ഖെര്‍സന്‍ റഷ്യന്‍ സൈന്യം പിടിച്ചു; യുക്രൈന്‍ വീഴുന്നു... നഷ്ടമാകുന്ന ആദ്യ നഗരം
കീവ്: ശക്തമായ ആക്രമണത്തിന് ശേഷം യുക്രൈന്‍ നഗരമായ ഖെല്‍സന്‍ റഷ്യന്‍ സൈന്യം നിയന്ത്രണത്തിലാക്കി. അധിനിവേശം തുടങ്ങിയ ശേഷം റഷ്യയുടെ നിയന്ത്രണത്തിലാകുന്ന ആദ്യ യുക്രൈന്‍ നഗരമാണ് ഖെര്‍സന്‍. ഇവിടെയും സമീപ മേഖലകളിലും റഷ്യന്‍ മിസൈലുകള്‍ തുടര്‍ച്ചയായി പതിക്കുകയാണ്. സര്‍ക്കാര്‍ മന്ദിരങ്ങളും സമീപത്തെ കെട്ടിടങ്ങളുമെല്ലാം തകര്‍ത്താണ് റഷ്യന്‍ സൈന്യമെത്തുന്നത്. ഒരാഴ്ച പിന്നിട്ടിട്ടും സമവായ നീക്കങ്ങള്‍ വിജയിക്കാത്ത സാഹചര്യത്തില്‍ കൂട്ട നശീകരണമാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുക്രൈന്‍ തലസ്ഥാനമായ കീവിലും സ്‌ഫോടനങ്ങള്‍ നടക്കുന്നുണ്ട്.

സിവിലിയന്‍മാര്‍ക്ക് നേരെയും റഷ്യന്‍ സൈന്യം ആക്രമണം നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, യുക്രൈന്‍ സൈന്യം ഇന്ത്യന്‍ വിദ്യാര്‍ഥികളെ തടഞ്ഞുവെക്കുന്നതായും വാര്‍ത്തകളുണ്ട്. കടുത്ത വംശീയ വിവേചനം ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ നേരിടുന്നു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഖെര്‍സന്‍ പിടിച്ച റഷ്യന്‍ സൈന്യം കൂടുതല്‍ യുക്രൈന്‍ നഗരങ്ങള്‍ ഉപരോധിക്കുമെന്നാണ് വിവരം. തലസ്ഥാനമായ കീവ് വളയുകയാണ് റഷ്യന്‍ സൈന്യം. ഖെര്‍സനിലേക്ക് റഷ്യന്‍ സൈനിക ടാങ്കുകള്‍ കയറുന്ന വീഡിയോകള്‍ പുറത്തുവന്നു.
ഖെര്‍സനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ ആക്രമണം നടക്കുകയായിരുന്നു. 300ഓളം സിവിലിയന്‍മാരും സൈനികരും ഇവിടെ കൊല്ലപ്പെട്ടു എന്നാണ് കണക്കാക്കുന്നത്. നഗരം വീണതായി ഖെര്‍സന്‍ മേയര്‍ ഇഗോര്‍ കോലിഖീവും യുക്രൈന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. ഖെര്‍സനില്‍ ഇപ്പോള്‍ യുക്രൈന്‍ സൈനികര്‍ ഇല്ലെന്നും അവര്‍ പ്രതികരിച്ചു. അതേസമയം, യുക്രൈനിലെ രണ്ടാം നഗരമായ ഖര്‍കീവ് റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. ഇവിടെ ശക്തമായ ആക്രമണമാണ് നടക്കുന്നത്. ഖര്‍കീവിലുള്ള ഇന്ത്യക്കാരോട് ഒഴിഞ്ഞുപോകാന്‍ ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ഇന്ത്യക്കാരെല്ലാം മറ്റു പ്രദേശങ്ങളിലേക്ക് മാറി.
അതിനിടെ, മരിയുപോളിലും റഷ്യന്‍ സൈന്യത്തിന്റെ ആക്രമണം ശക്തമാണ്. കീവിന്റെ വടക്കുഭാഗത്ത് റഷ്യന്‍ സൈന്യം തമ്പടിച്ചിട്ടുണ്ട്. ഏത് സമയവും കീവിലേക്ക് കയറിയേക്കും. ശക്തമായ ആക്രമണത്തിന് റഷ്യന്‍ സൈന്യം ഒരുങ്ങുന്നു എന്നാണ് വാര്‍ത്തകള്‍. ഖെര്‍സന്‍ പിടിച്ച റഷ്യന്‍ സൈന്യം ഒഡേസ നഗരത്തിലേക്ക് നീങ്ങും. ഒഡേസ കീഴടങ്ങിയാല്‍ യുക്രൈന്‍ അതിവേഗം കീഴടക്കാന്‍ സാധിക്കുമെന്നാണ് റഷ്യയുടെ വിലയിരുത്തല്‍. കരിങ്കടല്‍ തീരം റഷ്യ കീഴടക്കിയാല്‍ വിദേശ രാജ്യങ്ങളുമായുള്ള യുക്രൈന്റെ ബന്ധം വിഛേദിക്കപ്പെടും. അതേസമയം, ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുക്രൈന്‍ സൈന്യം ബന്ദികളാക്കിയിരിക്കുകയാണെന്ന് റഷ്യ ആരോപിച്ചു. റഷ്യയുടെ ആരോപണം ഇന്ത്യ നിഷേധിച്ചു.












Click it and Unblock the Notifications