ചാള്‍സ് രാജാവ് ചാര്‍ജെടുത്തു; ആദ്യ ഉത്തരവ് ഇങ്ങനെ, 100 പേരുടെ പണി തെറിക്കും; കാരണം ഇതാണ്
ലണ്ടന്‍: ചാള്‍സ് രാജാവ് അധികാരത്തിലെത്തിയതിന് പിന്നാലെ ബ്രിട്ടനില്‍ വലിയ വിവാദം. അദ്ദേഹം തങ്ങളുടെ രാജാവല്ലെന്നാണ് ഒരു പക്ഷം പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനെതിരെ ഹാഷ്ടാഗ് ക്യാമ്പയിനും നടക്കുന്നുണ്ട്. ഇതിന് കാരണവുമുണ്ട്. ചാള്‍സ് രാജാവിന്റെ മുന്‍ വസതിയിലെ ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനമാണ് വലിയ വിവാദമായിരിക്കുന്നത്.
അദ്ദേഹം പദവി ഏറ്റെടുത്ത ദിവസം തന്നെയാണ് സംഭവം നടന്നിരിക്കുന്നത്. ചാള്‍സ് രാജാവിന് പുറമേ അദ്ദേഹത്തിന്റെ ഓഫീസ് സ്റ്റാഫുകളും ഇതോടൊപ്പം വിവാദത്തിലായിരിക്കുകയാണ്. ബ്രിട്ടീഷ് രാജാക്കന്മാരില്‍ ഏറ്റവും മോശം ചാള്‍സ് മൂന്നാമനാണെന്ന വിമര്‍ശനവും ഉയര്‍ന്ന് കഴിഞ്ഞു. വിശദമായ വിവരങ്ങളിലേക്ക്....

ചാള്‍സ് രാജാവിന്റെ മുന്‍ വസതിയിലെ നൂറ് സ്റ്റാഫുകളെയാണ് പുറത്താക്കുന്നത്. ഇവരോട് ഇനി മുതല്‍ ജോലിയുണ്ടാവില്ലെന്നാണ് ചാള്‍സ് പറഞ്ഞിരിക്കുന്നത്. അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളിലാണ് അദ്ദേഹം പ്രതിരോധത്തിലായിരിക്കുന്നത്. ചാള്‍സിന്റെ മുന്‍വസതിയായ ക്ലാരന്‍സ് ഹൗസിലെ സ്റ്റാഫുകളെയാണ് പറഞ്ഞുവിടുന്നത്. ഇവര്‍ക്ക് നോട്ടീസ് നല്‍കി കഴിഞ്ഞു. ചാള്‍സും ഭാര്യ കമീലയും അധികാര കൈമാറ്റത്തിനൊരുങ്ങവേയാണ് ഇത്തരമൊരു കാര്യം സംഭവിച്ചിരിക്കുന്നത്. ഇവര്‍ ക്ലാരന്‍സില്‍ നിന്ന് ബക്കിങ്ഹാം പാലസിലേക്ക് താമസം മാറുന്നത്.

തൊഴിലാളി യൂണിയനുകള്‍ ചാള്‍സിനെതിരെ രംഗത്ത് വന്ന് കഴിഞ്ഞു. പബ്ലിക്ക് ആന്‍ഡ് കൊമേഴ്‌സ്യല്‍ സര്‍വീസസ് യൂണിയനാണ് വിമര്‍ശനമുന്നയിച്ചത്. ജോലിക്കാരെ രാജ്യം ദു:ഖമാചരിക്കുമ്പോള്‍ തന്നെ പിരിച്ചുവിടുന്നത് ശരിക്കും ഹൃദയശൂന്യതയാണെന്ന് യൂനിയന്‍ പറഞ്ഞു. അതേസമയം വീട്ടില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിച്ചതായിരുന്നു. കാരണം രാജകുടുംബത്തിലെ റോളുകള്‍ മാറുന്ന സാഹചര്യത്തില്‍ ഇത് സംഭവിക്കാം. എന്നാല്‍ ഇത് ഒട്ടും പ്രതീക്ഷിക്കാത്തതാണ്. വളരെ വേഗത്തില്‍ തന്നെ ചാള്‍സ് തീരുമാനമെടുത്തത് കഠിനമായ കാര്യമാണെന്ന് യൂനിയന്റെ ജനറല്‍ സെക്രട്ടറി മാര്‍ക്ക് സെര്‍വോറ്റ്ക പറഞ്ഞു.

ബ്രിട്ടന്‍ ഇപ്പോള്‍ ദേശീയ ദു:ഖാചരണത്തിലാണ്. തിങ്കളാഴ്ച്ച ആരംഭിച്ചതാണിത്. ചാള്‍സിന്റെയും കമീലയുടെയും വീട്ടുകാര്യങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ക്ലാരന്‍സ് ഹൗസില്‍ ഇനി എന്തൊക്കെ ചെയ്യണമെന്ന് തീരുമാനിക്കുന്നതേയുള്ളൂ. ഏറ്റവും മികച്ച രീതിയിലാണ് ജോലിക്കാര്‍ ഞങ്ങളെ സേവിച്ചത്. എന്നാല്‍ ചിലരെ മാറ്റാതിരിക്കാനാവില്ല. ആരെയൊക്കെ ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്ന് പരിശോധിച്ച് വരികയാണെന്നും ചാള്‍സിന്റെ ഓഫീസ് അറിയിച്ചു. എന്നാല്‍ പുറത്താക്കാനുള്ള തീരുമാനത്തില്‍ പല ആളുകളും തകര്‍ന്നു പോയെന്നാണ് ഒരു സ്റ്റാഫ് പറുയന്നു.

നേരത്തെ എലിസബത്ത് രാജ്ഞിയുടെ മാതാവ് മരിച്ചപ്പോഴും ഇതേ രീതിയില്‍ ജോലിക്കാരെ ഒഴിവാക്കിയിരുന്നുവെന്ന് ചാള്‍സ് രാജാവിന്റെ ഓഫീസ് ന്യായീകരിക്കുന്നത്. അതേസമയം പിരിച്ചുവിട്ടവര്‍ക്കെല്ലാം നല്ലൊരു തുക നല്‍കുന്നുണ്ട്. മൂന്ന് മാസത്തേക്ക് ഇവര്‍ക്ക് യാതൊരു പ്രശ്‌നവും ഉണ്ടാവില്ലെന്നാണ് പറയുന്നത്. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ചാള്‍സിന്റെ പെരുമാറ്റം വളരെ മോശമാണെന്ന ആരോപണമുയര്‍ന്നിരുന്നു. പൊതു ചടങ്ങില്‍ ദേഷ്യപ്പെടുന്ന സംഭവം അടക്കം അദ്ദേഹത്തിന്റെ ഇമേജ് മോശമാക്കിയിരിക്കുകയാണ്. ഇതിനൊപ്പമാണ് ട്വിറ്ററില്‍ തന്റെ രാജാവല്ല ചാള്‍സ് എന്ന ഹാഷ്ടാഗും സജീവമായത്.












Click it and Unblock the Notifications