കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാനും വന്‍മതില്‍ പണിയുന്നു

  • By Mithra Nair
Google Oneindia Malayalam News

ടോക്കിയോ : അറിഞ്ഞോ ജപ്പാനും പണിയുന്നു വന്‍മതില്‍. ചൈനയ്ക്കു മാത്രമല്ല ഇനി മുതല്‍ ജപ്പാനുമുണ്ടാവും വന്‍ മതില്‍.

2011ല്‍ പതിനായിരങ്ങളുടെ ജീവനെടുത്ത സൂനാമി ആവര്‍ത്തിക്കാതിരിക്കാന്‍ കടല്‍ത്തീരത്തു 400 കിലോമീറ്റര്‍ നീളത്തില്‍ കൂറ്റന്‍ മതില്‍ നിര്‍മിക്കുകയാണ് ജപ്പാന്‍. നിര്‍മാണം തുടങ്ങിക്കഴിഞ്ഞു.

jappan.jpg -Properties

അഞ്ചുനില കെട്ടിടത്തിന്റെ ഉയരത്തിലാണ് കൂറ്റന്‍ മതില്‍ നിര്‍മിക്കുന്നത്. 680 കോടി ഡോളര്‍ ചെലവു പ്രതീക്ഷിക്കുന്നു. 2011ല്‍ ജപ്പാന്റെ വടക്കുകിഴക്കന്‍ തീരത്ത് ആഞ്ഞടിച്ച സൂനാമിയില്‍ ഏകദേശം 18,500 പേര്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്.

കടല്‍ത്തീരത്തു കോണ്‍ക്രീറ്റ് മതില്‍ നിര്‍മിക്കുന്നത് പരിസ്ഥിതിക്കു വിഘാതമാവുമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. മത്സ്യബന്ധന തുറമുഖമായ ഒസാബെയില്‍ കടല്‍ത്തീരത്തു 12.5 മീറ്റര്‍ ഉയരത്തില്‍ മതില്‍ നിര്‍മിച്ചിട്ടുണ്ട്. 'ജയില്‍ പോലെയാണ് ഇപ്പോള്‍ കടല്‍ത്തീരം സൂനാമി ഈ തീരത്തെ ആക്രമിക്കും മുന്‍പ് ഇവിടെ താമസിച്ചിരുന്ന കസുതോഷി മുസാഷി പറഞ്ഞു.

English summary
Four years after a towering tsunami ravaged much of Japan’s northeastern coast, efforts to fend off future disasters are focusing on a nearly 400-kilometre chain of cement sea walls, at places nearly five stories high.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X