കാമുകനോടൊപ്പം മുറിയില്‍ ഉറങ്ങിപ്പോയി; പിതാവ് വന്ന് വിളിച്ചപ്പോള്‍ ജോര്‍ദാനി വിദ്യാര്‍ഥിനി ചെയ്തത്...
ദുബായ്: പാം ജുമൈറയിലെ താമസസ്ഥലത്ത് മകളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ജോര്‍ദാന്‍ സ്വദേശിയായ പിതാവ്. പതിവിന് വിപരീതമായി കോളിംഗ് ബെല്ലടിച്ച് ഏറെ കാത്തുനിന്ന ശേഷമാണ് കോളേജ് വിദ്യാര്‍ഥിനിയായ മകള്‍ മുറിയുടെ വാതില്‍ തുറന്നത്. മകളാവട്ടെ ആകെ അസ്വസ്ഥയുമായിരുന്നു. അസ്വസ്ഥതയുടെ കാരണമന്വേഷിച്ചപ്പോള്‍ ഒന്നുമില്ലെന്ന് മകള്‍ പറഞ്ഞെങ്കിലും പിതാവിന്റെ സംശയം തീര്‍ന്നില്ല. അതിനിടയിലാണ് ഹാംഗറില്‍ ഒരു ജീന്‍സ് തൂങ്ങിക്കിടക്കുന്നത് കണ്ടത്. അതോടെ പിതാവിന്റെ സംശയം ഇരട്ടിയായി. ജീന്‍സ് ആരുടേതാണെന്ന് ചോദിച്ചപ്പോള്‍ തന്റെ സഹപാഠിയായ പെണ്കുട്ടിയുടേതാണെന്നായിരുന്നു മറുപടി.
മറുപടിയില്‍ തൃപ്തനാവാത്ത ഇയാള്‍ മുറിയൊട്ടാകെ പരതി. അതിനിടയിലാണ് കട്ടിലിനടിയില്‍ ഒളിച്ചിരിക്കുന്ന യുവാവിനെ കണ്ടത്. പിന്നെ ആകെ ബഹളമയമായിരുന്നു. ബഹളത്തിനിടയില്‍ യു.എ.ഇ പൗരനായ കാമുകന് മുറിയില്‍ നിന്ന് ഓടിപ്പോകാന്‍ ശ്രമിച്ചെങ്കിലും പിതാവ് സര്‍വ ശക്തിയുമുപയോഗിച്ച് ഇയാളെ തടഞ്ഞ് വച്ച് പോലിസിനെ വിളിച്ചുവരുത്തുകയായിരുന്നു.

പോലിസ് ചോദ്യം ചെയ്തപ്പോഴാണ് ഇത് ആദ്യസംഭവമല്ലെന്ന് പിതാവിന് മനസ്സിലായത്. ഒരു വര്‍ഷം മുമ്പാണ് കോളേജ് വിദ്യാര്‍ഥിനിയായ യുവതി കഫെയില്‍ വച്ച് സ്വദേശി യുവാവിനെ പരിചയപ്പെട്ടത്. പരസ്പരം ഇഷ്ടം തോന്നിയ അവര്‍ മൊബൈല്‍ നമ്പര്‍ കൈമാറി. പിന്നീടത് പ്രണയമായി മാറി. തന്റെ ഫ്ളാറ്റിലെ മുറിയിലേക്ക് യുവാവിനെ ഇടയ്ക്കിടെ ക്ഷണിച്ചുവരുത്താറുണ്ടെന്നും പരസ്പരം സെക്സിലേര്പ്പെടാറുണ്ടെന്നും യുവതി പോലിസിനോട് സമ്മതിച്ചു. സംഭവ ദിവസം ലൈംഗികവേഴ്ചയ്ക്കു ശേഷം അറിയാതെ ഉറങ്ങിപ്പോയതാണ് പ്രശ്നമായത്. പിതാവ് മുറിക്ക് പുറത്തെത്തി വിളിച്ചപ്പോഴാണ് തങ്ങള്‍ ഉണരുന്നത്. പിതാവില്‍ നിന്ന് രക്ഷപ്പെടാനാണ് കാമുകനെ കട്ടിലിനടിയിലാക്കിയത്.
കഴിഞ്ഞ ഡിസംബറില്‍ നടന്ന സംഭവം ഇപ്പോഴാണ് കോടതിയുടെ പരിഗണനയ്ക്കെത്തിയത്. പരസ്പരസമ്മതത്തോടെയാണെങ്കിലും വിവാഹബാഹ്യ ലൈംഗിക വേഴ്ച ദുബയില്‍ നിയമവിരുദ്ധമാണ്. ഇവരെ സ്വഭാവ ദൂഷ്യത്തിന് ശിക്ഷിക്കാനാണ് കോടതിയുടെ തീരുമാനം. കേസ് അടുത്ത ദിവസം വീണ്ടും പരിഗണിക്കും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications