കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്തവര്‍ഷം പാക്കിസ്ഥാനിലേക്ക് മടങ്ങണമെന്ന് മലാല

  • By Gokul
Google Oneindia Malayalam News

ഓസ്‌ലോ: താലിബാന്‍ തീവ്രവാദികളുടെ കയ്യില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായി പാക്കിസ്ഥാനിലേക്ക് മടങ്ങുന്നു. മലാല തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം ഓസ്ലോയില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ജന്മനാട്ടിലേക്ക് തിരിച്ചു പോകുന്നതിനെക്കുറിച്ച് വാചാലയായത്.

ദൈവം സഹായിച്ചാല്‍ എത്രയും പെട്ടെന്ന് സ്വരാജ്യത്തേക്ക് മടങ്ങണമെന്നാണ് ആഗ്രഹം. വിദ്യാഭ്യാസ കാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും പോരാടുകയുമാണ് തന്റെ ലക്ഷ്യം. രാജ്യം തന്റെ കൂടെയുണ്ടാകുന്നാണ് വിശ്വാസമെന്നും മലാല വ്യക്തമാക്കി. മലാല പാക്കിസ്ഥാനിലെ കുട്ടികള്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് കഴിഞ്ഞദിവസം ചിലര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരിച്ചുപോക്കിനെക്കുറിച്ച് അവര്‍ സൂചിപ്പിച്ചത്.

malala

പാക്കിസ്ഥാനിലെ സ്വാത് താഴ്‌വരയില്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്യുന്നതിനെ താലിബാന്‍ തീവ്രവാദികള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ തീവ്രവാദികളുടെ എതിര്‍പ്പ് മറികടന്ന് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പ്രവര്‍ത്തിച്ച മലാലയെ 2012 ഒക്ടോബറില്‍ സ്‌കൂള്‍വിട്ടുവരുംവഴി താലിബാന്‍ തീവ്രവാദികള്‍ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

ഗുരുതരാവസ്ഥയില്‍ ലണ്ടനില്‍ ചികിത്സതേടിയ മലാല ആരോഗ്യം വീണ്ടെടുത്തശേഷം അവിടെത്തന്നെ വിദ്യാഭ്യാസം ചെയ്തുവരികയാണ്. ഒരുനാള്‍ പാക്കിസ്ഥാനിലേക്ക് മടങ്ങണമെന്നും പാക് പ്രധാനമന്ത്രിയാകണമെന്നുമാണ് തന്റെ ആഗ്രഹമെന്ന് മലാല കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍, തീവ്രവാദത്തിനെ കൈമെയ് മറന്ന് പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനില്‍ മലാലയുടെ ജീവന്‍ എത്രമാത്രം സുരക്ഷിതമാണെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

English summary
Nobel Peace Prize winner Malala wants to return pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X