Get Updates
Get notified of breaking news, exclusive insights, and must-see stories!

സിറിയയിലെ രഹസ്യ ആണവ റിയാക്ടര്‍ ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തതെങ്ങിനെ? ഞെട്ടിക്കുന്ന വിവരങ്ങള്‍!

സിറിയയിലെ രഹസ്യ ആണവ റിയാക്ടര്‍ ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തതെങ്ങിനെ? ഞെട്ടിക്കുന്ന വിവരങ്ങള്‍!

ന്യുയോര്‍ക്ക്: സിറിയ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന അല്‍ കിബാര്‍ ആണവ റിയാക്ടര്‍ അതിനേക്കാള്‍ രഹസ്യമായി ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തതെങ്ങനെയെന്നതിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. 2007ലെ സംഭവത്തെക്കുറിച്ച് അമേരിക്കന്‍ മാഗസിനായ ദി ന്യുയോര്‍ക്കര്‍ ആണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഇസ്രായേലും സിറിയയും അടക്കം ഇത്രയും കാലം രഹസ്യമാക്കി വച്ചിരുന്ന വിവരങ്ങളാണ് ഇപ്പോള്‍ പരസ്യമായിരിക്കുന്നത്. വര്‍ഷങ്ങളോളം ഇസ്രായേലില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന അമേരിക്കന്‍ ജൂതന്‍ ഡേവിഡ് മകോവിസ്‌കിയാണ് ഈ രഹസ്യം കണ്ടെത്തിയത്.

മൊസാദ് വിവരങ്ങള്‍ ചോര്‍ത്തിയത് സിറിയന്‍ ആണവ തലവനില്‍ നിന്ന്

മൊസാദ് വിവരങ്ങള്‍ ചോര്‍ത്തിയത് സിറിയന്‍ ആണവ തലവനില്‍ നിന്ന്

2006ലാണ് സിറിയയുടെ ആണവായുധ നിര്‍മാണ ശ്രമങ്ങളെക്കുറിച്ച് ഇസ്രായേലിന് സൂചന ലഭിക്കുന്നത്. വടക്കുകിഴക്കന്‍ സിറിയയിലെ ദേര്‍ അസ്സൂറില്‍ ഒരു വലിയ കെട്ടിടം പണിയുന്നുണ്ടെന്നുള്ള വിവരം മാത്രമേ രഹസ്യ ഏജന്‍സിയായ മൊസാദിന്റെ പക്കലുണ്ടായിരുന്നുള്ളൂ. 2007 മാര്‍ച്ച് ഏഴിന് വിയന്നയില്‍ വച്ചാണ് ഇതേക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നത്. അതും സിറിയന്‍ ആണവോര്‍ജ ഏജന്‍സി തലവനായ ഇബ്‌റാബീം ഉസ്മാനില്‍ നിന്ന്! അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഇദ്ദേഹത്തിന്റെ വീട്ടില്‍ രഹസ്യമായി കടന്നുകൂടിയ മൊസാദ് ഏജന്റുമാര്‍ കംപ്യൂട്ടറില്‍ നിന്ന് ആണവ റിയാക്ടറിന്റെ മൂന്നു പടങ്ങള്‍ പകര്‍ത്തിയെടുക്കുകയായിരുന്നു. വിവരങ്ങള്‍ മോഷണം പോയത് ഇബ്രാഹീം അറിഞ്ഞത് പോലുമില്ല.

ഉത്തരകൊറിയന്‍ സഹായത്തോടെ ആണവ കേന്ദ്രം

ഉത്തരകൊറിയന്‍ സഹായത്തോടെ ആണവ കേന്ദ്രം

കംപ്യൂട്ടറില്‍ നിന്ന് ലഭിച്ച ചിത്രങ്ങള്‍ സിറിയയിലെ ഒരു കെട്ടിട സമുച്ഛയത്തിനകത്ത് വെച്ച് എടുത്തതായിരുന്നു. ആണവ റിയാക്ടറെന്ന് തോന്നിക്കുന്ന കെട്ടിടങ്ങള്‍ക്കു സമീപം ഉത്തരകൊറിയക്കാരായ ആളുകളെ കണ്ടതോടെ അണ്വായുധ നിര്‍മാണത്തിനുള്ള തയ്യാറെടുപ്പാണെന്ന് മൊസാദ് ഉറപ്പിക്കുകയായിരുന്നു. ഉത്തര കൊറിയയിലെ യോംഗ്ബിയോണിലേതിനു സമാനമായിരുന്നു തുര്‍ക്കി-ഇറാഖ് അതിര്‍ത്തിക്കടുത്ത് നിര്‍മിക്കുന്ന ആണവ കേന്ദ്രം. യൂഫ്രട്ടീസ് നദിയില്‍ നിന്ന് വെറും 800 മീറ്റര്‍ അകലെയായിരുന്നു ഇത്.

 ഉടന്‍ നശിപ്പിച്ചില്ലെങ്കില്‍ പണി പാളും!

ഉടന്‍ നശിപ്പിച്ചില്ലെങ്കില്‍ പണി പാളും!

അടുത്ത ദിവസം തന്നെ മൊസാദ് തലവന്‍ മെയര്‍ ദഗനും രണ്ട് കൂട്ടാളികളും പ്രധാനമന്ത്രി എഹൂദ് ഒല്‍മേര്‍ട്ടുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയാണ് സിറിയന്‍ റിയാക്ടറിനെ കുറിച്ചുള്ള വിവരം ധരിപ്പിച്ചത്. പ്ലൂട്ടോണിയം റിയാക്ടര്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനു മുമ്പെ അത് തകര്‍ക്കണമെന്നായിരുന്നു മൊസാദിന്റെ ഉപദേശം. കാരണം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞ ശേഷം തകര്‍ത്താല്‍ അവിടെ നിന്നുള്ള വികിരണത്തില്‍ യൂഫ്രട്ടീസ് നദിയിലെ വെള്ളമുള്‍പ്പെടെ മലിനമാവാന്‍ സാധ്യതയുണ്ടെന്ന് അവര്‍ പറഞ്ഞു.

 രഹസ്യ കൂടിയാലോചന

രഹസ്യ കൂടിയാലോചന

കാര്യത്തിന്റെ ഗൗരവം പിടികിട്ടിയ പ്രധാനമന്ത്രി ഉടന്‍ തന്നെ അതീവരഹസ്യമായി ഒരു യോഗം വിളിച്ചുചേര്‍ത്തു. പ്രധാനമന്ത്രിയുടെ ഓഫീസിനു പകരം ജറൂസലേമിലെ ബാല്‍ഫര്‍ സ്ട്രീറ്റിലുള്ള വീട്ടില്‍ വച്ചായിരുന്നു രഹസ്യയോഗം. യോഗത്തില്‍ മൂന്ന് മുന്‍ പ്രധാനമന്ത്രിമാരും പ്രതിരോധ, സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പങ്കെടുത്തു.

 അമേരിക്കന്‍ പ്രസിഡന്റിനെ വിവരങ്ങള്‍ ധരിപ്പിച്ചു

അമേരിക്കന്‍ പ്രസിഡന്റിനെ വിവരങ്ങള്‍ ധരിപ്പിച്ചു

ഏപ്രില്‍ 18ന് ഷിമോണ്‍ പെരസും യു.എസ് പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സും തമ്മില്‍ കൂടിക്കാഴ്ച നടത്തി ബുഷ് ഭരണകൂടത്തെ കാര്യങ്ങള്‍ ധരിപ്പിച്ചു. അതിനിടയില്‍ വാഷിംഗ്ടണിലെത്തിയ മൊസാദ് തലവന്‍ തങ്ങളുടെ പക്കലുള്ള ചിത്രങ്ങള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരെ കാണിച്ച് ബോധ്യപ്പെടുത്തുകുയും ചെയ്തു. ഇറാഖില്‍ അണ്വായുധമുണ്ടെന്ന് പറഞ്ഞ് നാണം കെട്ട സമയമായതിനാല്‍ ജോര്‍ജ് ബുഷ് ഇക്കാര്യം അപ്പടി വിശ്വസിക്കുന്നതിന് പകരം അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയോട് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. രഹസ്യമായിരിക്കണം, ഉറപ്പുവരുത്തുകയും വേണം എന്നതായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് ബുഷ് നല്‍കിയ നിര്‍ദേശം. അതോടൊപ്പം നയന്ത്രമാര്‍ഗത്തിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന നിര്‍ദേശവും ബുഷ് നല്‍കി.

2017 സപ്തംബര്‍ 1 അര്‍ധരാത്രി

2017 സപ്തംബര്‍ 1 അര്‍ധരാത്രി

എന്നാല്‍ നയതന്ത്രത്തിന്റെ വാതില്‍ തുറക്കുന്നത് സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് കൂടുതല്‍ സമയം ലഭിക്കുമെന്നതിനാല്‍ ആക്രമണം തന്നെയായിരുന്നു ഇസ്രായേലിന്റെ ലക്ഷ്യം. 2017 സപ്തംബര്‍ 1 അര്‍ധരാത്രി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിനു ശേഷമാണ് ആക്രമണം നടത്തിയത്. 17 ടണ്‍ ബോംബുകളുമായി നാല് എഫ്-16 വിമാനങ്ങളും നാല് എഫ്-15 വിമാനങ്ങളും ഇസ്രായേലില്‍ നിന്ന് പറന്നുയര്‍ന്നു. വടക്ക് മെഡിറ്ററേനിയന്‍ ഭാഗത്തേക്ക് പറന്ന വിമാനം അവിടെ നിന്ന് സിറിയ-തുര്‍ക്കി അതിര്‍ത്തിക്കുമുകളിലൂടെ കിഴക്കോട്ട് തിരിഞ്ഞു. അര്‍ധരാത്രി ഒരു മണിയോടടുത്ത സമയത്ത് അരിസോണ എന്ന കോഡ് വാക്ക് മുഴങ്ങിയതോടെ 17 ടണ്‍ സ്‌ഫോടക വസ്തുക്കള്‍ സിറിയന്‍ ആണവ കേന്ദ്രത്തില്‍ പതിക്കുകയായിരുന്നു. ആക്രമണത്തില്‍ അവിടെയുണ്ടായിരുന്ന 35ഓളം ജീവനക്കാര്‍ കൊല്ലപ്പെടുകയുമുണ്ടായി.

ആക്രമണത്തെ കുറിച്ച് സിറിയ മൗനം പാലിച്ചു

ആക്രമണത്തെ കുറിച്ച് സിറിയ മൗനം പാലിച്ചു

പിറ്റേന്ന് സിറിയന്‍ സൈന്യം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍, സിറിയന്‍ വ്യോമാതിര്‍ത്തി കടന്ന ഇസ്രായേല്‍ യുദ്ധവിമാനങ്ങളെ സൈന്യം തുരത്തിയതായി അറിയിച്ചു. ആണവ റിയാക്ടറിനെതിരായ ആക്രമണത്തെക്കുറിച്ച് സിറിയ ഒന്നും പറയില്ലെന്ന് ഇസ്രായേലിന് ഉറപ്പുണ്ടായിരുന്നു. ആണവായുധം ഉണ്ടെന്ന് സമ്മതിക്കലാവും അത് എന്നതായിരുന്നു കാരണം. പ്രസിഡന്റ് ബുഷ് ആക്രമണത്തെക്കുറിച്ച് തന്റെ ഓര്‍മക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നുവെങ്കിലും ഇസ്രായേല്‍ ഇതേക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+