മോസ്കോയിലെ തീവ്രവാദ ആക്രമണം; മരണസംഖ്യ 115 ആയി; അറസ്റ്റിലായവരില്‍ 4 തോക്കുധാരികളും
മോസ്കോ: റഷ്യയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 115ന് അടുത്തെത്തി. 145ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മോസ്കോയിലെ സംഗീത നിശയ്ക്കിടെയാണ് ഭീകരാക്രമണം ഉണ്ടായത്. മോസ്കോ ക്രോക്കസ് സിറ്റി ഹാളിലായിരുന്നു സംഗീത നിശ നടന്നിരുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തിരുന്നു.
അതേസമയം ഭീകരാക്രമണത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന പതിനൊന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ആക്രമണം നടത്തിയ നാല് തോക്കുധാരികലും ഉണ്ട്. ഇവരുടെ കാര്‍ പിന്തുടര്‍ന്ന ശേഷം ബ്രയാന്‍സ്ക് മേഖലയില്‍ വെച്ചായിരുന്നു അറസ്റ്റ് ചെയ്തത്. നേരത്തെ സംഗീത നിശയ്ക്കിടെ തോക്കുധാരികള്‍ ഹാളിലേക്ക് കടന്നുവരികയും വെടിയുതിര്‍ക്കുകയുമായിരുന്നു.

യുക്രൈനില്‍ ബന്ധമുള്ളവരാണ് അക്രമികള്‍ എന്ന് റഷ്യന്‍ സുരക്ഷാ ഏജന്‍സി ആരോപിക്കുന്നു. ഇവര്‍ രക്ഷപ്പെടാനായി അതിര്‍ത്തിയിലേക്ക് സഞ്ചരിക്കുകയായിരുന്നു. റഷ്യ-യുക്രൈന് അതിര്‍ത്തി വഴി രക്ഷപ്പെടാനായിരുന്നു ശ്രമം. ഇവര്‍ക്ക് യുക്രൈനില്‍ ബന്ധങ്ങളുണ്ടെന്നും എഫ്എസ്ബി പറഞ്ഞു. അതേസമയം ഭീകരാക്രമണത്തില്‍ യുക്രൈന് യാതൊരു പങ്കുമില്ലെന്ന് പ്രസിഡന്‍സി അറിയിച്ചു.
റഷ്യയുടെ പ്രകോപനമാണ് ഈ ആക്രമണമെന്നാണ് യുക്രൈന്റെ സൈനിക ഇന്റലിജന്‍സ് ആരോപിക്കുന്നത്. മോസ്കോയുടെ സ്പെഷ്യല്‍ സര്‍വീസസാണ് ആക്രമണത്തിന് പിന്നിലെന്നും അവര്‍ ആരോപിച്ചു. അതേസമയം ആക്രമണത്തിന് ശേഷം തങ്ങളുടെ ആളുകള്‍ രക്ഷപ്പെട്ടുവെന്നാണ് ഐസിസ് അവകാശപ്പെടുന്നത്.
ആക്രമികള്‍ വേഷം മാറിയാണ് എത്തിയത്. ഇവര്‍ക്ക് വെടിയുതിര്‍ക്കുകയും, ഗ്രനേഡുകള്‍ ഉപയോഗിച്ച് സ്ഫോടനം നടത്തുകയുമായിരുന്നു. വന്‍ തീപ്പിടുത്തവും സ്ഫോടനത്തിന് പിന്നാലെയുണ്ടായി. ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് വെള്ളമെത്തിച്ച് തീയണയ്ക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. അതേസമയം നിരവധി പേര് സീറ്റുകള്‍ക്ക് പിറകില്‍ ഒളിച്ചാണ് വെടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.
യൂറോപ്പ്യന്‍ യൂണിയന്, ഫ്രാന്‍സ്, സ്പെയിന്, ഇറ്റലി എന്നിവരെല്ലാം ആക്രമണത്തെ അപലപിച്ചു. അതേസമയം ആക്രമണത്തിന് പിന്നില്‍ യുക്രൈന് പങ്കുള്ളതായി യാതൊരു തെളിവുമില്ലെന്നും യുഎസ് അറിയിച്ചു. ഭീകരാക്രമണത്തെ അവര്‍ അപലപിക്കുകയും ചെയ്തു.
അതേസമയം മോസ്കോയില്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് നേരെ തീവ്രവാദികള്‍ ആക്രമണം നടത്താനുള്ള സാധ്യത ഉണ്ടായിരുന്നു. ഇക്കാര്യം രണ്ടാഴ്ച്ച മുമ്പ് തന്നെ റഷ്യയെ അറിയിച്ചിരുന്നു. സംഗീത നിശയടക്കം ഇവര്‍ ടാര്‍ഗറ്റ് ചെയ്യാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും യുഎസ് എംബസി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തീവ്രവാദ ആക്രമണത്തെ അപലപിച്ചു. റഷ്യക്കൊപ്പം ഇന്ത്യ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ഭീകരാക്രമണ സാധ്യത സംബന്ധിച്ച വിവരം റഷ്യക്ക് കൈമാറിയിരുന്നതായി വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് അഡ്രിന്‍ വാട്സണ് വ്യക്തമാക്കി. ഈ മാസം ആദ്യം അമേരിക്കയ്ക്ക് മോസ്കോയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരം ലഭിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വലിയ സമ്മേളനങ്ങളും സംഗീത പരിപാടികളും ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് സാധ്യതയുള്ളതായി റഷ്യയിലുള്ള അമേരിക്കക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നതായും വാട്സണ് അറിയിച്ചു.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications