ചില രാജ്യങ്ങൾ ഭീകരവാദം കൊണ്ട് ജിവിക്കുന്നു.. ജി20യിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് മോദി!!
ഹാംബർഗ്: ചില രാജ്യങ്ങൾ ഭീകരവാദത്തെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടുന്നതിനുള്ള ഉപകരണമായി ഉപയോഗിക്കുന്നു എന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഹംബർഗിൽ ജി 20 സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ഭീകരസംഘടനകളായ ലഷ്കർ ഇ തൊയ്ബ, ജയ്ഷേ മുഹമ്മദ് എന്നിവയെ ഐസിസും താലിബാനുമായിട്ടാണ് നരേന്ദ്രമോദി താരതമ്യം ചെയ്തത്.
ഭീകരവാദം കൊണ്ട് രാഷ്ട്രീയനേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന രാജ്യങ്ങൾക്കെതിരെ ജി 20 അംഗരാജ്യങ്ങള്‍ കടുത്ത നടപടികൾ എടുക്കണമെന്ന് നരേന്ദ്രമോദി പറഞ്ഞു. മോദി ഉന്നം വെച്ചത് അയൽരാജ്യമായ പാകിസ്താനെയാണ് എന്നത് പകൽ പോലെ വ്യക്തമാണ്. മോദി പേരെടുത്ത് പറഞ്ഞ രണ്ട് ഭീകരസംഘടനകൾക്കും പാകിസ്താനിൽ വേരുകളുള്ളതാണ്.

ജി 20 സമ്മേളനത്തിൽ ഭീകരവാദികളുടെ പട്ടിക കൈമാറുന്നത് അടക്കം 20 ഇന ആക്ഷൻ പ്ലാൻ മോദി മുന്നോട്ടുവെച്ചു. നൈജീരിയയിലെ ബൊക്കോ ഹറാം, മിഡിൽ ഈസ്റ്റിലെ അൽ ഖായ്ദ, ഐസിസ് എന്നിവ പോലെയാണ് തെക്കൻ ഏഷ്യയിൽ ലഷ്കറും ജയ്ഷേ മുഹമ്മദും എന്നാണ് നരേന്ദ്ര മോദി പറഞ്ഞത്.
ഭീകരവാദത്തെ കൂട്ടായി അടിച്ചമർത്തണമെന്ന് നരേന്ദ്രമോദി ബ്രിക്സ് കൂട്ടായ്മയെ അഭിസംബോധന സംസാരിക്കുമ്പോഴും പറഞ്ഞു. ഭീകരവാദത്തിനെതിരെ ബ്രിക്സിന്റെ നേതൃഗുണവും ഉറച്ചശബ്ദവും ലോകത്തിന് കാണിച്ചുകൊടുക്കണം എന്നാണ് നരേന്ദ്രമോദി ആഹ്വാനം ചെയ്തത്. തീവ്രവാദത്തെ നേരിടാൻ കൂട്ടായ ശബ്ദം ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications