ഒബാമയോട്; സ്‌പെയിനിലെ കാളയോട്ടം ഒഴിവാക്കണം, ആവശ്യം ആരുടേതെന്നറിയണ്ടേ!!!!
വാഷിംഗ്ടണ്‍: സ്‌പെയിനിലെ കാളയോട്ടത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയോട് കേന്ദ്ര വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി മനേകാ ഗാന്ധി. ഒബാമ അടുത്ത മാസം സ്‌പെയിന്‍ സന്ദര്‍ശിക്കാനിരിക്കെയാണ് എല്ലാ വര്‍ഷവും സ്‌പെയിനിലെ പാംപ്ലോണയിലുള്ള സാന്‍ ഫെര്‍മിംഗ് ഫെസ്റ്റിവലില്‍ നടക്കുന്ന കാളയോട്ടമത്സരം കാണുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നുള്ള മന്ത്രിയുടെ ആവശ്യം.
48ഓളം കാളകളെ ഉപയോഗിച്ച് നടക്കുന്ന കാളയോട്ടത്തിനിടെ തെന്നി വീഴുന്ന കാളകള്‍ക്ക് ആഘാതമേല്‍ക്കുന്നുവെന്നും, കാണികളെ രസിപ്പിക്കുന്നതിന് വേണ്ടി ഇത്തരത്തില്‍ മൃഗങ്ങളെ വേദനിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഒബാമയ്ക്ക് അയച്ചിട്ടുള്ള കത്തില്‍ മനേകാ ഗാന്ധി വ്യക്തമാക്കുന്നു.

ജൂണ്‍ 26ന് ഒബാമയ്ക്കയച്ച കത്ത് പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഫോര്‍ അനിമല്‍സാണ് വെള്ളിയാഴ്ച പുറത്തുവിട്ടിട്ടുള്ളത്. കാളപ്പോര് പുരാതനമായ പ്രദര്‍ശനമാണെന്നും സ്‌പെയിന്‍ ജനതക്കിടയില്‍ അതിനോടുള്ള പ്രീതി നഷ്ടപ്പെട്ടെന്നും വ്യക്തമാക്കുന്ന മനേകാ ഗാന്ധി വിവിധ രാജ്യങ്ങളിലും സ്‌പെയിനിനിന്റെ വിവിധ ഭാഗങ്ങളിലും കാളപ്പോര് ഇതിനകം തന്നെ നിരോധിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു.
രിപാടി ഒഴിവാക്കിയ ശേഷം മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകളെക്കുറിച്ച് ലോകത്തോട് തുറന്ന് സംസാരിക്കാനാവശ്യപ്പെടുന്ന മന്ത്രി ലോകത്തെ ദയയുള്ള ജനങ്ങള്‍ അതേറ്റെടുക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യ, കാനഡ, അര്‍ജന്റീന, ക്യൂബ, ഡെന്മാര്‍ക്ക്, ഇറ്റലി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ കാളപ്പോര് നിരോധിച്ചിട്ടുണ്ടെന്നും കത്തില്‍ മേനകാ ഗാന്ധി പറയുന്നു.












Click it and Unblock the Notifications