ഇന്ത്യയിലെ സ്ത്രീ വിരുദ്ധത ഇത്രത്തോളമാണ്; തുറന്നു കാട്ടിയത് ഐക്യ രാഷ്ട്രസഭയിലെ യുഎസ് പ്രതിനിധി
ന്യൂയോര്‍ക്ക്: സ്ത്രീആയതുകൊണ്ട് മാത്രം തന്റെ അമ്മയ്ക്ക് ഇന്ത്യയില്‍ ജഡ്ജി സ്ഥാനം നിഷേധിക്കപ്പെട്ടെ്‌ന് ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധിയും ഇന്ത്യ ലംശജയുമായ നിക്കി ഹാലെ. ' സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം' എന്ന വിഷയത്തില്‍ യുഎസ് വിദേശകാര്യ സമിതിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നേടാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് നിയമ വിദ്യാഭ്യാസം നേടാന്‍ ഭാഗ്യം സിദ്ധിച്ചയാളാണ് എന്റെ അമ്മ. രാജ്യത്തെ ആദ്യകാലത്തെ വനിത അഭിഭാഷകരില്‍ ഒരാളായ അമ്മയെ ജഡ്ജി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍, സ്ത്രീ ആയതുകൊണ്ട് മാത്രം അമ്മയ്ക്ക് ജഡ്ജി സ്ഥാനം നിഷേധിക്കപ്പെട്ടെന്നും അവര്‍ പറഞ്ഞു.

നിക്കി ഹാലെ
സ്ത്രീസമൂഹത്തിന്റെ ഒരു വലിയ ആരാധികയാണു ഞാന്‍. അവര്‍ക്കു ചെയ്യാന്‍ സാധിക്കാത്തതായി ഒന്നുമില്ല എന്നും ഞാന്‍ വിശ്വസിക്കുന്നു. സ്ത്രീകളുടെ ഉയര്‍ച്ചയെ പ്രോത്സാഹിപ്പിച്ചിട്ടുള്ള ജനാധിപത്യ വ്യവസ്ഥകള്‍ക്കെല്ലാം അതിന്റെ മെച്ചം ലഭിച്ചിട്ടുണ്ടെന്നും നിക്കി ഹാലെ പറഞ്ഞു.

ഇന്ത്യന്‍ വംശജ
സൗത്ത് കാരലീനയിലെ ഗവര്‍ണറയിരുന്ന നിക്കി ഹാലെ, യുഎസില്‍ ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന ഇന്ത്യന്‍ വംശജയായ ആദ്യ വനിതയാണ്.

ഭര്‍ത്താവ്
പഞ്ചാബില്‍ നിന്നു യുഎസിലേക്കു കുടിയേറിയവരാണു നിക്കിയുടെ മാതാപിതാക്കള്‍. അഫ്ഗാനിസ്ഥാനില്‍ സേവനം അനുഷ്ഠിച്ചിരുന്ന പട്ടാള ക്യാപ്റ്റനായ മൈക്കലാണ് നിക്കിയുടെ ഭര്‍ത്താവ്.

ബോബി ജിന്‍ഡല്‍
ലൂയിസിയാനയില്‍ ഗവര്‍ണറായ ബോബി ജിന്‍ഡല്‍ കഴിഞ്ഞാല്‍ യുഎസില്‍ ഗവര്‍ണറാകുന്ന രണ്ടാമത്തെ ഇന്ത്യന്‍-അമേരിക്കന്‍ എന്ന ബഹുമതിയും നിക്കിക്കുള്ളതാണ്.












Click it and Unblock the Notifications