ഓസ്കർ വേദിയില്‍ ഇന്ത്യന്‍ തിളക്കം: ദ എലിഫന്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം

ഇന്ത്യയിലേക്ക് വീണ്ടും ഒസ്കാർ. മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിലാണ് 95-ാമത് ഓസ്കർ അവാർഡ് പ്രഖ്യാപന വേദിയില്‍ ഇന്ത്യക്ക് അഭിമാന നേട്ടം സ്വന്തമാക്കാനായത്. ദ എലിഫന്റ് വിസ്പറേഴ്സ് എന്ന ഷോർട്ട് ഫിലീമിനാണ് പുരസ്കാരം. കാര്‍ത്തിനി ഗോണ്‍സാല്‍വെസ്, ഗുനീത് മോംഗ എന്നിവർ ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ഫോട്ടോഗ്രാഫറായി പ്രൊഫഷണല്‍ ജീവിതം ആരംഭിച്ച് ഡോക്യൂമെന്ററി ഫിലിം മേഖലയിലേക്ക് കടന്ന കാർത്തിനിയുടെ ആദ്യ ചിത്രത്തിന് തന്നെ ഓസ്കാർ ലഭിച്ചു.
എന്തുകൊണ്ട് ഈ സിനിമ ചെയ്തുവെന്ന് കാർത്തികി ഓസ്കാർ വേദിയില്‍ വ്യക്തമാക്കി. നമ്മളും ജീവികളും ഒരുമിച്ച് ജീവിക്കുന്നതാണ് ഈ ഭൂമി. ആ ഭൂമിയില്‍ വസിക്കുന്ന എല്ലാവർക്കും അവസരം വേണമെന്നും എല്ലാവരും കരുതണമെന്നും സംവിധായിക വ്യക്തമാക്കി. ബൊമ്മയ്ക്കും രഘുവെന്ന ആനയ്ക്കും സമർപ്പിച്ച ചിത്രത്തിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. കേരളത്തോട് ചേർന്ന് കിടക്കുന്ന തമിഴ്നാട്ടിലെ മുതുമലയില്‍ വെച്ചാണ് ഡോക്യൂമെന്ററി ഷോർട്ട് ഫിലിം ചിത്രീകരിച്ചത്. ഏകദേശം അഞ്ച് വർഷത്തോളം ചിത്രത്തിന് വേണ്ടി പ്രവർത്തിച്ചു.

വർഷങ്ങളോളം ആദിവാസി വിഭാഗത്തില്‍പ്പെട്ട ബൊമ്മനും ബന്ദിക്കുമൊപ്പം ജീവിക്കുകയും പിന്തുടരുകയും ചെയ്തുകൊണ്ടാണ് അവരുടെ സംരക്ഷണയിലുളള രഘുവെന്ന ആനയെക്കുറിച്ച് മനസ്സിലാക്കിയത്. ഇന്ത്യക്ക് ഏറെ അഭിമാനമുള്ള നിമിഷമായി പുരസ്കാര പ്രഖ്യാപനം മാറി. വർഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയിലേക്ക് ഒരു ഒസ്കാർ പുരസ്കാരം എത്തുന്നത്. ഊട്ടിയില്‍ ജനിച്ച് വളർന്ന കാർത്തിനി ഡിസ്കവറി ചാനലിലും മറ്റും പ്രവർത്തിച്ച വ്യക്തിയാണ്. ഏകദേശം നാല്‍പ്പത് മിനിറ്റ് നീളുന്ന ചിത്രം നെറ്റ്ഫ്ളിക്സിലാണ് റിലീസ് ചെയ്തിരിക്കുന്നത്.
ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ ആരംഭിച്ചു. രാജമൌലി സംവിധാനം ചെയ്ത ആർ ആർ ആറിലെ നാട്ടു,നാട്ടു എന്ന ഗാനത്തിന് പുരസ്കാരം ലഭിക്കുമോയെന്നുള്ള ആകാംക്ഷയിലാണ് ഇന്ത്യന്‍ പ്രേക്ഷകർ. പുരസ്കാര പ്രഖ്യാപനത്തിന് മുന്നോടിയായി നാട്ടു, നാട്ടു ഗാനം വേദിയില്‍ അവതരിപ്പിച്ചു. ജിമ്മി കിമ്മലാണ് ഷോയുടെ അവതാരകൻ. ഇന്ത്യന്‍ താരം ദീപിക പദുക്കോണും ഷോയിലെ അവതാരകരില്‍ ഒരാളാണ്.
അതേസമയം, എവരിതിംഗ് എവരിവെര്‍ ഓള്‍ അറ്റ് വണ്‍സ് ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച സംവിധാനത്തിനുള്ള അംഗീകരവും എവരിതിംഗ് എവരിവെര്‍ ഓള്‍ അറ്റ് വണ്‍സ് സംവിധായകരായ ഡാനിയൽ ക്വാനിനും, ഡാനിയൽ ഷീനെർട്ടിനും അർഹരായി. ഈ ചിത്രത്തിലെ അഭിനയത്തിന് മിഷേല്‍ യോ മികച്ച നടിക്കുള്ള പുരസ്കാരം നേടി. ഈ വിഭാഗത്തില്‍ പുരസ്കാരം ലഭിക്കുന്ന ആദ്യ ഏഷ്യക്കാരിയാണ് മിഷേല്‍. ദ വെയില്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബ്രൈണ്ടന്‍ ഫ്രൈസർ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹത നേടിയപ്പോള്‍ വുമണ്‍ ടോക്കിങ് എന്ന ചിത്രത്തിനാണ് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം.
കെ ഹുയ് ക്വാന്‍ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു. (ചിത്രം- എവരിതിംഗ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്). ജാമി ലീ കർട്ടിസ് ആണ് മികച്ച സഹ നടി (എവരിതിംഗ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്). മികച്ച ഡോക്യൂമെന്‍ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവോമിയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി ചലച്ചിത്രമായ നവോമിക്ക് പുരസ്കാരം ലഭിച്ചു. എന്‍ ഐറീഷ് ഗുഡ് ബൈ ആണ് മികച്ച ഷോർട്ട് ഫിലിം. ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ജെയിംസ് ഫ്രണ്ട മികച്ച ഛായാഗ്രാഹകനായി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications