ചൊവ്വയില്‍ മഞ്ഞുകട്ടിയുടെ അവശിഷ്ടങ്ങള്‍, വെള്ളം ഇപ്പോഴുമുണ്ടാവാം, കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

ലണ്ടന്‍: ചൊവ്വയില്‍ ഇപ്പോഴും വെള്ളത്തിന്റെ സാന്നിധ്യം ഉണ്ടാവാമെന്ന് ശാസ്ത്രജ്ഞര്‍. മഞ്ഞുക്കട്ടിയുടെ അവശിഷ്ടങ്ങളുടെ സാന്നിധ്യം ചൊവ്വയില്‍ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. അഗ്നിപര്‍വത സ്‌ഫോടനം നിരന്തരം ഉണ്ടായിരുന്ന ചൊവ്വയിലെ മേഖലയിലാണ് മഞ്ഞുക്കട്ടിയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
ചൊവ്വയുടെ ഇക്വറ്റോറിന് സമീപമാണിത്. ചൊവ്വയുടെ പ്രതലത്തില്‍ വെള്ളത്തിന്റെ സാന്നിധ്യം അടുത്തിടെയുണ്ടാവാമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇപ്പോഴും ചൊവ്വയുടെ ചില ഇടങ്ങളിലായി ഇപ്പോഴും ഐസ് ഉണ്ടാവും എന്നതിന്റെ സൂചനയാണ്. വെള്ളത്തിന്റെ അംശം കണ്ടെത്താന്‍ ഇത് സഹായിച്ചേക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.54ാമത് ലൂണാര്‍ പാനറ്ററി സയന്‍സ് കോണ്‍ഫറന്‍സിലാണ് ഈ കണ്ടെത്തലുകള്‍ അവതരിപ്പിച്ചത്.
ആറ് കിലോമീറ്ററോളം നീളമേറിയതാണ് മഞ്ഞുക്കട്ടി. അതേസമയം നാല് കിലോമീറ്ററോളം വീതിയുമുണ്ട്. മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ ജലം ചൊവ്വയില്‍ ഉണ്ടെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഞങ്ങള്‍ കണ്ടെത്തിയത് ഐസല്ല. ഒരു ഉപ്പുശേഖരമാണ് അത്. അതിന് ഒരു മഞ്ഞുക്കട്ടയുടെ രൂപമാണ് ഉണ്ടായിരുന്നത്. ഇവിടെ സംഭവിച്ചിരിക്കാനുള്ള സാധ്യത മഞ്ഞുക്കട്ടയ്ക്ക് മുകളില്‍ ഉപ്പ് മൊത്തത്തില്‍ പറ്റിപിടിച്ചതാണ്.

ഒരുപക്ഷേ അതിന് മുകളില്‍ രൂപം കൊണ്ടതുമാകാം. ഈ മഞ്ഞുക്കട്ടയെ ഒന്നാകെ പൊതിഞ്ഞുള്ള ഉപ്പ് സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.ഈ മഞ്ഞുക്കട്ട കണ്ടെത്തിയ മേഖല അഗ്നിപര്‍വ വിസ്‌ഫോടനങ്ങളുടെ കേന്ദ്രമാണ്. അതുകൊണ്ട് ഇവിടമാകെ അഗ്നിപര്‍വതങങളില്‍ നിന്നുള്ള വസ്തുക്കളാല്‍ മൂടി കിടക്കുകയാണ്. സള്‍ഫേറ്റ് ഉപ്പുകള്‍ എങ്ങനെയാണ് രൂപം കൊണ്ടതെന്ന് ഇതിലൂടെ വ്യക്തമാണ്.
അഗ്നിപര്‍വത വിസ്‌ഫോടനത്തിലൂടെ ലാവയിലുണ്ടായ വസ്തുക്കളില്‍ നിന്നാണ് ഉപ്പോ സള്‍ഫേറ്റുകളോ രൂപം കൊണ്ടിട്ടുണ്ടാവുക. ഇത് മഞ്ഞുക്കട്ടിയെ ഒന്നാകെ മൂടുകയായിരുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇവയെ സംരക്ഷിച്ച് നിര്‍ത്തിയെന്നും പറയാം. ഇവിടെ കെമിക്കല്‍ റിയാക്ഷനുകള്‍ കാരണം സള്‍ഫേറ്റ് സാള്‍ട്ടിന്റെ കാഠിന്യമേറിയ ഭാഗം രൂപം കൊണ്ടാവാം. ഈര്‍പ്പം നിലനില്‍ക്കുന്ന സള്‍ഫേറ്റുകള്‍ രൂപം കൊണ്ടത് എങ്ങനെയെന്ന് അഗ്നിപര്‍വത വിസ്‌ഫോടനങ്ങളിലൂടെ മനസ്സിലാക്കാമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയവരിലൊരാളായ സൗരഭ് ശുഭം പറഞ്ഞു.
കാലക്രമേണ ഈ വോള്‍ക്കാനിക് മെറ്റീരിയലുകള്‍ ഈ മഞ്ഞുക്കട്ടയ്ക്ക് മുകളില്‍ നിന്ന് മാറ്റപ്പെടും. അത് ഒരു കാഠിന്യമേറിയ ലെയര്‍ പോലെയായി മാറും. കണ്ണാടിക്ക് സമാനമായി ഇതിനെ കാണാം. ഇതിനടിയിലൂടെ മഞ്ഞുക്കട്ടയെ കണ്ണാടിയെ പോലെ കാണാനാവും. അതേസമയം വെള്ളം ചൊവ്വയില്‍ ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ട്. പൂര്‍ണമായും ഇല്ലാതായോ എന്നും പറയാനാവില്ല. ചൊവ്വയിലെ ഇപ്പോഴത്തെ സാഹചര്യം വെള്ളത്തിന് നിലനില്‍ക്കാന്‍ സാധിക്കില്ല. പക്ഷേ അത് എന്തിനോടെങ്കിലും ചേര്‍ന്ന് നിന്ന് കൊണ്ട് സംരക്ഷിക്കപ്പെടാം.












Click it and Unblock the Notifications