സന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അഗ്നിക്കിരയാക്കി ഖലിസ്ഥാന്‍ അനുകൂലികള്‍; അപലപിച്ച് യുഎസ്
സന്‍ഫ്രാന്‍സിസ്‌കോ: സന്‍ഫ്രാന്‍സിസ്‌കോയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അഗ്നിക്കിരയാക്കി ഖലിസ്ഥാന്‍ അനുകൂലികള്‍. പുലര്‍ച്ചെ 1:30 നും 2:30 നും ഇടയില്‍ ആണ് ഖാലിസ്ഥാനി അനുയായികള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് തീയിട്ടത് എന്നാണ് പ്രാദേശിക ചാനലായ ദിയ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയിലെ അഗ്‌നിശമന സേനയെത്തി ഉടന്‍ തന്നെ തീ അണയ്ക്കുകയും ചെയ്തു.
അതേസമയം നാശനഷ്ടം പരിമിതമാണെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഖലിസ്ഥാന്‍ അനുകൂലികള്‍ അഗ്നിക്കിരയാക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചിലും ഖലിസ്ഥാന്‍ അനുകൂലികള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അതിക്രമിച്ച് കയറി കേടുപാടുകള്‍ വരുത്തിയിരുന്നു. അതേസമയം സംഭവത്തെ അമേരിക്ക ശക്തമായി അപലപിച്ചു.

യു എസിലെ നയതന്ത്ര സ്ഥാപനങ്ങള്‍ക്കും വിദേശ നയതന്ത്രജ്ഞര്‍ക്കും എതിരായ നശീകരണമോ അക്രമമോ ക്രിമിനല്‍ കുറ്റമാണ് എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ ട്വീറ്റ് ചെയ്തു. മാര്‍ച്ചില്‍ നടന്ന ആക്രമണത്തിനിടെ കോണ്‍സുലേറ്റിലെ ഇന്ത്യന്‍ ദേശീയ പതാക മാറ്റി ഖലിസ്ഥാനി പതാകകള്‍ സ്ഥാപിച്ചിരുന്നു. ഇത് വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചത്.
കാനഡ ആസ്ഥാനമായുള്ള ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് തലവന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിന് പിന്നാലെയാണ് ഖലിസ്ഥാന്‍ അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്ത്യ 10 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട നിജ്ജാര്‍ കാനഡ സറേയിലെ ഗുരുനാനാക് സിഖ് ഗുരുദ്വാരയുടെ മുറ്റത്ത് വാഹനത്തില്‍ ഇരിക്കെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. രണ്ട് പേരാണ് നിജ്ജാറിന്റെ തലയ്ക്ക് വെടിവെച്ചത്.
നിജ്ജാര്‍ തല്‍ക്ഷണം മരിച്ചുവീണു. നിജ്ജാറിന്റെ തലയ്ക്ക് കഴിഞ്ഞ വര്‍ഷമാണ് ദേശീയ അന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ വിലയിട്ടത്. 2021 ല്‍ ജലന്ധറില്‍ ഹിന്ദു പുരോഹിതനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായിരുന്നു നിജ്ജാര്‍. പഞ്ചാബിലെ ഭര്‍സിങ്പുര സ്വദേശിയാണ്. 1997 ല്‍ ആണ് നിജ്ജാര്‍ കാനഡയില്‍ എത്തിയത്. 2020 മുതല്‍ സറേ ഗുരുദ്വാര പ്രസിഡന്റയിരുന്നു. നിജ്ജാറിന്റെ മരണത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഖലിസ്ഥാനി ഗ്രൂപ്പുകള്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു.












Click it and Unblock the Notifications