മരിച്ചെന്ന് വീട്ടുകാരെ അറിയിച്ചു; മരണാനന്തരച്ചടങ്ങിനിടെ ഹെലികോപ്റ്ററിൽ പറന്നെത്തി യുവാവ്; സംഭവിച്ചത് ഇങ്ങനെ
മരിച്ചെന്ന് എല്ലാവരേയും വിശ്വസിപ്പിച്ച ശേഷം ശവമടക്ക് സമയത്ത് സെമിത്തേരിയയിൽ എത്തി എല്ലാവരേയും ഞെട്ടിച്ച് യുവാവ്. മരിച്ചെന്ന് കരുതിയ യുവാവ് ജീവനോടെ എത്തിയപ്പോൾ ബന്ധുക്കൾ ഒരു നിമിഷം പകച്ചുനിന്നുപോയി. ഹെലികോപ്റ്ററിൽ ആയിരുന്നു യുവാവ് എത്തിയത്. എന്തിനാണ് ഇങ്ങനെയൊരു നാടകം കളിച്ചതെന്ന് യുവാവ് തുറന്നുപറയുകയും ചെയ്തു.
ദി ഇൻഡിപെൻഡന്റ് പറയുന്നത് അനുസരിച്ച്, ടിക് ടോക്കിൽ റാഗ്നർ ലെ ഫൗ എന്നറിയപ്പെടുന്ന ബെൽജിയൻ ടിക്‌ടോക്കർ ആയ ഡേവിഡ് ബാർട്ടെൻ എന്ന യുവാവാണ് തന്റെ മരണം വ്യജമായി സൃഷ്ടിച്ചത്. ഡേവിഡ് സ്വന്തം ശവസംസ്കാര ചടങ്ങിൽ എത്തിയ വീഡിയോ വൈറൽ ആയതിന് പിന്നാലെയാണ് സംഭവം ചർച്ചയായത്.

ഹെലികോപ്റ്റർ വയലിൽ ഇറങ്ങുന്നതും ബന്ധുക്കൾ നോക്കിനിൽക്കേ വാതിൽ തുറന്ന് ഡേവിഡ് ഇറങ്ങുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ഇദ്ദേഹം ഹെലികോപ്റ്ററിൽ വരുന്ന രംഗം അദ്ദേഹത്തിന്റെ ക്രൂ തന്നെയാണ് ഷൂട്ട് ചെയ്തത്. അദ്ദേഹത്തെ കെട്ടിപ്പിടിക്കാനും അഭിവാദ്യം ചെയ്യാനും ആളുകൾ അദ്ദേഹത്തിന്റെ ചുറ്റിലും എത്തുന്നതും ദൃശ്യത്തിൽ കാണാം.
തന്റെ ബന്ധുക്കൾക്ക് തന്നെ ഒരു വിലയുമില്ലെന്നും അതിനാലാണ് താൻ മരിച്ചുപോയെന്ന് അവരെ അറയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പരസ്‌പരം സമ്പർക്കം പുലർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് തന്റെ കുടുംബാംഗങ്ങളെ ഒരു പാഠം പഠിപ്പിക്കാനാണ് താൻ ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഇദ്ദേഹം ഒറ്റയ്ക്കായിരുന്നില്ല ഈ നാടകം നടത്തിയത്. എല്ലാ സഹായത്തിനും ഇദ്ദേഹത്തിന്റെ മകളും കൂടെയുണ്ടായിരുന്നു. ഡേവിഡിന്റെ മരണത്തെക്കുറിച്ച് അറിയിക്കാനുള്ള മെസേജ് ഡേവിഡിന്റെ മകളാണ് തയ്യാറാക്കിയത്. അച്ഛാ, സമാധാനത്തോടെ വിശ്രമിക്കൂ, ഞാൻ നിങ്ങളെക്കുറിച്ചും എന്നും ചിന്തിക്കും," അവൾ എഴുതി. "എന്തുകൊണ്ടാണ് ജീവിതം ഇത്രയും നീതികേട് കാണിച്ചത്? അവൾ കുറിച്ച.
കറുത്ത വസ്ത്രം ധരിച്ച നിരവധി സുഹൃത്തുക്കളും കുടുംബാംഗങ്ങളും അദ്ദേഹത്തിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തി. , കൂടാതെ ചടങ്ങ് ആരംഭിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപ് ഹെലികോപ്റ്ററിൽ നിന്ന് ജീവനോടെ ഡേവിഡ് പുറത്തേക്ക് വന്നു. നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. ചിലർ ഇദ്ദേഹത്തിന്റെ പ്രവൃത്തിയെ അഭിനന്ദിക്കുമ്പോൾ, ചിലർ ഇത് കടന്നകൈ ആയെന്നാണ് പറയുന്നത്.
നിങ്ങൾ വീട്ടുകാരെ പാഠം പഠിപ്പിക്കാൻ വേണ്ടിയായിരിക്കാം ഇങ്ങനെ ചെയ്തത്. എന്നാൽ നിങ്ങളെ ഇഷ്ടപ്പെടുന്ന എത്രയോ പേരെ നിങ്ങൾ വേദനിപ്പിച്ചു എന്നാണ് ഒരാൾ കുറിച്ചത്. ഇത് ക്രൂരമായിപ്പോയി എന്നാണ് മറ്റൊരാൾ കുറിച്ച്. ബന്ധുക്കളോട് നിങ്ങൾ നേരിട്ട് സംസാരിക്കുകയായിരുന്നു വേണ്ടത് എന്നാണ് മറ്റാെരാൾ കുറിച്ചത്.












Click it and Unblock the Notifications