ഐക്യരാഷ്ട്ര സഭയുടെ പിടിപ്പുകേട്; നന്ദി പോലുമില്ല: രൂക്ഷവിമര്‍ശനവുമായി ട്രംപ്: ഇന്ത്യയ്ക്കും കുറ്റം
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയുടെ 80-ാമത് പൊതുസഭാ സമ്മേളനത്തില്‍ യുഎന്നിന്റെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഐക്യരാഷ്ട്ര സഭയ്ക്കെതിരേ രൂക്ഷവിമര്‍ശനമാണ് ട്രംപ് ഉയര്‍ത്തിയത്. ഐക്യരാഷ്ട്ര സഭക്ക് പ്രസക്തിയില്ലെന്നും സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അമേരിക്കയാണെന്നുമാണ് ട്രംപ് പറഞ്ഞത്. ഇന്ത്യ-പാക് സംഘര്‍ഷം, ഇറാന്-ഇസ്രായേല്‍ യുദ്ധം എന്നിവ ഉള്‍പ്പെടെ താന്‍ ഏഴ് മാസത്തില്‍ ഏഴ് യുദ്ധം അവസാനിപ്പിച്ചതായും ട്രംപ് ആവര്‍ത്തിച്ചു. എന്നിട്ടും ഒരു നന്ദി പോലും യുഎന്‍ രേഖപ്പെടുത്തിയില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. നൊബേല്‍ സമ്മാനം തനിക്ക് അവകാശപ്പെട്ടതാണെന്ന് ട്രംപ് ആവര്‍ത്തിച്ചു.
ലോക നേതാക്കളുടെയും ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെയും സാന്നിധ്യത്തിലായിരുന്നു ട്രംപിന്റെ വിമര്‍ശനം. ടെലിപ്രോംപ്റ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് പ്രസംഗം ആരംഭിച്ചത്. ഇത് ഐക്യരാഷ്ട്ര സഭയുടെ പിടിപ്പുകേടായി ട്രംപ് ചൂണ്ടിക്കാട്ടുകയും ചെയ്തു.

ഇസ്രായേല്‍-ഇറാന്, ഇന്ത്യ-പാകിസ്ഥാന്, റുവാണ്ട-ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, തായ്ലന്ഡ്-കംബോഡിയ, അര്‍മേനിയ-അസര്ബൈജാന്, ഈജിപ്റ്റ്-എത്യോപ്യ, സെര്‍ബിയ-കൊസോവോ തുടങ്ങിയ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം താന്‍ അവസാനിപ്പിച്ചു എന്നാണ് ട്രംപ് ഏകപക്ഷീയമായി അവകാശപ്പെടുന്നത്. മറ്റൊരു പ്രസിഡന്റോ നേതാവോ ഇതുവരെ ഇങ്ങനെയൊന്നും ഇടപെട്ടിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഈ യുദ്ധങ്ങളൊക്കെ പരിഹരിക്കാന്‍ ഐക്യരാഷ്ട്ര സഭ സഹായിച്ചതു പോലുമില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. അത് വെറും വാചകമടി മാത്രമാണ്, വാചകമടി കൊണ്ട് യുദ്ധങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല - ട്രംപ് യുഎന്നിനോടുള്ള തന്റെ അതൃപ്തി പ്രകടമാക്കി.
യുഎസിന്റെ മധ്യസ്ഥതയിലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ സാധ്യമായതെന്ന് ട്രംപ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ അവകാശവാദങ്ങള്‍ ഇന്ത്യ നിഷേധിച്ചിരുന്നു. യുഎസിന്റെ മധ്യസ്ഥതയില്‍ അല്ല, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകളിലൂടെയാണ് വെടിനിര്‍ത്തല്‍ സാധ്യമായതെന്ന് ഇന്ത്യ മറുപടിയും നല്‍കിയിരുന്നു.
ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനുള്ള പ്രതികാരമായി ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂര്‍ നിര്‍ത്താന്‍ ഒരു രാജ്യത്തിന്റെയും നേതാവ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ വ്യക്തമാക്കുകയും ചെയ്തു.
ഐക്യരാഷ്ട്ര സഭയിലെ ട്രംപിന്റെ പ്രസംഗത്തിന്റെ പ്രസ്കത ഭാഗങ്ങള്‍:
ഇസ്രായേലിനെതിരെ വലിയ വിമര്‍ശനമൊന്നും ഉന്നയിക്കാതെ തന്നെ ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ പരാജയപ്പെടുന്നതിന് ഹമാസിനെ കുറ്റപ്പെടുത്തി. പലസ്തീന് രാഷ്ട്രത്തെ പാശ്ചാത്യ രാജ്യങ്ങള്‍ അംഗീകരിച്ചത് ഹമാസിനുള്ള പ്രതിഫലമാണെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് ബന്ദികളെ മോചിപ്പിച്ച് യുദ്ധം അവസാനിപ്പിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
പുടിനുമായുള്ള ബന്ധം ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാന്‍ സഹായിക്കുമെന്ന് താന്‍ കരുതി. കുടിയേറ്റവും പുനരുപയോഗ ഊര്‍ജ്ജവും സ്വതന്ത്ര ലോകത്തിനുള്ള ഏറ്റവും വലിയ ഭീഷണിയാണ്. കാലാവസ്ഥാ വ്യതിയാനത്തെ ഏറ്റവും വലിയ തട്ടിപ്പ് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
അതേസമയം, ഇന്ത്യക്കും ചൈനക്കും എതിരായ നീക്കങ്ങള്‍ ട്രംപ് ഇപ്പോഴും തുടരുകയാണ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങി ഉക്രെയ്ൻ യുദ്ധം പ്രോത്സാഹിപ്പിക്കുകയാണ് ഇന്ത്യയും ചൈനയും ചെയ്യുന്നതെന്ന് കുറ്റപ്പെടുത്തിയ ട്രംപ് ഇന്ത്യയക്കും ചൈനക്കും തീരുവ ഉയർത്തണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടു. തീരുവ കൂട്ടി റഷ്യയെ പ്രതിരോധത്തിൽ ആക്കാത്ത നട്ടോയെയും ട്രംപ് വിമർശിച്ചു
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
രക്തക്കുറവ് ചെറിയ സംഗതിയല്ല; ബോധം കെട്ട് വീഴാൻ പോലും സാധ്യത, ഈ പഴങ്ങൾ കഴിച്ചാൽ ഫലം ഉറപ്പ്..! -
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ











Click it and Unblock the Notifications