'റഷ്യയുമായി ഇനിയും കച്ചവടം തുടർന്നാൽ..'; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നാറ്റോയുടെ തീരുവ മുന്നറിയിപ്പ്
ന്യൂയോർക്ക്: ബ്രസീൽ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾക്ക് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുടെ കർശനമായ മുന്നറിയിപ്പ്. റഷ്യയുമായുള്ള വ്യാപാര ബന്ധങ്ങളുടെ പേരിൽ തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണിയാണ് നാറ്റോ സെക്രട്ടറി നടത്തിയിരിക്കുന്നത്. റഷ്യയുമായി ഇതേനിലയിൽ വ്യാപാരം തുടർന്നാൽ മേൽ പറഞ്ഞ രാജ്യങ്ങൾക്ക് കടുത്ത സാമ്പത്തിക ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പാണ് നൽകിയത്.
യുഎസ് സെനറ്റർമാരെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച റുട്ടെ, സമാധാന ചർച്ചകൾ ഗൗരവമായി എടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ സമ്മർദ്ദത്തിലാക്കണമെന്ന് ചൈന, ഇന്ത്യ, ബ്രസീൽ എന്നിവിടങ്ങളിലെ നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്‌തു. ബ്രിക്‌സ് കൂട്ടായ്‌മയിലെ അംഗങ്ങൾ എന്ന നിലയിൽ ഇവയെ മുന്നിൽ നിർത്തി സമ്മർദ്ദം ചെലുത്തുക എന്നതാണ് നാറ്റോ മുഖേന യുഎസ് ശ്രമിക്കുന്നതെന്ന് വ്യക്തം.

'നിങ്ങൾ ചൈനയുടെ പ്രസിഡന്റോ, ഇന്ത്യയുടെ പ്രധാനമന്ത്രിയോ, ബ്രസീൽ പ്രസിഡന്റോ ആണെങ്കിൽ, റഷ്യയുമായി വ്യാപാരം തുടരുകയും അവരുടെ എണ്ണയും വാതകവും വാങ്ങുകയും ചെയ്‌താൽ, മോസ്കോയിലെ വ്യക്തി സമാധാന ചർച്ചകളെ ഗൗരവമായി എടുത്തില്ലെങ്കിൽ, ഞാൻ 100 ശതമാനം ദ്വിതീയ ഉപരോധങ്ങൾ ഏർപ്പെടുത്തും' റുട്ടെ പറഞ്ഞു.
'ഈ മൂന്ന് രാജ്യങ്ങളോടും എനിക്ക് പറയാനുള്ളത്, പ്രത്യേകിച്ച്, ഇതാണ്: നിങ്ങൾ ഇപ്പോൾ ബീജിംഗിലോ ഡൽഹിയിലോ താമസിക്കുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ നിങ്ങൾ ബ്രസീലിന്റെ പ്രസിഡന്റാണെങ്കിൽ, നിങ്ങൾ ഇത് പരിശോധിക്കാൻ ആഗ്രഹിച്ചേക്കാം, കാരണം ഇത് നിങ്ങളെ വളരെയധികം ബാധിച്ചേക്കാം' അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഈ രാജ്യങ്ങളുടെ നേരിട്ടുള്ള ഇടപെടലും നാറ്റോ തേടി. 'അതുകൊണ്ട് ദയവായി വ്‌ളാഡിമിർ പുടിനെ വിളിച്ച് സമാധാന ചർച്ചകൾ ഗൗരവമായി എടുക്കണമെന്ന് പറയുക, അല്ലാത്തപക്ഷം ഇത് ബ്രസീലിനും ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെ വലിയ തോതിൽ തിരിച്ചടിയാകും' എന്നായിരുന്നു റുട്ടെ പറഞ്ഞത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുക്രൈനിന് പുതിയ സൈനിക പിന്തുണ പ്രഖ്യാപിക്കുകയും റഷ്യയ്ക്കും അവരുടെ വ്യാപാര പങ്കാളികൾക്കും മേൽ തീരുവകൾ വർധിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് നാറ്റോ നേതാവിന്റെ പരാമർശം എന്നതാണ് ശ്രദ്ധേയമായ കാര്യം.
റഷ്യയുടെ വ്യോമാക്രമണങ്ങളെ ചെറുക്കുന്നതിന് സുപ്രധാനമെന്ന് കീവ് കരുതുന്ന പാട്രിയറ്റ് മിസൈൽ സംവിധാനങ്ങൾ പോലുള്ള നൂതന ആയുധങ്ങൾ അയയ്ക്കുന്നതും ട്രംപിന്റെ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഇടയ്ക്ക് ഒന്ന് താഴ്ന്ന യുക്രൈൻ മനോവീര്യം പൂർവാധികം ശക്തിയോടെ തിരിച്ചുവരുന്ന കാഴ്‌ചയാണ് കാണുന്നത്.
അതിനിടെ നിയന്ത്രണങ്ങളുടെ ഭാഗമായി റഷ്യൻ കയറ്റുമതിക്ക് 100 ശതമാനം തീരുവ ചുമത്തുമെന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകുകയും 50 ദിവസത്തിനുള്ളിൽ യുക്രൈനുമായി സമാധാന കരാറിൽ എത്തിയില്ലെങ്കിൽ റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്ക് മേൽ ദ്വിതീയ ഉപരോധം ഏർപ്പെടുത്താനുള്ള പദ്ധതികൾ സൂചിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതാണ് നാറ്റോ ഏറ്റുപിടിച്ചിരിക്കുന്നത്.
റഷ്യയുടെ ക്രൂഡ് ഓയിൽ ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യങ്ങളിൽ ഇന്ത്യ, ചൈന, തുർക്കി എന്നിവ ഉൾപ്പെടുന്നുവെന്നും ട്രംപ് ഉപരോധം ഏർപ്പെടുത്തിയാൽ ഈ രാജ്യങ്ങൾക്ക്, അതിൽ തന്നെ പ്രത്യേകിച്ച് ഇന്ത്യയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു. അതിനിടെയാണ് നാറ്റോയും സമാന നിലപാട് പ്രഖ്യാപിച്ചത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications