Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്ത് സ്ഫോടനം, ചാവേറിനെ പള്ളിയിലെത്തിച്ച കാര്‍ഡ്രൈവര്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ ഷിയ പള്ളിയില്‍ ചാവേറാക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ പള്ളിയിലെത്തിച്ച കാര്‍ ഡ്രൈവറെ പൊലീസ് കണ്ടെത്തി. അബ്ദുള്‍ റഹ്മാന്‍ സബഹ് ഐദാന്‍ എന്നയാലാണ് അറസ്റ്റിലായത്. മതിയായ രേഖകളില്ലാതെയാണ് ഇയാള്‍ രാജ്യത്ത് തങ്ങിയതെന്നും പൊലീസ് കണ്ടെത്തി. സ്‌ഫോടനം നടത്താനായി ചാവേര്‍ പള്ളിയിലേയ്ക്ക് പ്രവേശിയ്ക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു .

ഐസിസ് ചാവേറാക്രമണത്തില്‍ 27പേരാണ് കുവൈത്തില്‍ കൊല്ലപ്പെട്ടത് . ഇവരല്‍ രണ്ടുപേര്‍ ഇന്ത്യക്കാരാണ് . വെള്ളിയാഴ്ച ഉച്ചനമസ്‌ക്കാരം നടത്തുന്നതിനിടെയാണ് അറബി വേഷം ധരിച്ചെത്തിയ ചാവേര്‍ പള്ളിയ്ക്കകത്തേയ്ക്ക് കടന്നത് . ഇയാളുടെ നെഞ്ചില്‍ എന്തോ കെട്ടിവച്ചിരിയ്ക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ് . ഇയാള്‍ പള്ളിയ്ക്കകത്തേയ്ക്ക് കടന്നയുടന്‍ തന്നെ സ്‌ഫോടനം നടന്നു .

Kuwait

സ്‌ഫോടനം നടന്നുവെന്ന് ഉറപ്പായതോടെ കാര്‍ ഡ്രൈവര്‍ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു . സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായി സൂചനയുണ്ട് . അതിനിടെ മരിച്ചവരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം ഖബറടക്കി . വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍ .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+