ഇമ്രാന്‍ ഖാന് മൂന്ന് ദിവസത്തെ ആശ്വാസം, പാക് ദേശീയ അസംബ്ലി അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്തില്ല
ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് എതിരെയുളള അവിശ്വാസ പ്രമേയം ദേശീയ അസംബ്ലി ചര്‍ച്ച ചെയ്തില്ല. സമ്മേളനം ആരംഭിക്കാന്‍ മിനുറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ ദേശീയ അസംബ്ലി പിരിച്ചുവിട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍ പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെയാണ് ദേശീയ അസംബ്ലി പിരിച്ച് വിട്ടത്. സഭ ചേർന്നതിന് പിന്നാലെ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷ ബഹളത്തെ തുടർ്ന്ന് സഭ പിരിച്ച് വിടുന്നതായി ഡെപ്യൂട്ടി സ്പീക്കർ വ്യക്തമാക്കുകയായിരുന്നു. സഭ ഏപ്രില്‍ 3 ഞായറാഴ്ച 11.30ന് വീണ്ടും ചേരും.
സഭ പിരിച്ച് വിട്ടതിന് പിന്നാലെ പ്രതിപക്ഷം പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കണം എന്നാവശ്യപ്പെട്ട് പാക് പാര്‍ലമെന്റിന് കത്ത് നല്‍കി. അവിശ്വാസ പ്രമേയത്തിന്മേലുളള ചര്‍ച്ച ഞായറാഴ്ച നടന്നേക്കും. 342 അംഗ ദേശീയ അസംബ്ലിയില്‍ ഇമ്രാന്‍ ഖാന് ഭൂരിപക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ്. അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നാല്‍ സര്‍ക്കാര്‍ താഴെ വീഴുമെന്നുറപ്പാണ്. ഭരണപക്ഷത്തുണ്ടായിരുന്ന എംക്യുഎംപി പ്രതിപക്ഷത്തേക്ക് കൂറുമാറിയതോടെ നിലവില്‍ സഭയില്‍ ഇമ്രാനൊപ്പമുളളത് 164 പേര്‍ മാത്രമാണ്.

അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതില്‍ നിന്നും പിന്മാറുന്നതിനായി ഇമ്രാന്‍ ഖാന്‍ പ്രതിപക്ഷവുമായി അനുനയ ശ്രമങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. അവിശ്വാസ പ്രമേയനീക്കത്തില്‍ നിന്ന് പ്രതിപക്ഷം പിന്മാറുകയാണെങ്കില്‍ ദേശീയ അസംബ്ലി പിരിച്ച് വിട്ട് തിരഞ്ഞെടുപ്പിനെ നേരിടാം എന്നാണ് ഇമ്രാന്‍ ഖാന്‍ പ്രതിപക്ഷത്തിന് മുന്നില്‍ നിര്‍ദേശം വെച്ചത് എന്നാണ് വിവരം. എന്നാല്‍ അനുനയത്തിന് പ്രതിപക്ഷം തയ്യാറായില്ല..
അതിനിടെ ഇന്ന് രാത്രി ഇമ്രാന്‍ ഖാന്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചേക്കും എന്നും സൂചനയുണ്ട്. മന്ത്രി ഫവാദ് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ച പാകിസ്താന്‍ മുസ്ലീം ലീഗ് അധ്യക്ഷന്‍ ഷഹബാസ് ഷരീഫ് ആണ് ഇമ്രാന്‍ ഖാന് എതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. ഇതോടെ പാകിസ്താനില്‍ അവിശ്വാസ പ്രമേയ നീക്കത്തെ നേരിടുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയായി മാറിയിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍. പുതിയ സംഭവ വികാസങ്ങള്‍ക്കിടെ ഇമ്രാന്‍ ഖാന്‍ രണ്ട് തവണ തന്റെ വസതിയില്‍ വെച്ച് ദേശീയ സുരക്ഷാ കമ്മിറ്റിയുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു.












Click it and Unblock the Notifications