഹളും ഉപയോഗിച്ചാണ് അന്തര്‍വാഹിനി നിര്‍മ്മിച്ചിരിക്കുന്നത്. തുടക്കം മുതല്‍ തന്നെ ഇക്കാര്യത്തില്‍ തനിക്ക് സംശയമുണ്ട്'- ജെയിംസ് കാമറൂണ്‍ പറഞ്ഞു.
'ഒരു മണ്ടന്‍ ആശയമാണിതെന്ന് തനിക്ക് തോന്നിയിരുന്നു. നേരത്തെ ഞാന്‍ ഇതിനെ കുറിച്ച് പറയേണ്ടതായിരുന്നു. എന്നാല്‍ എനിക്ക് ആ സാങ്കേതിക വിദ്യയെ കുറിച്ച് കൂടുതല്‍ അറിവില്ലായിരുന്നു. അവര്‍ എന്നെക്കാള്‍ മിടുക്കരാണെന്ന് ഞാന്‍ കരുതി. കടലിനടിയില്‍ നിന്ന് ഒരു വലിയ സ്ഫോടനം ഉണ്ടായതായി ഞങ്ങള്‍ക്ക് സ്ഥിരീകരണം ലഭിച്ചിരുന്നു. ഹൈഡ്രോഫോണില്‍ ഒരു വലിയ സ്ഫോടനം, എന്താണ് സംഭവിച്ചതെന്ന് എനിക്കറിയാമായിരുന്നു'- അദ്ദേഹം പറഞ്ഞു.
ഒരു നൂറ്റാണ്ടുമുമ്പ് കടലില്‍ മുങ്ങിയ ടൈറ്റാനിക്ക് കപ്പലിനെ കുറിച്ച് ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ഈ ചിത്രിത്തിന് വേണ്ട്ി അദ്ദേഹം നിരവധി തവണ ടൈറ്റാനിക്കിന്റെ അവിശിഷ്ടം കിടക്കുന്ന അടിത്തട്ട് സന്ദര്‍ശിച്ചിരുന്നു. വൈറ്റ് സ്റ്റാര്‍ ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള ഒരു യാത്രാകപ്പലായിരുന്ന ടൈറ്റാനിക്. ബെല്‍ഫാസ്റ്റിലെ ഹാര്‍ലാന്റ് ആന്റ് വുള്‍ഫ് കപ്പല്‍ നിര്‍മ്മാണ ശാലയിലാണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. അക്കാലത്തെ ഏറ്റവും വലിയ യാത്രാ കപ്പാലിയിരുന്നു ഇത്.
ഒരിക്കലും മുങ്ങില്ലെന്ന് വിശേഷിക്കപ്പെട്ട ഈ കപ്പല്‍, ആദ്യത്തെ യാത്രയില്‍ത്തന്നെ, ഒരു മഞ്ഞുമലയില്‍ ഇടിച്ച് മുങ്ങുകയായിരുന്നു. ആകെയുണ്ടായിരുന്ന 2,223 യാത്രക്കാരില്‍ 1,517 പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഇംഗ്ലണ്ടിലെ സതാംപ്റ്റണ് തുറമുഖത്തു നിന്നും ന്യൂയോര്‍ക്കിലേയ്ക്കായിരുന്നു കപ്പലിന്റെ കന്നി യാത്ര.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications