Get Updates
Get notified of breaking news, exclusive insights, and must-see stories!

വവ്വാലുകളില്‍ സാന്നിധ്യം, നിയോകോവിനെ ഭയക്കണം, ലോകാരോഗ്യ സംഘടന പറയുന്നത് ഇങ്ങനെ

ജനീവ: പുതിയ കൊറോണവൈറസ് നിയോകോവിനെ ഭയപ്പെടണമെന്ന് ലോകാരോഗ്യ സംഘടന. ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് ചൈനയാണ് പുറത്ത് വിട്ടത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വവ്വാലുകളിലാണ് നിയോകോവിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇതുവരെ വന്നതില്‍ ഏറ്റവും അപകടകാരിയായ വേരിയന്റാണ് ഇപ്പോഴുള്ളതെന്നാണ് കണ്ടെത്തല്‍. മരണനിരക്കും വ്യാപനവും സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നത്. ഇത് ഭീഷണിയാണോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. അതിനായി പഠനങ്ങള്‍ നടത്തണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

1

വുഹാന്‍ യൂണിവേഴ്‌സിറ്റിയാണ് ഭയപ്പെടുത്തുന്ന പുതിയ വേരിയന്റിനെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളില്‍ കണ്ടെത്തിയ നിയോകോവ് മൃഗങ്ങളില്‍ പടരുമെന്നാണ് കണ്ടെത്തിയിരുന്നത്. ഇതുവരെ മനുഷ്യരിലേക്ക് പടരുമെന്ന് കണ്ടെത്തിയിരുന്നില്ല. എന്നാല്‍ പുതിയ പഠനത്തിലാണ് ഇത് മനുഷ്യരെയും ബാധിക്കുമെന്ന് കണ്ടെത്തിയത്. ഒരു ജനിതക മാറ്റം കൂടി സംഭവിച്ചാല്‍ മനുഷ്യന് ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും അപകടകാരിയായി നിയോകോവ് മാറും. എന്നാല്‍ ഇത് പൂര്‍ണമായും സ്ഥിരീകരിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. മനുഷ്യരിലേക്ക് ഈ വൈറസ് പടരുമെന്ന കാര്യത്തില്‍ കൂടുതല്‍ പഠനം നടക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

മനുഷ്യരിലേക്ക് പടരുന്ന വൈറസുകളില്‍ 75 ശതമാനവും വന്യമൃഗങ്ങളില്‍ നിന്നാണ് വിരുന്നത്. ഇതില്‍ പലതും അപകടകാരികള്‍ കൂടിയാണ്. കൊറോണവൈറസ് സാധാരണ മൃഗങ്ങളില്‍ കണ്ടുവരാറുണ്ട്. പ്രത്യേകിച്ച് വവ്വാലുകള്‍ കൊറോണവൈറസിന്റെ വാഹകരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അത് മാത്രമല്ല പല വൈറസുകളും വവ്വാലുകളില്‍ നിന്നാണ് മനുഷ്യരിലേക്ക് പടരുന്നതെന്നും ലോകാരോഗ്യസംഘടന പറയുന്നു. ആഗോള ആനിമല്‍ ഹെല്‍ത്ത് സംഘടനയുമായി പുതിയ കൊറോണയെ കുറിച്ച് പഠനം നടത്തുന്നുണ്ട്. മൃഗങ്ങളില്‍ നിന്നുണ്ടാവുന്ന വൈറസുകളെ നിരീക്ഷിക്കാനാണിതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

മൂന്നിലൊരാള്‍ രോഗം വന്ന് മരിക്കാനുള്ള സാധ്യതയാണ് നിയോകോവിലൂടെ ഉള്ളതെന്ന് നേരത്തെ ചൈനീസ് ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു. അതിതീവ്ര വ്യാപനവും ഇതിലൂടെ സംഭവിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇത്തരം വൈറസുകളുടെ അപകടസാധ്യത മനസ്സിലാവുന്ന അതീവ ദുഷ്‌കരമാണെന്ന് ദില്ലിയില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ പറയുന്നു. പല വൈറസുകളും വനത്തില്‍ നിന്നാണ് ഉദ്ഭവിക്കുന്നത്. ഇത്തരം ഡസന്‍ കണക്കിന് വൈറസുകള്‍ വനത്തിലുണ്ടാവാം. അതൊന്നും ഭീഷണിയാവുമെന്ന് പറയാനാവില്ല. കൂടുതല്‍ പഠനത്തിലൂടെ മാത്രമേ അക്കാര്യംഉറപ്പിക്കാനാവൂ എന്നും റഷ്യന്‍ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ലോകാരോഗ്യ സംഘടന പറഞ്ഞത് താല്‍ക്കാലികമായിട്ടെങ്കിലും ശാസ്ത്രലോകത്തിന് ആശ്വാസമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+