കാമുകിയുമൊത്തുള്ള ഭര്‍ത്താവിന്റെ സെക്‌സ് പ്ലാനിങ് പൊളിച്ചത് മകനെ കൊന്ന് വീഡിയോ അയച്ച് കൊടുത്ത്
പിറ്റ്‌സ്ബര്‍ഗ്: 17 മാസം പ്രായമുള്ള മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെ യുവതി അറസ്റ്റില്‍. ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്(21) എന്ന യുവതിയാണ് ഭര്‍ത്താവിനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ മകനെ കൊന്ന് വീഡിയോ ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ച് കൊടുത്തത്.
രണ്ട് മണിക്കൂറുകള്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ നീണ്ടു നിന്ന ചാറ്റിങ് തര്‍ക്കത്തിന് ശേഷമാണ് കൊലപാതകം നടന്നത്്. 2 വയസ്സുള്ള മകളെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുഞ്ഞ് രക്ഷപ്പെട്ടു. 17 മാസം പ്രായമുള്ള ആന്‍േ്രഡ പ്രിന്‍സ് എന്ന കുഞ്ഞാണ് മരിച്ചത്.

കൊലപാതകം നടന്ന ദിവസത്തില്‍ വീട്ടിലെ ബാത്ത്‌റൂം പൈപ്പ് ശരിയാക്കുന്ന കാര്യം ഭര്‍ത്താവിനോട് ആവശ്യപ്പെട്ടെങ്കിലും നേരത്തെ ജോലിയ്ക്ക് പോകുകയാണ് ചെയ്തത്. എന്നാല്‍ ഭര്‍ത്താവ് മറ്റൊകു സ്ത്രീയുമായി സെക്‌സില്‍ ഏര്‍പ്പെടാനാണ് പോയത് എന്ന തെറ്റുധാരണയിലാണ് തര്‍ക്കം രൂക്ഷമായത്. രാത്രി 9 മണിയോടെ ആരംഭിച്ച ചാറ്റിങ് 11 മണി വരെ നീണ്ടു നിന്നു. ഇതിനിടയില്‍ മകന്റെ കൊലപാതക വീഡിയോയുടെ മൂന്ന് ക്ലിപ്പുകളും ഫോട്ടോകളും ഭര്‍ത്താവിന് അയച്ച് കൊടുത്തു.
മക്കളെ കൊല്ലാന്‍ പോകുകയാണെന്നും രക്ഷിക്കണമെങ്കില്‍ സ്ഥലത്ത് ഉടന്‍ എത്തണം എന്നും ആവശ്യപ്പെട്ടു. ഭര്‍ത്താവ് വീട്ടില്‍ എത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. മകന്റ മരണത്തില്‍ ചാറ്റിങ് വീഡിയോ സഹിതം ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് യുവതി അറസ്റ്റിലായത്.












Click it and Unblock the Notifications