• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ പ്രതിനിധി സംഘം വീണ്ടും തായ്‌വാനില്‍; ചൈന എങ്ങനെ പ്രതികരിക്കും?

Google Oneindia Malayalam News

തായ്‌പേയ് സിറ്റി: ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെ കൂടുതല്‍ യു എസ് പ്രതിനിധി സംഘം തായ്‌വാനില്‍. ചൈനീസ് ഭീഷണി മറികടന്ന് നാന്‍സി പെലോസി തായ്വാന്‍ സന്ദര്‍ശിച്ച് 12 ദിവസത്തിന് ശേഷമാണ് യു എസ് നിയമനിര്‍മ്മാതാക്കളുടെ ഒരു പ്രതിനിധി സംഘം തായ്വാനിലെത്തിയിരിക്കുന്നത്.

ദ്വീപിന് ചുറ്റും ചൈന നടത്തുന്ന തീവ്രമായ സൈനികാഭ്യാസങ്ങള്‍ക്കിടയിലാണ് ഈ സംഭവവികാസവും എന്നതാണ് ശ്രദ്ധേയം. ഈ നീക്കം യു എസും ചൈനയും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ വഷളാക്കുമെന്നാണ് കരുതുന്നത്. പ്രതിനിധി സംഘത്തില്‍ യുഎസ് നിയമനിര്‍മ്മാതാക്കളായ എഡ് മാര്‍ക്കി, ജോണ്‍ ഗാരമെന്‍ഡി, അലന്‍ ലോവെന്തല്‍, ഡോണ്‍ ബെയര്‍, ഔമുവ അമത എന്നിവര്‍ ഉള്‍പ്പെടുന്നു.

സ്ത്രീകള്‍ അശ്ലീലം എഴുതിയാല്‍ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയും; വിവാദ പരാമര്‍ശവുമായി ടി പദ്മനാഭന്‍സ്ത്രീകള്‍ അശ്ലീലം എഴുതിയാല്‍ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയും; വിവാദ പരാമര്‍ശവുമായി ടി പദ്മനാഭന്‍

1

അഞ്ചംഗ അമേരിക്കന്‍ സംഘം തായ്വാന്‍ പ്രസിഡന്റ് സയ് ഇങ് വെന്നുമായി കൂടിക്കാഴ്ച നടത്തും. തായ്വാന്‍ വിദേശകാര്യമന്ത്രിയുടെ വിരുന്നിലും പ്രതിനിധി സംഘം പങ്കെടുക്കുന്നുണ്ട്. യു എസ്- തായ്വാന്‍ ബന്ധം, മേഖലയിലെ സുരക്ഷ, വ്യാപാരം, നിക്ഷേപം തുടങ്ങിയ വിഷയങ്ങളില്‍ സംഘം ചര്‍ച്ച നടത്തും. അമേരിക്കന്‍ സംഘത്തിന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് തായ്വാന്‍ പറഞ്ഞു.

2

ഓഗസ്റ്റ് 2- നാണ് നാന്‍സി പെലോസി തായ്വാനിലെത്തിയിരുന്നത്. ചൈനയുടെ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു നാന്‍സി പെലോസിയുടെ സന്ദര്‍ശനം. ചൈന തങ്ങളുടേതാണ് എന്ന് അവകാശപ്പെടുന്ന പ്രദേശമാണ് തായ്‌വാന്‍. എന്നാല്‍ ഇത് അംഗീകരിക്കാത്ത തായ്‌വാനൊപ്പാണ് അമേരിക്ക. ഇതിനാലാണ് അമേരിക്കയിലെ മുതിര്‍ന്ന നേതാവായ ജനപ്രതിനിധി സഭ സ്പീക്കറുടെ സന്ദര്‍ശനം ചൈന വിലക്കിയത്.

3

1997-ല്‍ അന്നത്തെ സ്പീക്കര്‍ ന്യൂട്ട് ഗിംഗ്റിച്ച് തായ്പേയിലേക്ക് ഒരു യാത്ര നടത്തിയതിനുശേഷം തായ്വാന്‍ സന്ദര്‍ശിക്കുന്ന ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ ഉദ്യോഗസ്ഥയാണ് നാന്‍സി പെലോസി. അതേസമയം തായ്‌വാനിലെത്തിയ നാന്‍സി പെലോസി തന്റെ സന്ദര്‍ശനം തായ്വാനിലെ ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തെ പിന്തുണയ്ക്കുന്നതിനുള്ള അമേരിക്കയുടെ അചഞ്ചലമായ പ്രതിബദ്ധതയെ മാനിക്കുന്നു എന്ന് പറഞ്ഞിരുന്നു.

ശരിയാണ്...രാജ്ഞിയെ പോലെ തന്നെ ഉണ്ട്..; സാരിയില്‍ സംയുക്തയുടെ കിടിലന്‍ ചിത്രങ്ങള്‍

4

തായ്വാന്‍ നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ തങ്ങളുടെ പങ്കാളിക്കുള്ള പിന്തുണ വീണ്ടും ഉറപ്പിക്കുകയും സ്വതന്ത്രവും തുറന്നതുമായ ഇന്തോ - പസഫിക് മേഖലയുടെ പുരോഗതി ഉള്‍പ്പെടെയുള്ള താല്‍പ്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നും നാന്‍സി പെലോസി പറഞ്ഞിരുന്നു. അതേസമയം പെലോസിയുടെ സന്ദര്‍ശനത്തിന് പ്രതികാരമായി ചൈന അതിന് ശേഷം തായ്വാനു ചുറ്റും സൈനിക അഭ്യാസം ആരംഭിച്ചിരുന്നു.

5

പ്രതിരോധം എന്ന നിലയില്‍, യു എസ് തങ്ങളുടെ യുദ്ധ കപ്പലുകള്‍ തായ്വാന് കിഴക്ക് വിന്യസിച്ചിട്ടുണ്ട്. അതിനാല്‍ നിലവില്‍ തെക്ക് കിഴക്കന്‍ ചൈനയുടെ തീരത്ത് നിന്ന് ഏകദേശം 100 മൈല്‍ അകലെയുള്ള തായ്വാന്‍, യു എസിന്റെയും ചൈനയുടെയും യുദ്ധക്കപ്പലുകളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. ചൈനീസ് സൈനിക അഭ്യാസത്തില്‍ നൂറുകണക്കിന് യുദ്ധവിമാനങ്ങളും ഡസന്‍ കണക്കിന് നാവിക കപ്പലുകളും ഉള്‍പ്പെട്ടിരുന്നു.

6

1949-ല്‍ കമ്മ്യൂണിസ്റ്റുകള്‍ ആഭ്യന്തരയുദ്ധത്തില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് തായ്വാനും ചൈനയും പിരിഞ്ഞത്. ബെയ്ജിംഗിനെ ചൈനയുടെ ഗവണ്‍മെന്റായി അംഗീകരിക്കുമ്പോഴും തായ്വാനുമായി യു എസ് അനൗപചാരിക ബന്ധങ്ങളും പ്രതിരോധ ബന്ധങ്ങളും നിലനിര്‍ത്തുന്നുണ്ട്. തായ്വാന്‍ തങ്ങളുടെ ഭാഗമാണ് എന്നും വേണ്ടി വന്നാല്‍ ആക്രമണത്തിലൂടെ ഒപ്പം ചേര്‍ക്കുക എന്നതുമാണ് ചൈനീസ് നയം.

7

കാര്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ മേഖലയില്‍ ബാഹ്യ ഇടപെടലുകള്‍ അംഗീകരിക്കില്ലെന്നും ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ അമേരിക്കന്‍ സംഘത്തിന്റെ വീണ്ടുമുള്ള സന്ദര്‍ശനത്തെ ചൈന എങ്ങനെ കാണുമെന്നത് വളരെ നിര്‍ണായകമാണ്.

'അതെന്റെ ഇഷ്ടം, നിങ്ങള്‍ നോക്കേണ്ട, രാമന്‍പിള്ളക്ക് തക്ക മറുപടിയുമായി അജകുമാര്‍'; തുറന്നുപറഞ്ഞ് സംവിധായകന്‍'അതെന്റെ ഇഷ്ടം, നിങ്ങള്‍ നോക്കേണ്ട, രാമന്‍പിള്ളക്ക് തക്ക മറുപടിയുമായി അജകുമാര്‍'; തുറന്നുപറഞ്ഞ് സംവിധായകന്‍

English summary
More US delegation reach at taiwan after House Speaker Nancy Pelosi's visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X