• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്ലോറിഡയെ ദുരിത കടലാക്കി ഇയൻ; മരണ സംഖ്യ 40 കടന്നു, പല മേഖലകളിലും വൻ നാശനഷ്ടം

Google Oneindia Malayalam News

ആമേരിക്കയിൽ ദുരിതം വിതച്ച് ഇയൻ ചുഴലിക്കാറ്റ്. ആഞ്ഞുവീശിയ ദുരിതത്തിൽ ഫ്ലോറിഡയിൽ മരിച്ചവരുടെ എണ്ണം 40 കടന്നു. അമേരിക്കയിൽ വീശിയ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഇയൻ എന്നാണ് റിപ്പോർട്ട്. ഫ്ലോറിഡയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ പല പ്രദേശങ്ങളിലും രക്ഷപ്രവർത്തനം തുടരുകയാണ്.

മരിച്ചവരുടെ എണ്ണം ഇനിയും ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. ചുഴലിക്കാറ്റിൽ വീടുകളും റെസ്റ്റോറന്റുകളും ബിസിനസ് സ്ഥാപനങ്ങളുമടക്കം നിരവധി കെട്ടിടങ്ങൾ തകർന്നു. ലീ കൗണ്ടിയിൽ മാത്രം മരിച്ചത് 35 പേരാണ്. നോർത്ത് കരോലിനയിൽ നാല് പേർ മരിച്ചു.

ചുഴലിക്കാറ്റിനെ തുടർന്ന് ബോട്ട് മുങ്ങി 16 കുടിയേറ്റക്കാരെയാണ് കാണാതായിരിക്കുന്നതെന്ന് യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഒമ്പത് പേരെ രക്ഷപ്പെടുത്തി.പലമേഖലകളിലും വൈദ്യുതി, ഫോൺ ബന്ധം പൂർണ്ണമായും തകർന്ന നിലയിലാണ്.ഫ്ലോറിഡയിൽ 900,000 പേർക്ക് വൈദ്യുതി ലഭിക്കുന്നില്ല. വിർജിനിയയിലും നോർത്ത് കരോലിനയിലുമായി 45000 ഓളം പേർക്ക് വൈദ്യുതി ലഭ്യമല്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി; ഇമ്രാന്‍ ഖാന് അറസ്റ്റ് വാറണ്ട്, മാപ്പ് പറഞ്ഞ പിന്നാലെ...വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി; ഇമ്രാന്‍ ഖാന് അറസ്റ്റ് വാറണ്ട്, മാപ്പ് പറഞ്ഞ പിന്നാലെ...

പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ഫ്ലോറിഡ ബുധനാഴ്ച സന്ദർശിക്കും.മറ്റൊരു ചുഴലിക്കാറ്റായ ഫിയോനയിൽ നാശനഷ്ടം ഉണ്ടായ പ്യൂറെറ്റോ റികോ സന്ദർശിച്ചതിന് ശേഷമായിരിക്കും ഫ്ലോറിഡയിലേക്ക് പോകുക. കഴിഞ്ഞ മാസമാണ് അമേരിക്കയിൽ ഫിയോന ആഞ്ഞടിച്ചത്. അതേസമയം ഇയൻ വീശിയടിച്ച
ക്യൂബയുടെ പടിഞ്ഞാൻ പ്രദേശം തീർത്തും ഒറ്റപ്പെട്ട നിലയിലാണ്. ശക്തമായ കാറ്റിൽ വൈദ്യുതി തൂണുകൾ കടപുഴകിയതിനാൽ രാജ്യത്തെങ്ങും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായി സർക്കാർ അറിയിച്ചു.

ചുഴലിക്കാറ്റിനെ തുടർന്ന് ദേശീയ വൈദ്യുത സംവിധാനം തകർന്നെന്ന് ക്യൂബൻ ഇലക്‌ട്രിക്കൽ എനർജി അതോറിറ്റിയുടെ തലവൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് 11 ദശലക്ഷം ആളുകൾ ഇരുട്ടിലായതായാണ് ബിബിസി റിപ്പോർട്ട് ചെയ്തു. ചുഴലിക്കാറ്റിനെ തുടർന്ന് ഈ പ്ലാറ്റിൽ കനത്ത നാശനഷ്ടം ഉണ്ടായിരുന്നു.
തലസ്ഥാനമായ ഹവാനയിൽ നിന്ന് 100 കിലോമീറ്റർ കിഴക്ക് മാറ്റാൻസാസ് ആസ്ഥാനമാക്കി സ്ഥിതി ചെയ്യുന്ന ക്യൂബയിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ പ്ലാൻറാണ് അൻറോണിയോ ഗിറ്ററസ്.

 ഫുട്ബോള്‍ മത്സരത്തിന് പിന്നാലെ ആരാധകർ ഗ്രൗണ്ടിലേക്ക് ഇരച്ചുകയറി, 127 മരണം<strong><br></strong> ഫുട്ബോള്‍ മത്സരത്തിന് പിന്നാലെ ആരാധകർ ഗ്രൗണ്ടിലേക്ക് ഇരച്ചുകയറി, 127 മരണം

English summary
one of the most powerful Hurricane Ian hit the United States florida The death count raised to 40 on Saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X