Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താനില്‍ മന്ത്രിയെ തട്ടിക്കൊണ്ടുപോയി; ജയില്‍പുള്ളികളെ വിട്ടയക്കണമെന്ന് ആവശ്യം, പിന്നീട് നടന്നത്...

ഇസ്ലാമാബാദ്: പാകിസ്താനില്‍ മുതിര്‍ന്ന മന്ത്രിയെ സായുധ സംഘം തട്ടിക്കൊണ്ടുപോയി. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയിലെ പ്രമുഖന്‍ കൂടിയായ അബയ്ദുല്ല ബേഗിനെയാണ് തെഹ്രീക്കെ താലിബാന്‍ തട്ടിക്കൊണ്ടുപോയത്. വടക്കന്‍ പാകിസ്താനിലെ ഗില്‍ജിത്ത് ബാള്‍ടിസ്താന്‍ മേഖലയിലാണ് സംഭവം. ജയിലിലുള്ള സംഘടനാ നേതാക്കളെ വിട്ടയക്കണമെന്നായിരുന്നു തെഹ്രീക്കെ താലിബാന്റെ ആവശ്യം. മന്ത്രിക്കൊപ്പം ചില ടൂറിസ്റ്റുകളെയും തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് നടന്ന നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രിയെ അവര്‍ വിട്ടയച്ചു.

p

തട്ടിക്കൊണ്ടുപോയ ശേഷം അക്രമികള്‍ മന്ത്രിയുടെ വീഡിയോ പുറത്തുവിട്ടിരുന്നു. ഇതോടെയാണ് മന്ത്രിയെ തട്ടിക്കൊണ്ടുപോയ കാര്യം പുറംലോകം അറിഞ്ഞത്. ഇസ്ലാമാബാദില്‍ നിന്ന് ഗില്‍ജിത്തിലേക്ക് വരുമ്പോഴാണ് തന്നെ വളഞ്ഞതെന്ന് മന്ത്രി അറിയിച്ചു. ഖൈബര്‍ പക്തുന്‍ക്വ പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന റോഡില്‍ തടസം സൃഷ്ടിച്ചാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത്.

ഗില്‍ജിത്തിലെ പിടികിട്ടാ പുള്ളിയാണ് ഹബീബുര്‍ റഹ്മാന്‍. നങ്ക പര്‍ബത്തില്‍ പത്ത് വിദേശികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഇയാളുടെ സഹായികളാണ് റോഡില്‍ തടസം സൃഷ്ടിച്ചത്. വിദേശികളെ കൊലപ്പെടുത്തിയ കേസില്‍ ചില തീവ്രവാദികള്‍ അറസ്റ്റിലായിരുന്നു. ഇവരെ വിട്ടയക്കണമെന്നാണ് മന്ത്രിയെ തട്ടിക്കൊണ്ടുപോയവരുടെ ആവശ്യം.

ഗില്‍ജിത് സര്‍ക്കാരിലെ മുന്‍ വക്താവ് ഫൈസുല്ലയാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. മന്ത്രിയുമായും തീവ്രവാദികളുമായും ഇദ്ദേഹം ചര്‍ച്ച നടത്തിയ ശേഷമാണ് മോചനം സാധ്യമായത്. മന്ത്രി സ്വവസതിയില്‍ തിരിച്ചെത്തിയെന്ന് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. ഗില്‍ജിത്തിലെ ഹുന്‍സ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പിടിഐ നേതാവാണ് ബേഗ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+