മോഡേണയുടെ കണ്ണ് ലാഭത്തില്‍, പാവപ്പെട്ടവര്‍ക്ക് വാക്‌സിനില്ല, വിതരണം മുഴുവന്‍ സമ്പന്ന രാജ്യങ്ങള്‍ക്ക്

വാഷിംഗ്ടണ്‍: മോഡേണയുടെ കൊവിഡ് വാക്‌സിന്‍ ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് അന്യമാകുന്നുവെന്ന് ഡാറ്റ റിപ്പോര്‍ട്ട്. ലോകത്ത് കൊവിഡിനെതിരെയുള്ള ഏറ്റവും മികച്ച വാക്‌സിനായി കാണുന്ന വാക്‌സിനാണ് മോഡേണയുടേത്. എന്നാല്‍ സമ്പന്ന രാഷ്ട്രങ്ങളാണ് ഇവരുടെ വാക്‌സിനുകളില്‍ ഭൂരിഭാഗവും എത്തുന്നത്. പല ദരിദ്ര രാഷ്ട്രങ്ങളും വാക്‌സിന്‍ കിട്ടാനായി കാത്തിരിക്കുകയാണ്. മോഡേണയ്ക്കാണെങ്കില്‍ ലാഭം അനുദിനം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. യുഎസ് സര്‍ക്കാരിന്റെ സാമ്പത്തിക-ശാസ്ത്രീയ പിന്തുണയോടെയാണ് മോഡേണ വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ലോകത്തിന് തന്നെ പ്രതീക്ഷയാവുമെന്നാണ് ഈ വാക്‌സിന്‍ പുറത്തുവന്നപ്പോള്‍ കരുതിയത്.

1

അതേസമയം മറ്റേത് വാക്‌സിന്‍ നിര്‍മാതാക്കളേക്കാള്‍ കൂടുതല്‍ ഡോസുകള്‍ മോഡേണയാണ് സമ്പന്ന രാഷ്ട്രങ്ങള്‍ക്ക് നല്‍കിയതെന്ന് വാക്‌സിന്‍ ഷിപ്പ്‌മെന്റ് ട്രാക്കിംഗ് ഡാറ്റാ കമ്പനിയായ എയര്‍ഫിനിറ്റി പറയുന്നു. ലോകബാങ്ക് വരുമാനം കുറവാണെന്ന് കണ്ടെത്തിയ രാജ്യങ്ങള്‍ക്ക് ഒരു മില്യണ്‍ ഡോസുകളാണ് ഇതുവരെ മോഡേണ നല്‍കിയത്. ഇനി ബാക്കിയുള്ള വാക്‌സിന്‍ നിര്‍മാതാക്കള്‍ നല്‍കിയ ഡോസുകള്‍ പരിശോധിക്കാം. ഫൈസര്‍ നല്‍കിയത് 8.4 മില്യണ്‍ ഡോസുകളാണ്. ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ 25 മില്യണ്‍ സിംഗിള്‍ ഷോട്ട് വാക്‌സിനാണ് ഇതുവരെ ഈ ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് നല്‍കിയത്. അത്രത്തോളം പിന്നിലാണ് മോഡേണ.

അതേസമയം അധികം ദരിദ്രരല്ലാത്ത വികസ്വര രാജ്യങ്ങളില്‍ പലരും മോഡേണയില്‍ നിന്ന് വാക്‌സിന്‍ വാങ്ങാന്‍ കരാറുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഇവരി പലര്‍ക്കും ഇതുവരെ ഡോസുകളൊന്നും കിട്ടിയിട്ടില്ല. ഇതില്‍ മൂന്ന് രാഷ്ട്രങ്ങള്‍ അമേരിക്കയേക്കാളോ യൂറോപ്പ്യന്‍ യൂണിയനേക്കാളോ കൂടുതല്‍ ഈ വാക്‌സിനായി പണം മുടക്കേണ്ടി വരും. ഇത് ആ രാജ്യങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് വ്യക്തമാക്കുന്നത്. തായ്‌ലന്‍ഡും കൊളംബിയയുമാണ് പ്രീമിയം അഥവാ ഉയര്‍ന്ന തുക നല്‍കേണ്ടി വരുന്നത്. ബോട്‌സ്വാനയുടെ ഡോസുകള്‍ വൈകിയാണ് ലഭിക്കുക. എന്നാല്‍ ടുണീഷ്യക്ക് ഇതുവരെ മോഡേണയുമായി ബന്ധപ്പെടാന്‍ പോലും സാധിച്ചിട്ടില്ല.

ഫൈസറിനോ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സനോ ആസ്ട്രാസെനക്കക്കോ മറ്റ് മരുന്നുകളും ഉല്‍പ്പന്നങ്ങളും വേറെയുണ്ട്. എന്നാല്‍ മോഡേണ വെറും വാക്‌സിന്‍ മാത്രമാണ് വില്‍ക്കുന്നത്. ഇവരുടെ ഭാവി തന്നെ വാക്‌സിന്റെ വിജയത്തിനനുസരിച്ചിരിക്കും. ലാഭം പരമാവധി നേടുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. മറ്റ് യാതൊരു ഉത്തരവാദിത്തവും ഇല്ലെന്ന രീതിയിലാണ് അവരുടെ പെരുമാറ്റമമെന്നും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷ്യന്റെ മുന്‍ അധ്യക്ഷന്‍ ഡോ ടോം ഫ്രൈഡന്‍ പറഞ്ഞു. വാക്‌സിനുകള്‍ പരമാവധി നിര്‍മിച്ച് എല്ലായിടത്തും എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് മോഡേണ അധികൃതര്‍ പറയുന്നു. എന്നാല്‍ ഇവരുടെ നിര്‍മാണ കപ്പാസിറ്റി വളരെ പരിമിതമാണ്.

നേരത്തെ വിവിധ സര്‍ക്കാരുകളില്‍ നിന്നും യൂറോപ്പ്യന്‍ യൂണിയനില്‍ നിന്നും ലഭിച്ച ഓര്‍ഡറുകള്‍ വേണ്ട വാക്‌സിന്‍ മാത്രമേ അവര്‍ക്ക് ഈ വര്‍ഷം ഉല്‍പ്പാദിപ്പിക്കാനാവൂ. അതേസമയം യുഎസ് സര്‍ക്കാര്‍ മോഡേണയുടെ നയത്തില്‍ കടുത്ത അതൃപ്തിയിലാണ്. എന്തുകൊണ്ട് ദരിദ്ര രാജ്യങ്ങള്‍ക്ക് കൂടുതല്‍ ഡോസുകള്‍ നല്‍കുന്നില്ലെന്നാണ് യുഎസ് സര്‍ക്കാര്‍ ചോദിക്കുന്നത്. ഇതിനായി കൂടുതല്‍ സമ്മര്‍ദം ചെലുത്തി കൊണ്ടിരിക്കുകയാണ്. യുഎസ് നിര്‍മാണ പ്ലാന്റുകളില്‍ കൂടുതലായി വാക്‌സിന്‍ നിര്‍മിക്കാനാണ് യുഎസ് ആവശ്യപ്പെടുന്നത്. ഒപ്പം കമ്പനിയുടെ വാക്‌സിന്‍ സാങ്കേതിക വിദ്യ മറ്റ് നിര്‍മാണ കമ്പനികള്‍ക്ക് നല്‍കി, വിദേശ രാജ്യങ്ങള്‍ക്കായി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

സമ്പന്ന രാഷ്ട്രങ്ങളെ സഹായിക്കാന്‍ വേണ്ടിയാണ് മോഡേണ വാക്‌സിന്‍ നല്‍കുന്നതെന്ന ആരോപണത്തെ ഇതുവരെ പ്രതിരോധിക്കാന്‍ മോഡേണയ്ക്ക് സാധിച്ചിട്ടില്ല. 2022ല്‍ ഒരു ബില്യണ്‍ ഡോസുകള്‍ ദരിദ്ര രാഷ്ട്രങ്ങള്‍ക്കായി നല്‍കുമെന്നാണ് മോഡേണ പറയുന്നത്. ആഫ്രിക്കയില്‍ ഫാക്ടറി തുറക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ എപ്പോള്‍ തുറക്കുമെന്ന് മാത്രം മോഡേണ പറഞ്ഞിട്ടില്ല. യുഎസ് സര്‍ക്കാരിന് കുറഞ്ഞ വിലയില്‍ വാക്‌സിന്‍ വില്‍ക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. യുഎസ് സര്‍ക്കാരിന് തന്നെ ഇത് ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്നും കമ്പനി പറയുന്നു. ലോകത്താകെ വാക്‌സിന്‍ ദൗര്‍ലഭ്യമുള്ളതാണ് മോഡേണയെ പ്രതിക്കൂട്ടിലാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+