യമന്‍ വിമതര്‍ക്ക് ആയുധം: അറബ് ലീഗിന്റെ ആരോപണം തള്ളി ഹിസ്ബുല്ല

  • Posted By:
Subscribe to Oneindia Malayalam

ബെയ്‌റൂത്ത്: യമനിലെ ഹൂത്തി വിമതര്‍ക്ക് ഹിസ്ബുല്ല ആയുധങ്ങള്‍ നല്‍കുന്നുവെന്ന അറബ് ലീഗിന്റെ ആരോപണം തള്ളി ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്‌റുല്ല. ഓദ്യോഗിക ടെലിവിഷനില്‍ നടത്തിയ പ്രസ്താവനയിലാണ് അറബ് രാജ്യങ്ങളില്‍ നിന്നുള്ള വിദേശമന്ത്രിമാരുടെ യോഗം തങ്ങള്‍ക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ നസ്‌റുല്ല ശക്തമായി പ്രതികരിച്ചത്. ലബനാന്‍ പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള വിഭാഗമായ ഹിസ്ബുല്ലയ്ക്ക് ശക്തമായ സൈനിക സംവിധാനങ്ങളുമുണ്ട്. ഹിസ്ബുല്ല ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നും അറബ് രാജ്യങ്ങളിലെ തീവ്രവാദി വിഭാഗങ്ങള്‍ക്ക് ആയുധം നല്‍കുന്നുവെന്നും കഴിഞ്ഞ ദിവസം ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ ചേര്‍ന്ന അറബ് ലീഗ് യോഗം കുറ്റപ്പെടുത്തിയിരുന്നു.

ദിലീപിനെ പൂട്ടാന്‍ മഞ്ജുവിനെ ഇറക്കും... പ്രധാന സാക്ഷി മഞ്ജു തന്നെ, കുറ്റപത്രം ഉച്ചയോടെ

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനെതിരേ ഹൂത്തികള്‍ ആക്രമണം നടത്താന്‍ ഉപയോഗിച്ച ബാലിസ്റ്റിക് മിസൈല്‍ നല്‍കിയത് ഹിസ്ബുല്ലയാണെന്ന് സൗദിയും ആരോപിച്ചിരുന്നു. എന്നാല്‍ യമനിലേക്കോ ബഹ്‌റൈനിലേക്കോ കുവൈത്തിലേക്കോ ഇറാഖിലേക്കോ മറ്റേതെങ്കിലും അറബ് രാജ്യത്തേക്കോ തങ്ങള്‍ ബാലിസ്റ്റിക് മിസൈല്‍ പോയിട്ട് ഒരു സാധാരണ തോക്ക് പോലും എത്തിച്ചിട്ടില്ലെന്ന് ഹസന്‍ നസ്‌റുല്ല പറഞ്ഞു. എന്നു മാത്രമല്ല, തങ്ങളുടെ പക്കല്‍ ബാലിസ്റ്റിക് മിസൈലുകളില്ല. ഫലസ്തീന്‍, സിറിയ എന്നിവിടങ്ങളിലേക്ക് മാത്രമാണ് തങ്ങള്‍ ആയുധങ്ങള്‍ കയറ്റി അയച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

yemen

നവംബര്‍ നാലിന് റിയാദ് വിമാനത്താവളത്തിനു നേരെ നടന്ന മിസൈല്‍ ആക്രമണത്തില്‍ ഹിസ്ബുല്ലയ്ക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം നേരത്തേ തങ്ങള്‍ പറഞ്ഞതാണ്. എന്നാല്‍ ചിലര്‍ക്കെങ്കിലും അത് മനസ്സിലായിട്ടില്ല. യമനി ജനതയ്ക്ക് ആയുധങ്ങള്‍ നിര്‍മിക്കാനുള്ള തലച്ചോറും കരുത്തുമുണ്ടെന്ന കാര്യം സൗദി അറേബ്യ മനസ്സിലാക്കിയിട്ടില്ലെന്നും നസ്‌റുല്ല പരിഹസിച്ചു. സൗദി സഖ്യം യമനില്‍ നടത്തുന്ന കൂട്ടക്കുരുതിയെ നിശിതമായി വിമര്‍ശിക്കാനും ഹിസ്ബുല്ല നേതാവ് മറന്നില്ല. രണ്ടു വര്‍ഷത്തിലേറെയായി തുടരുന്ന സൈനിക നടപടികള്‍ക്കു ശേഷവും യമനില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ സൗദി സഖ്യത്തിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Hezbollah leader Hassan Nasrallah has rejected claims made by Arab foreign ministers that the Lebanese group is arming rebels in Yemen

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്