Get Updates
Get notified of breaking news, exclusive insights, and must-see stories!

കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ; അപ്പീലിനായി ഇന്ത്യ പാക്കിസ്ഥാനിലെ മികച്ച അഭിഭാഷകനെ നിയമിച്ചേക്കും

ഇസ്ലാമാബാദ്: ചാരപ്പണി ചെയ്‌തെന്ന് ആരോപിച്ച് മുന്‍ ഇന്ത്യന്‍ നാവിക ഓഫീസറെ പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിച്ച സംഭവത്തില്‍ ഇന്ത്യ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കും. പാക്കിസ്ഥാനിലെ ഏറ്റവും മികച്ച അഭിഭാഷകരിലൊരാളെ ഇതിനായി നിയമിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പാക് കോടതിയുടെ ശിക്ഷ തീര്‍ത്തും നീതി രഹിതമാണെന്ന് ഇന്ത്യ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

മികച്ച അഭിഭാഷകരില്ലെങ്കില്‍ കുല്‍ഭൂഷണ്‍ യാദവിനെ രക്ഷിച്ചെടുക്കുക ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഇന്ത്യന്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പാക്കിസ്ഥാന്‍ സൈന്യം കുല്‍ഭൂഷണ് വധശിക്ഷ നല്‍കണമെന്ന കാര്യത്തില്‍ ശക്തമായ വാദമാണ് കോടതിയില്‍ ഉന്നയിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനെ പ്രതിരോധിക്കാന്‍ ഇന്ത്യ പേരുകേട്ട അഭിഭാഷകനെ നിയമിക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.

kulbhushan

അസ്മ ജഹാംഗീര്‍, അന്‍സാര്‍ ബണ്‍ലി, ജിബ്രാന്‍ നാസിര്‍, ഐസിസാസ അഹ്‌സന്‍ തുടങ്ങിയവരാണ് ഇന്ത്യയുടെ പരിഗണനയിലുള്ളവര്‍. ഇവരില്‍ ആരെയെങ്കിലും മേല്‍ക്കോടതിയിലെ അപ്പീലിനായി ഇന്ത്യ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. കുല്‍ഭൂഷണ്‍ യാദവിനെതിരായ വധശിക്ഷയെ ഇന്ത്യ ശക്തമായി എതിര്‍ത്തിരുന്നു. വധശിക്ഷ നടപ്പാക്കിയാല്‍ പ്രത്യാഘാതമുണ്ടാകുമെന്നാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ കുല്‍ഭൂഷണ്‍ യാദവിന്റെ ശിക്ഷ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയേക്കുമെന്ന ആശങ്കയുണ്ട്.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+