കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 വര്‍ഷം യുവതിയെ പിന്തുടര്‍ന്ന് അപമാനിച്ചയാള്‍ക്ക് 19 വര്‍ഷം തടവ്

  • By Anwar Sadath
Google Oneindia Malayalam News

വാഷിങ്ടണ്‍: വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് 10 വര്‍ഷത്തോളം സ്ത്രീയെ ശല്യം ചെയ്ത യുവാവിന് അമേരിക്കയില്‍ 19 വര്‍ഷം തടവ്. ഇന്ത്യക്കാരനായ ജിതേന്ദര്‍ സിങ്ങി(32)നാണ് കോളിന്‍ കൗണ്ടി ഡിസ്ട്രിക് അറ്റോര്‍ണി ശിക്ഷ വിധിച്ചത്. പത്തുവര്‍ഷത്തോളമായുള്ള ശല്യം ചെയ്യലിന് കോടതി വിരാമമിടുകയാണെന്ന് ശിക്ഷ വിധിച്ച ജഡ്ജ് പറഞ്ഞു.

2006ല്‍ ദില്ലിയില്‍ വെച്ചാണ് സംഭവങ്ങളുടെ തുടക്കം. ദില്ലിയിലെ ഒരു കോളേജില്‍ സിങ്ങിന്റെ ക്ലാസ്‌മേറ്റ് ആയിരുന്നു പരാതിക്കാരിയായ യുവതി. ഇവിടെവെച്ച് ഇയാള്‍ യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തി. എന്നാല്‍ യുവതി അത് നിരസിച്ചതോടെ അവരോടുള്ള പക ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് 10 വര്‍ഷത്തോളം യുവതിയെ പിന്തുടര്‍ന്ന് സിങ് ശല്യം ചെയ്തതിനാണ് കോടതി ശിക്ഷ നല്‍കിയത്.

jail

2007ല്‍ യുവതി ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ ഉപരി പഠനത്തിനായി പോയിയിരുന്നു. പിന്നീട് നാട്ടില്‍ യുവതിയുടെ അച്ഛനുനേരെയായി സിങ്ങിന്റെ പകവീട്ടല്‍. പലതരത്തിലും ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ അപമാനിക്കാന്‍ ശ്രമിച്ചു. ഇതേതുടര്‍ന്ന് നല്‍കിയ പരാതിയില്‍ യുവതിയില്‍ നിന്നും അകന്നു നില്‍ക്കാമെന്ന് സിങ് വാക്കു നല്‍കി.

ഇതിന് പിന്നാലെ പ്രതി അമേരിക്കയിലേക്ക് വിമാനം കയറി. അമേരിക്കയില്‍ യുവതിയെ തേടിപ്പിടിച്ച ഇയാള്‍ ഫോണിലൂടെയും ഇ മെയിലിലൂടെയും ശല്യം ചെയ്യുന്നത് പതിവാക്കി. യുവതി കാലിഫോര്‍ണിയയിലേക്ക് പോയപ്പോഴും തിരിച്ച് ന്യൂയോര്‍ക്കിലെത്തിയപ്പോഴും പിറകെകൂടി ശല്യം ചെയ്യുന്നത് തുടര്‍ന്നു. ഒരു തവണ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പാസ്‌പോര്‍ട്ടും ആഭരണങ്ങളും കവരുകകൂടി ചെയ്തതോടെ പോലീസ് കൈയ്യോടെ പിടികൂടി വിചാരണ ചെയ്യുകയായിരുന്നു.

English summary
From Delhi to US: Man stalked woman for 10 years, now behind bars for 19 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X