Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ ജീവൻ അപകടത്തിലാണ്, എന്നാൽ ഭയമില്ല', അവിശ്വാസ പ്രമേയത്തിന് മുൻപായി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: തന്റെ ജീവന്‍ അപകടത്തിലാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചത് എന്ന് എആര്‍വൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ''എന്നാല്‍ ഞാന്‍ ഭയക്കുന്നില്ല. ഒരു സ്വതന്ത്ര-ജനാധിപത്യ പാകിസ്താന് വേണ്ടിയുളള പോരാട്ടം തുടരും'', ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് എതിരെയുളള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ദേശീയ അസംബ്ലിയില്‍ വോട്ടിനിടാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ''സൈന്യം തനിക്ക് മുന്നില്‍ മൂന്ന് ഓപ്ഷനുകളാണ് വെച്ചിരിക്കുന്നത്. ഒന്നുകില്‍ അവിശ്വാസ പ്രമേയത്തെ നേരിടുക. അല്ലെങ്കില്‍ നേരത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ജനവിധി തേടുക. അതുമല്ലെങ്കില്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജി സമര്‍പ്പിക്കുക'', ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

66

പ്രതിപക്ഷത്തെ അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി. തന്റെ ജീവന്‍ അപകടത്തിലാണ് എന്നത് മാത്രമല്ല, വിദേശ ശക്തികളുടെ കയ്യിലെ പാവകളായ പ്രതിപക്ഷം തന്നെ വ്യക്തിഹത്യ നടത്തുമെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. ഇക്കാര്യം എന്റെ രാജ്യത്തെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. തന്റെ മാത്രമല്ല ഭാര്യയുടെ ജീവനും അപകടത്തിലാണ് എന്നും അവരേയും പ്രതിപക്ഷം വ്യക്തിഹത്യ നടത്തുമെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.

സൂപ്പർ കൂൾ ആൻഡ് സ്റ്റൈലിഷ് റിമ, ദുബായ് എക്സ്പോയിൽ നിന്നും കലക്കൻ ചിത്രങ്ങളുമായി റിമ കല്ലിങ്കൽ

ടടഅവിശ്വാസ പ്രമേയം എന്ന കടമ്പ വിജയകരമായി മറികടക്കുകയാണ് എങ്കില്‍ തങ്ങള്‍ക്ക് പ്രതിപക്ഷത്തേക്ക് കൂറുമാറിയവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാകില്ല. ഏറ്റവും നല്ല വഴി തിരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിക്കുക എന്നതാണ്''. രാജ്യത്തെ ജനങ്ങള്‍ തനിക്ക് ഭൂരിപക്ഷം നല്‍കണമെന്നും അങ്ങനെ വന്നാല്‍ തനിക്ക് ആരോടും വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ''പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നീക്കം ഒരു ഗൂഢാലോചനയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ തന്നെ അക്കാര്യം തനിക്ക് അറിയാമായിരുന്നു. ചില പ്രതിപക്ഷ നേതാക്കള്‍ വിദേശ എംബസ്സികള്‍ സന്ദര്‍ശിക്കുന്നത് സംബന്ധിച്ച് തനിക്ക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു'' എന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ഹുസൈന്‍ ഹഖാനിയെ പോലുളള ആളുകള്‍ ലണ്ടനില്‍ നവാസ് ഷെരീഫിനെ സന്ദര്‍ശിച്ചിരുവെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം ദേശീയ അസംബ്ലി ചേര്‍ന്ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരുന്നുവെങ്കില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ പിരിച്ച് വിടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+