പ്രവാസികള്‍ക്ക് വീണ്ടും ഇരുട്ടടി: പ്രവേശന വിലക്ക് തുടരുമെന്ന് കുവൈത്ത്, രാജ്യത്ത് ചട്ടങ്ങള്‍ കർശനമാക്കി
കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് കുവൈത്തിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ഉടൻ നീക്കില്ലെന്ന് അധികൃതർ. അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ വിലക്ക് തുടരുമെന്നാണ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിന്റെ അറിയിപ്പ്. അതേ സമയം ഇന്ത്യ ഉള്‍പ്പെടെ 15 വിദേശരാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈത്തിൽ പ്രവേശിക്കുന്നതിന് നെഗറ്റീവ് പിസിആർ പരിശോധനാ ഫലം നിർബന്ധമാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസമാണ് സിവിൽ ഏവിയേഷൻ ഡയറക്ടർ സർക്കുലർ പുറത്തിറക്കുന്നത്. എന്നാൽ സ്വദേശികളല്ലാത്തവർക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് അതേ പടി തുടരുമെന്നാണ് അധികരിൽ നിന്നുള്ള ഏറ്റവും പുതിയ അറിയിപ്പ്.
കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഫെബ്രുവരി ഏഴ് മുതലാണ് വിദേശികള്‍ക്ക് കുവൈത്ത് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. 72 മണിക്കൂർ മുമ്പ് നടത്തിയിട്ടുള്ള കൊവിഡ് പരിശോധനാ ഫലം സമർപ്പിക്കുന്നവർക്ക് മാത്രമായിരുന്നു രാജ്യത്തേക്ക് യാത്രാനുമതി നൽകിയിരുന്നത്. ഇത് സംബന്ധിച്ച് പുതിയ സർക്കുലറാണ് കുവൈത്ത് പുറത്തിറക്കിയത്. താൽക്കാലിക വിലക്ക് നീക്കുമെന്ന പ്രതീക്ഷ നിലനിൽക്കുന്നതിനിടെയാണ് പ്രവാസികള്‍ക്ക് ഒന്നടങ്കം തിരിച്ചടി നൽകിക്കൊണ്ടുള്ള കുവൈത്തിന്റെ പ്രഖ്യാപനം. സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ഇന്ത്യയ്ക്ക് പുറമേ ശ്രീലങ്ക, ഖത്തർ, ഫിലിപ്പൈൻസ്, ബംഗ്ലാദേശ്, ഒമാൻ, സൌദി അറേബ്യ, ബ്രിട്ടൻ, ഫ്രാൻസ്, ഈജിപ്ത്, യുഎസ്, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് 72 മണിക്കൂർ മുമ്പ് നടത്തിയിട്ടുള്ള കൊവിഡ് പരിശോധനാ ഫലം ഹാജരാക്കേണ്ടത്. അതേ സമയം തന്നെ കുവൈത്തിലേക്ക് എത്തുന്നവർക്ക് ജലദോഷം, തുമ്മൽ, ഉയർന്ന ശരീര താപനില, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളൊന്നും തന്നെ ഉണ്ടാകാൻ പാടില്ലെന്നും സർക്കുലറിൽ പറയുന്നുണ്ട്.












Click it and Unblock the Notifications